പടിഞ്ഞാറൻ തടാകം, ചൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
West Lake Cultural Landscape of Hangzhou
西湖
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area6.5 km2 (70,000,000 sq ft)
മാനദണ്ഡംii, iii, vi
അവലംബം1334
നിർദ്ദേശാങ്കം30°14′15″N 120°08′27″E / 30.2375°N 120.14083333333°E / 30.2375; 120.14083333333
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
പടിഞ്ഞാറൻ തടാകം, ചൈന is located in China
പടിഞ്ഞാറൻ തടാകം, ചൈന
Location of പടിഞ്ഞാറൻ തടാകം, ചൈന

ചൈനയിലെ ഹാങ്ഝൗവിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ് പടിഞ്ഞാറൻ തടാകം അഥവാ വെസ്റ്റ് ലേക്ക് (ചൈനീസ്: 西湖 Xī Hú'; ഇംഗ്ലീഷ്: West Lake ) ഈ തടാകത്തോടനുബന്ധിച്ച് നിരവധി ക്ഷേത്രങ്ങളും, പഗോഡകളും ഉദ്യാനങ്ങളും മനുഷ്യനിർമ്മിത ദ്വീപുകളുമുണ്ട്.

ചരിത്രപ്രാധാന്യവും പ്രകൃതിസൗന്ദര്യവും കൊണ്ട് കവികളേയും ചിത്രകാരന്മാരേയും ഈ തടാകം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ചൈനയിലെ പ്രകൃതിചിത്രകാരനമാർക്ക് ഒരു പ്രചോദനമായിരുന്നു പടിഞ്ഞാറൻ തടാകം.2011ലാണ് ഈ തടാകത്തിനും സമീപപ്രദേശങ്ങൾക്കും യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഇടം ലഭിച്ചത്.[1]

പടിഞ്ഞാറൻ തടാകത്തിന്റെ മൂന്ന് അതിരുകളിലും മലകളാണ്. തടാകത്തിന്റെ വടക്ക് കിഴക്കൻ അതിരിൽ ഹാങ്ഝൗ നഗരവും സ്ഥിതിചെയ്യുന്നു. താങ് രാജവംശത്തിന്റെ കാലം മുതൽക്കെ ഈ പ്രദേശത്തിന്റെ സൗന്ദര്യം വളരെയേറെ കീർത്തികേട്ടതായിരുന്നു. പിൽക്കാലത്ത് തടാകത്തെ കൂടുതൽ മനോഹരമാക്കുന്നതിനായാണ് മനു നിർമിതികൾ പണികഴിപ്പിച്ചത്. രണ്ട് സേതുവും(causeways), മൂന്ന് ദ്വീപുകളുമാണ് ഈ തടാകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനിർമിതികൾ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ancient Chinese cultural landscape, the West Lake of Hangzhou, inscribed on UNESCO's World Heritage List". യുനെസ്കോ. Retrieved 2011-06-24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_തടാകം,_ചൈന&oldid=3867038" എന്ന താളിൽനിന്ന് ശേഖരിച്ചത്