ചെങ്കുളം ജലവൈദ്യുതപദ്ധതി
ചെങ്കുളം ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | വെള്ളത്തൂവൽ,,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°58′33.8″N 77°01′51.3084″E / 9.976056°N 77.030919000°E |
പ്രയോജനം | ജലവൈദ്യുതി |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 1954 മെയ് 1 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Hydro Power Plant |
Installed capacity | 51.2 MW (4 x 12.8 MW) (Pelton-type) |
Website Kerala State Electricity Board | |
പ്രതിവർഷം 182 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ചെങ്കുളം ജലവൈദ്യുതപദ്ധതി[1] ,[2]. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ വെള്ളത്തൂവലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3], [4].1954 മെയ് 1 നു ഇതു പ്രവർത്തനം തുടങ്ങി [5].പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. ചെങ്കുളത്തെ ജലസംഭരണിയിൽ പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന വെള്ളം ശേഖരിച്ച് അവിടെനിന്നു 1759 മീറ്റർ നീളമുള്ള തുരങ്കം (പെൻസ്റ്റോക്ക് പൈപ്പുകൾ ) വഴി പവർഹൗസിലെത്തിച്ച് വൈദ്യുത ഉത്പാദനം നടത്തുന്നു.[6]
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) ചെങ്കുളം പവർ ഹൗസ്
1) ചെങ്കുളം അണക്കെട്ട് (ചെങ്കുളം ജലസംഭരണി )
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ചെങ്കുളം ജലവൈദ്യുതപദ്ധതി യിൽ 12 മെഗാവാട്ടിന്റെ 4 ടർബൈനുകൾ (PELTON TYPE- English Electric UK) ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .Alstom Canada ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 182 MU ആണ്. 1954 മെയ് 1 നു ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2002 ഓടു കൂടി 50 മെഗാവാട്ടിൽ നിന്ന് 51.2 മെഗാവാട്ടായി ശേഷി ഉയർത്തി .
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 12 MW | 01.05.1954 |
യൂണിറ്റ് 2 | 12 MW | 25.07.1954 |
യൂണിറ്റ് 3 | 12 MW | 11.11.1954 |
യൂണിറ്റ് 4 | 12 MW | 05.01.1955 |
നവീകരണം
[തിരുത്തുക]യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 12.8 MW | 30.11.2002 |
യൂണിറ്റ് 2 | 12.8 MW | 04.10.2002 |
യൂണിറ്റ് 3 | 12.8 MW | 05.12.2001 |
യൂണിറ്റ് 4 | 12.8 MW | 01.12.2001 |
കൂടുതൽ കാണുക
[തിരുത്തുക]
കുറിപ്പുകൾ
[തിരുത്തുക]- ↑ "Sengulam Hydroelectric Project JH01237-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SENGULAM HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Sengulam Power House PH01246-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-20. Retrieved 2018-09-28.
- ↑ "Sengulam Power House -". globalenergyobservatory.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://idukki.nic.in/electricity.htm
- ↑ മാതൃഭൂമി തൊഴിൽ വാർത്ത 2006 മേയ്6.പേജ് 17