ശ്രീജിത്ത് പറഞ്ഞ പോലെ എല്ലാ ഫീൽഡും ഫിൽ ആണല്ലോ. (ഉപയോഗലക്ഷ്യം : സുരേഷ് ഗോപിയുടെ സിനിമയിലേക്കുള്ള കാൽവെപ്പ് സൂചിപ്പിക്കാൻ) പിന്നെയന്താണ് കുഴപ്പം. ലേഖനത്തിൽ പരാമർശമുണ്ട്
ഹ ഹ. അങ്ങിനെ ഒന്നും ഇല്ല. പക്ഷെ ഈ ചിത്രം ന്യായോപയോഗ പരിധിയിൽ വരില്ല. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം ന്യായോപയോഗ പരിധിയിൽ വരില്ല. കൂടാതെ സ്വതന്ത്ര ചിത്രങ്ങൾ ലഭ്യമാണ് താനും. ലേഖനത്തിൽ ആദ്യ സിനിമയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ വ്യക്തത പകരാൻ ഈ ചിത്രം ഉപയോഗിക്കാം എന്ന് മാത്രം. പക്ഷെ ലേഖനത്തിൽ ഒരു പരാമർശം മാത്രമേ ഉള്ളൂ, അത് മതിയാകില്ല. --ശ്രീജിത്ത് കെ(സംവാദം)14:36, 8 മേയ് 2013 (UTC)[മറുപടി]
സനൂജ രാജനാണ് ഈ ഗെയിംഷോയിൽ ആദ്യമായി ഒരു കോടി സമ്മാനമായി നേടിയത്. ആയതിനാൽ ആ സംഭവം സൂചിപ്പിക്കുമ്പോൾ/വിവരിക്കുമ്പോൾ ഈ ചിത്രം കൂടുതൽ ഉത്തമാമാകുമെന്നു വിശ്വസിക്കുന്നു --♥Aswini (സംവാദം) 03:20, 2 മേയ് 2013 (UTC)[മറുപടി]
സനൂജ രാജനെക്കുറിച്ചോ, ഒരു കോടി കിട്ടിയ സംഭവത്തെക്കുറിച്ചോ വിശദമായ പരാമർശമുണ്ടെങ്കിലേ ഈ ചിത്രം ന്യായോപയോഗമായി ചേർക്കാനാവൂ. വ്യക്തി ജീവിച്ചിരിപ്പുള്ളതിനാൽ സ്വതന്ത്രചിത്രം നിർമ്മിക്കുക എന്നത് അസാദ്ധ്യമല്ല. പെട്ടെന്ന് നീക്കം ചെയ്യുക. --Vssun (സംവാദം) 08:19, 3 മേയ് 2013 (UTC)[മറുപടി]
ഞാൻ അവധിയിലാണ്! എന്നാലും ഇങ്ങനെയൊരു സംഭവം കാരണം ഇടപെടുകയാണ്. സനൂജ ഈ പോസിൽ ഉള്ള സ്വതന്ത്രചിത്രം നിർമ്മിക്കുക എന്നത് സാധ്യമാണോ? അതും ഒരു ടിവീ (സ്റ്റുഡിയോ) പരിപാടിയുടെ! അങ്ങനെയെടുക്കാൻ പറ്റുമെങ്കിൽ {{Non-free television screenshot}} മിക്കവാറും ഉപയോഗസൂന്യമാകുമല്ലോ? ഇനി അഥവാ ഒരാൾ ഇങ്ങനെയെടുത്തലും ലൈസൻസ് {{Non-free television screenshot}} ഇത് തന്നെയല്ലേ? സനൂജയെ കുറുച്ചു വിവരങ്ങൾ ആ എപ്പിസൊഡ് കണ്ടവർക്ക് ചേർക്കാമല്ലോ? (നോക്കട്ടെ ഞാൻ ചേർക്കാൻ പറ്റുമോ എന്ൻ. But I am busy now!) (കുടുംബം. പങ്കെടുക്കാൻ ഉള്ള കാരണം, അവരുടെ ഗെയിം കളിയെ കുറിച്ച്... etc) --♥Aswini (സംവാദം)
