സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
Sichuan Giant Panda Sanctuaries
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Chengdu-pandas-d10.jpg
തരം Natural
മാനദണ്ഡം x
അവലംബം 1213
യുനെസ്കോ മേഖല Asia-Pacific
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2006 (30th -ാം സെഷൻ)

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഒരു വന്യജീവിസങ്കേതമാണ് സിചുവാനിലെ സിചുവാൻ ഭീമൻ പാണ്ട സങ്കേതം.വംശനാശഭീഷണി നേരിടുന്ന ഒരു സുപ്രധാന മൃഗമാണ് ഭീമൻ പാണ്ട. ലോകത്തിലെ ഭീമൻ പാണ്ടകളിൽ 30%-ത്തിലധികവും ഇവിടയാണ് അധിവസിക്കുന്നത്. ഇവയുടെ ഒഅരു പ്രധാന വംശവർദ്ധന കേന്ദ്രവും കൂടിയാണ് ഈ വനമേഖലകൾ. ക്വിയോങ്ലായ്(Quionglai) ജിയാജിൻ(Jiajin) എന്നീ മലനിരകളിലായ് വ്യാപിച്ചുകിടക്കുന്ന 7 സംരക്ഷിത വനങ്ങളും 9 സീനിക് പാർകുകളും കൂടിച്ചേരുന്നതാണ് സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ. 9245 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തൃതി. ഭീമൻപാണ്ടയെ കൂടാതെ ചെമ്പൻ പാണ്ട, ഹിമപ്പുലി, മേഘപ്പുലി തുടങ്ങിയ ജീവികൾക്കും അഭയസ്ഥാനമാണിവിടം. വൈവിധ്യമാർന്ന വളരെയധികം സസ്യങ്ങളും ഈ വനങ്ങളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Coordinates: 30°49′59″N 103°00′00″E / 30.833°N 103.000°E / 30.833; 103.000