സെൽമാൻ വാക്ക്സ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Selman Waksman
ജനനംSelman Abraham Waksman
(1888-07-22)ജൂലൈ 22, 1888
Nova Pryluka, Kiev Governorate, Russian Empire
മരണംഓഗസ്റ്റ് 16, 1973(1973-08-16) (aged 85)
Woods Hole, Barnstable County, Massachusetts, United States
താമസംWoods Hole, Barnstable County, Massachusetts, United States
പൗരത്വംUnited States of America (after 1916)
മേഖലകൾBiochemistry and Microbiology
ബിരുദംRutgers University
University of California, Berkeley
പ്രധാന പുരസ്കാരങ്ങൾAlbert Lasker Award for Basic Medical Research (1948)
Nobel Prize in Physiology or Medicine (1952)
Leeuwenhoek Medal (1950)
ജീവിത പങ്കാളിDeborah B. Mitnik (1 child) (died 1974)

സെൽമാൻ അബ്രഹാം വാക്ക്സ്മാൻ (ജൂലൈ 22, 1888 - ഓഗസ്റ്റ് 16, 1973) ഉക്രെനിയൻ വംശജനായ ഒരു യഹൂദ-അമേരിക്കൻ കണ്ടുപിടിത്തക്കാരൻ, ജീവശാസ്ത്രജ്ഞൻ, മൈക്രോബയോളജിസ്റ്റ് എന്നിവയായിരുന്നു. മണ്ണിനടിയിൽ ജീവിക്കുന്ന സൂക്ഷ്മജീവികളായ വിഘാടകരിൽ നടത്തിയ പരീക്ഷണത്തിലൂടെ സ്ട്രെപ്റ്റോമൈസിനും, മറ്റ് നിരവധി ആൻറിബയോട്ടിക്കുകളുടെയും കണ്ടുപിടിത്തങ്ങൾക്ക് വഴിതെളിയിച്ചു. നാല് പതിറ്റാണ്ടുകളായി റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ജൈവരസതന്ത്രം, മൈക്രോബയോളജി എന്നീ മേഖലകളിൽ പ്രൊഫസറായ അദ്ദേഹം നിരവധി ആൻറിബയോട്ടിക്കുകളെ കണ്ടെത്തി. ഈ മെഖലകളുടെ വികസനത്തിന് ഇത് വഴിയൊരുക്കി. അദ്ദേഹത്തിന്റെ പേറ്റന്റുകളുടെ ലൈസൻസിൽ നിന്നും നേടിയ സമ്പാദ്യം, മൈക്രോബയോളജിക്കൽ ഗവേഷണത്തിനുള്ള ഒരു ഫൌണ്ടേഷനു നൽകി. ഇതിൽ നിന്നും ന്യൂ ജേഴ്സിയിലെ പിസ്കറ്റവേയിലെ റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി ബുഷ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന വാക്ക്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജി സ്ഥാപിച്ചു. 1952-ൽ "സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിക്കാൻ സഹായിച്ച മണ്ണിന്റെ സൂക്ഷ്മജീവികളുടെ വിജയകരമായ പഠനത്തിനായി" വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിക്കാൻ വാക്ക്സ്മാന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ച ഒരു പിഎച്ച്ഡി വിദ്യാർത്ഥിയായ ആൽബർട്ട് ഷട്ട്സിൻറെ പങ്ക് കുറയ്ക്കുന്നതിൽ വാക്ക്സ്മാൻ വിജയിച്ചു.[1]

അവലംബം[തിരുത്തുക]

  1. Kingston, William (2004-07-01). "Streptomycin, Schatz v. Waksman, and the balance of credit for discovery". Journal of the History of Medicine and Allied Sciences. 59 (3): 441–462. doi:10.1093/jhmas/jrh091. ISSN 0022-5045. PMID 15270337.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ സെൽമാൻ വാക്ക്സ്മാൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സെൽമാൻ_വാക്ക്സ്മാൻ&oldid=3090627" എന്ന താളിൽനിന്ന് ശേഖരിച്ചത്