ഈ പോസിലുള്ള ചിത്രം എടുക്കാൻ സാധിക്കുമെന്നല്ല പറഞ്ഞത്. സനൂജയുടെ മറ്റൊരു ചിത്രം എടുക്കാനാവും എന്നാണ്. നിലവിലുള്ള വാക്യത്തേക്കാൾ അധികമായ പരാമർശം, ചിത്രം നിലനിർത്താൻവേണ്ടി ലേഖനത്തിൽ ആവശ്യമില്ല. --Vssun (സംവാദം) 11:47, 3 മേയ് 2013 (UTC)\[മറുപടി]
ആദ്യമായി മലയാളം ടെലിവിഷൻ പരിപാടിയിൽ ഒരു കോടി രൂപ സമ്മാനം നേടിയ വ്യക്തി എന്ന നിലയിൽ സനൂജ ശ്രദ്ദേയ ആണെന്ന് വിശ്വസിക്കുന്നു. അങ്ങിനെയെങ്കിൽ ഒരു സ്വതന്ത്ര ലേഖനത്തിനു നിലനിൽപ്പുണ്ട്. അങ്ങിനെ ലേഖനം തുടങ്ങിയാൽ ഈ ചിത്രം ആ ലേഖനത്തിൽ ഉപയോഗിക്കാം എന്ന് വിശ്വസിക്കുന്നു. --ശ്രീജിത്ത് കെ(സംവാദം)14:58, 3 മേയ് 2013 (UTC)[മറുപടി]
നേരത്തെ Sidharthan (?) അപ്‌ലോഡ് ചെയ്തത് തെറ്റായ ന്യയോപയോഗത്താലും ലൈസൻസാലും ആണ്. അത് കണ്ടാണ് ഞാൻ ഇവിടെ പ്രമാണം:Sanooja With Her 1 Crore Rupees Check.jpg ഉം പ്രമാണം:C.K Shaila wins 50 lakhs Ningalkkum Aakam Kodeshwaran.jpg അപ്‌ലോഡ് ചെയ്തത് (തെറ്റായ രീതി കാരണം മായിക്കാതെയിരിക്കാൻ).. പിന്നിട് ആ താൾ തിരുത്തുകയും ചെയ്തിരുന്നു -- — ഈ തിരുത്തൽ നടത്തിയത് AswiniKP (സംവാദം • സംഭാവനകൾ)
ലേഖനങ്ങളിൽ ഒന്നും ഉപയോഗിക്കാത്ത ന്യായോപയോഗ പ്രമാണം. 19-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യക്തിയായതുകൊണ്ട് പുസ്തകം പൊതുസഞ്ചയത്തിലാകാൻ സാധ്യതയുണ്ട്. പക്ഷെ ഇക്കാര്യം വ്യക്തമല്ല. --ശ്രീജിത്ത് കെ(സംവാദം)16:30, 30 ഏപ്രിൽ 2013 (UTC)[മറുപടി]
മനോജ് ആ പുസ്തകത്തെക്കുറിച്ച് ലേഖനം എഴുതുന്നതിന് മുന്നോടിയായയിട്ടാണ് പ്രമാണം അപ്‌ലോഡിയത്. എന്നാൽ ആ സമയത്തുണ്ടായ മഴയിലും കാറ്റിലും അദ്ദേഹത്തിന്റെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും അത് ഇതുവരെ ശരിയാകാത്തതിനാൽ ലേഖനം എഴുത്ത് നടന്നില്ലെന്നുമാണ് അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞത്. ഏതായാലും അല്പദിവസങ്ങൾ കൂടി കാക്കുക. --Adv.tksujith (സംവാദം) 02:09, 2 മേയ് 2013 (UTC)[മറുപടി]
ഉടനടി നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനുപകരം പകർപ്പവകാശത്തിന്റെ സാധുത അന്വേഷിച്ച്, കഴിയുമെങ്കിൽ ഈ പ്രമാണത്തെ രക്ഷിക്കുവാനുതകുന്ന വിധത്തിൽ ഉപയോക്താവുമായി ചർച്ചയോ സംവാദമോ വേണമെന്നു് താൽപ്പര്യപ്പെടുന്നു. വിശ്വപ്രഭViswaPrabhaസംവാദം19:35, 22 ഏപ്രിൽ 2013 (UTC)[മറുപടി]
