കൺഫ്യൂഷസിന്റെ ക്ഷേത്രം, ചൂഫു
Coordinates: 35°35′48″N 116°59′3″E / 35.59667°N 116.98417°E
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന ![]() |
മാനദണ്ഡം | i, iv, vi |
അവലംബം | 704 |
നിർദ്ദേശാങ്കം | 35°36′N 116°59′E / 35.6°N 116.98°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ചൈനയിലെ ഷാന്ദുങ് പ്രവിശ്യയിലുള്ള ചൂഫു നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ആരാധനാലയമാണ് കൺഫ്യൂഷസിന്റെ ക്ഷേത്രം. ചൈനയിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും വെച്ച് ഏറ്റവും വലുതും പ്രശസ്തവുമായ കൺഫ്യൂഷസ് ക്ഷേത്രമാണ് ഇത്.
1994-ൽ ഈ ക്ഷേത്രത്തെ യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ കൺഫ്യൂഷസിന്റെ ശ്മശാനവും കോങ് രാജകുടുംബത്തിന്റെ കൊട്ടാരവും ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. ഈ മൂന്നുകേന്ദ്രങ്ങളും ഒന്നിച്ച് സാൻ കോങ് (San Kong, 三孔) എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.
നിരവധി മന്ദിരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്ഷേത്ര സമുച്ചയമാണ് ഇത്. ചൈനയിലെ തന്നെ ചരിത്രപ്രാധാന്യമുള്ള ഏറ്റവും വലിയ സമുച്ചയങ്ങളിൽ ഒന്നാണ് ഇത്. 16,000 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ആകെമൊത്തം 460 മുറികൾ ഈ സമുച്ചയത്തിലുണ്ട്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Kong Miao എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |