ലോങ്മെൻ ഗുഹകൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 331, 1,042 ha (35,600,000, 112,200,000 sq ft) |
മാനദണ്ഡം | i, ii, iii[1] |
അവലംബം | 1003 |
നിർദ്ദേശാങ്കം | 34°33′20″N 112°28′11″E / 34.555555555556°N 112.46972222222°E |
രേഖപ്പെടുത്തിയത് | 2000 (24th വിഭാഗം) |
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ഒരു സംരക്ഷിത പ്രദേശമാണ് ലോങ്മെൻ ഗുഹകൾ (ചൈനീസ്: 龍門石窟; ഇംഗ്ലീഷ്: Longmen Grottoes). ചൈനീസ് ബൗദ്ധ കലാസൃഷ്ടികൾക്ക് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഗുഹകളിലെ ശില്പങ്ങൾ. ഗൗതമബുദ്ധന്റെയും അദ്ദേഹത്തിന്റെ അനുയായികളുടേയും ആയിരക്കണക്കിന് ശില്പ്പങ്ങൾ ഈ ഗുഹകളിൽ കാണപ്പെടുന്നു. ക്ഷിയാങ്ഷാൻ, ലോങ്മെൻഷാൻ എന്നീ പർവ്വതനിരകളിലെ ചുണ്ണാമ്പുകൽ ശിലകളിൽ കൊത്തിയുണ്ടാക്കിയവയാണ് ഈ ശില്പങ്ങൾ.
ഭൂമിശാസ്ത്രം
[തിരുത്തുക]ചൈനയിലെ പ്രശസ്തമായ മൂന്ന് ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ് ലോങ്മെൻ. യുങാങ്, മൊഗാവോ എന്നീ ഗുഹകളാണ് മറ്റു രണ്ടെണ്ണം.കിഴക്ക് ക്ഷിയാങ്ഷാൻ പർവ്വതനിരയ്ക്കും, പടിഞ്ഞാറ് ലോങ്മെൻഷാൻ പർവ്വതനിരയ്ക്കും ഇടയിലായി യി നദി സൃഷ്ടിച്ച താഴ്വരയും ചേരുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. താഴ്വരയോട് അഭിമുഖമായുള്ള പർവ്വതഭാഗത്ത് ചെങ്കുത്തായ ഇറക്കമാണുള്ളത്. വടക്കോട്ട് ഒഴുകുന്ന യി നദി, ലൂ നദിയിൽ ചെന്ന് പതിക്കുന്നു. നദിയുടെ ഇരുകരകളിലുമുള്ള പർവ്വതഭാഗങ്ങളിലായി ഒരു കിലോമീറ്ററോളം ദൈർഘ്യത്തിൽ ഗുഹകൾ കാണപ്പെടുന്നുണ്ടെങ്കിലും പടിഞ്ഞാറൻ ഭാഗത്താണ് ഇവയിൽ അധികവുമുള്ളത്.
ഗുഹകൾ
[തിരുത്തുക]ബുദ്ധശില്പങ്ങളും കാലിഗ്രാഫി അലങ്കാരങ്ങളുമുള്ള നിരവധി ഗുഹകൾ ഇവിടെയുണ്ട്. ഇവയിൽ ചില പ്രധാന ഗുഹകളും അവയുടെ നിർമ്മാണ കാലഘട്ടവും താഴെ കൊടുക്കുന്നു.
|
|
ഇവയിലെ ഗുയാങ്, ബിന്യാങ്, ലിനാഹ്വ ഗുഹകൾ കുതിരലാറ്റത്തിന്റെ ആകൃതിയിലുള്ളവയാണ്.[3]
ക്ഷേത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/1003.
{{cite web}}
: Missing or empty|title=
(help) - ↑ Watson, William (10 April 2000). The Arts of China to A.D. 900. Yale University Press. pp. 252–. ISBN 978-0-300-08284-5. Retrieved 18 May 2011.
- ↑ Lagerwey, John; Lü, Pengzhi (2010). Early Chinese religion: the period of division (220-589 AD). Part two. BRILL. pp. 604–605. ISBN 978-90-04-17943-1. Retrieved 18 May 2011.