വുയി പർവ്വതം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
മാനദണ്ഡം | iii, vi, vii, x[1] |
അവലംബം | 911 |
നിർദ്ദേശാങ്കം | 27°43′00″N 117°41′00″E / 27.71667°N 117.68333°E |
രേഖപ്പെടുത്തിയത് | 1999 (23rd വിഭാഗം) |
Endangered | – |
ചൈനയിലെ നാൻപിങ് പ്രിഫെചറിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ് വുയിഷാൻ (ചൈനീസ്: 武夷山 ; ഇംഗ്ലീഷ്:Wuyi Mountains).ജാങ്ക്സി പരവിശ്യയുടെ അതിർത്തിപ്രദേശത്താണ് ഇത് ഉള്ളത്. സാംസ്കാരികവും പാരിസ്ഥിതികവുമായ കാര്യങ്ങൾ കണക്കിലെടുത്ത് ഈ പ്രദേശത്തെ യുനെസ്കൊ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[2] 1991 മുതൽ വുയി പർവ്വതം ഒരു ലോക പൈതൃക കേന്ദ്രമാണ്. [3]
99.975 ഹെക്ടറാണ് ലോക പൈതൃക മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനെ നാലായി ഭാഗിച്ചിരിക്കുന്നു. നയൻ ബെൻഡ് സ്ട്രീം ഇക്കോളജിക്കൽ പ്രൊട്ടക്റ്റഡ് ഏരിയയാണ് മധ്യഭാഗത്ത് വരുന്നത്. അതിനിരുവശത്തുമായി വുയിഷാൻ ദേശീയ പാരിസ്ഥിതിക സംരക്ഷിത മേഖലയും, വുയിഷാൻ ദേശീയ പ്രകൃതിരമണീയ പ്രദേശവും സ്ഥിതിച്ചെയ്യുന്നു. ചൈനയിലെ പുരാതന ഹാൻ രാജവംശത്തിന്റെ അവശേഷിപ്പുകളുള്ള പ്രദേശങ്ങളാണ് നാലാമത വരുന്നത്.[4]
വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നുള്ള ശീതക്കാറ്റിനെ ഈ പർവ്വറ്റഹ്നിര തടഞ്ഞുനിർത്തുന്നു. കൂടാതെ സമുദ്ര സാമിപ്യമുള്ളതിനാൽ ആർദ്രമായ വായുവും ഇവിടെ കാനപ്പെടുന്നു. 80-85%മാണ് ഈ പ്രദേശത്തെ ആർദ്രത. മൂടൽമഞ്ഞ് ഇവിടെ ഒരു പതിവു സംഭവമാണ്. വാർഷിക വർഷപാതത്തിന്റെ അളവ് പ്രദേശത്തിനനുസരിച്ച് വ്യത്യസ്തപ്പെടാറുണ്ട്. പർവ്വതത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ വർഷത്തിൽ ശരാശരി 220 സെന്റി മീറ്റർ മഴലഭിക്കുമ്പോൾ വടക്കൻ പ്രദേശങ്ങളിൽ 320 സെ.മീ വരെ മഴ ലഭിക്കാറുണ്ട്.
ചൈനീസ് ഉപോഷ്ണമേഖലാ മഴക്കാടുകൾ നിറഞ്ഞ പ്രദേശമാണ് വുയിഷാൻ. ഇവിടത്തെ ജൈവവൈവിധ്യവും പ്രശസ്തമാണ്. 30ലക്ഷം വർഷങ്ങൾക്കും മുൻപേ ഹിമയുഗത്തിനും മുന്നേ തന്നെ ഈ പർദേശത്ത് ജൈവസാനിധ്യം നിലനിന്നിരുന്നു. 1873മുതൽക്കെ ജീവശാസ്ത്രജ്ഞർ ഈ പ്രദേശത്ത് ഗവേഷണങ്ങളിൽ ഏർപ്പെട്ടുവരുന്നു.
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/911.
{{cite web}}
: Missing or empty|title=
(help) - ↑ ബ്രിട്ടാനിക്ക എഡ്യൂക്കേഷണൽ പബ്ലിഷിങ് (2010). ചൈനയുടെ ഭൂമിശാസ്ത്രം: പവിത്രവും ചരിത്രപധാനവുമായ സ്ഥലങ്ങൾ. The Rosen Publishing Group, Incorporated. p. 115. ISBN 1-61530-134-8.
- ↑ Evaluation by UNESCO advisory board (1999)
- ↑ വുയി പർവ്വതം, UNESCO ലോകപൈതൃക പട്ടികയിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Travel guide at Wikivoyage
- Guide to Wuyi
- Description of natural features Archived 2007-03-13 at the Wayback Machine.
- Photo Gallery Archived 2013-07-24 at the Wayback Machine.