ധാസ്സു ശിലാ ശിൽപങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
ധാസ്സു ശിലാ ശിൽപങ്ങൾDazu Rock Carvings
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Dazu Rock Carvings on Mount Baoding
തരം സാംസ്കാരികം
മാനദണ്ഡം i, ii, iii
അവലംബം 912
യുനെസ്കോ മേഖല ഏഷ്യാ പസഫിൿ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1999 (23 -ാം സെഷൻ)

ചൈനയിലെ ധാസ്സു ജില്ലയിൽ സ്ഥിതിചെയ്യുന്നതും, ഏഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണെന്ന് കരുതപ്പെടുന്നതുമായ അനവധി ശില്പങ്ങളാണ് ധാസ്സു ശിലാ ശിൽപങ്ങൾ (Dazu Rock Carvings) എന്നപേരിൽ അറിയപ്പെടുന്നത്. ബൗദ്ധ, കൺഫ്യൂഷനിസ, താവോ മതങ്ങളുമായി ബന്ധപ്പെട്ട ശില്പങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. 75 സംരക്ഷിത കേന്ദ്രങ്ങളിലായി ആകെ 50,000 ശിലപങ്ങൾ ഇവിടെ കാണാൻ സാധിക്കും! 1999 ലാണ് ധാസ്സുവിലെ ശിലാ ശിലപങ്ങളെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്."[1]

ക്രി.വ 650-ൽ താങ് രാജവംശത്തിന്റെ കാലത്താണ് ധാസ്സുവിലെ ആദ്യത്തെ ശിലാ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത്. എങ്കിലും ഈ ശിലപങ്ങളുടെ നിർമ്മാണം നടന്ന ഒരു പ്രധാന കാലഘട്ടം എന്ന് പറയുന്നത് ഒൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളാണ്.

അവലംബം[തിരുത്തുക]

  1. Unesco Heritage Site List at Unesco Website.
"https://ml.wikipedia.org/w/index.php?title=ധാസ്സു_ശിലാ_ശിൽപങ്ങൾ&oldid=1821609" എന്ന താളിൽനിന്നു ശേഖരിച്ചത്