ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒരു പ്രദേശമാണ് വുളിങ്യുവാൻ. പാരിസ്ഥിതികപരമായും ചരിത്രപരമായും പ്രധാനയമുള്ള ഒരു കേന്ദ്രമാണ് വുളിങ്യുവാൻ. ക്വാർട്സൈറ്റ്മണൽക്കൽ നൈസർഗ്ഗിക തൂൺ ശിലകൾക്കും പേരുകേട്ടതാണ് ഇവിടം. ഇഅവയിൽ ചിലതിന് 800മീറ്ററിലും അധികം ഉയരമുണ്ട്.
ക്ഷാങ്ജിയാജിയേ നഗരത്തിലാണ് ഈ പ്രദേശം. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്സാ നഗരത്തിൽനിന്നും 270കി.മീ വടക്ക്പടിഞ്ഞാറായി വുളിങ്യുവാൻ സ്ഥിതിചെയ്യുന്നു.1992-ൽ വുളിങുവാന് യുനെസ്കോയുടെലോകപൈതൃക സ്ഥാനം ലഭിച്ചു.[2] ചൈനയിലെ പ്രശസ്തമായ
ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്.