ശ്രീജിത്ത്, പകർപ്പവകാശ ഉടമ രചയിതാവായ അഷ്‌റഫ് കാളത്തോട് തന്നെയാണ് അത് പൊതു സഞ്ചയത്തിലേക്ക് സമർപ്പിക്കുന്നു മറ്റാർക്കും അവകാശം ഇല്ലാത്തതുമാകുന്നു, അതുകൊണ്ട് നീക്കം ചെയ്യരുത്. വിശ്വപ്രഭ, അഭിപ്രായത്തിന് നന്ദി --കാളത്തോട് (സംവാദം) 06:20, 23 ഏപ്രിൽ 2013 (UTC)[മറുപടി]
പകർപ്പവകാശ പ്രശ്നങ്ങൾ ഇല്ല എന്ന് മനസ്സിലാകുന്നു. പക്ഷെ പുസ്തകത്തിന്റെ പുറംതാൾ മാത്രമായി അപ്ലോഡ് ചെയ്യുകയാണെങ്കിൽ അതുകൊണ്ട് പ്രത്യേകിച്ച് ഉപകാരം എന്തെങ്കിലും ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. --ശ്രീജിത്ത് കെ(സംവാദം)22:37, 23 ഏപ്രിൽ 2013 (UTC)[മറുപടി]
പ്രത്യേകിച്ച് ഉപകാരം ഉള്ളത് എന്നത് കൊണ്ടെന്താ ശ്രീജിത്ത് ഉദ്ദേശിച്ചത്? അങ്ങനെ നോക്കിയാൽ ഇവിടുത്തെ ചിത്രസഞ്ചയങ്ങളിൽ എത്ര എണ്ണത്തിനുണ്ടാവും ഈ മാനദണ്ഡം? ഇതൊക്കെ ആർക്കാണുപകാരപ്പെടുക എന്നു മുൻകൂട്ടി കണ്ടുപിടിക്കാനാവുമോ? ചിത്രം അവിടെ കിടക്കട്ടെ -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:53, 24 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ ചിത്രങ്ങൾ ന്യൂ യോർക്കിലുള്ള UN വിസിറ്റർ സെന്റെറിന്റെ ചുവരിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണ്. കഴിഞ്ഞ മാസം ന്യൂ യോർക്കിൽ UN ടൂറിന് പോയപ്പോൾ സ്വന്തം ക്യാമറയിൽ എടുത്തതാണ്. ഇത് ഉപയോഗിക്കുന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. ചിത്രപ്രദർശനങ്ങളുടെ ഫോട്ടോ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നില്ലേ? അത് പോലെ തന്നേ അല്ലേ ഇതും? പ്രമാണം മായ്ക്കേണ്ട കാര്യം ഉണ്ടോ? -- --പ്രശാന്ത് ആർ (സംവാദം) 20:27, 28 ജനുവരി 2013 (UTC)[മറുപടി]
2D ആയ ഒന്നിന്റേയും ചിത്രം വിക്കിപീഡിയയിൽ അനുവദനീയമല്ല. അതാണ് ഇന്ത്യയിലെ പകർപ്പവകാശനിയമം പറയുന്നത്. അതുകൊണ്ട് പെയിന്റിങ്ങ്, ഇതുപോലെയുള്ള നോട്ടീസ് എന്നിവയുടെ ചിത്രം ഒഴിവാക്കി ബാക്കി ഉള്ളതെല്ലാം ഇവിടെ അപ്ലോഡ് ചെയ്തോളൂ. --ശ്രീജിത്ത് കെ(സംവാദം)15:01, 31 ഡിസംബർ 2012 (UTC)[മറുപടി]
ചിത്രത്തിൽ പ്രാധാന്യം കലാരൂപത്തിനാണ്. ആസ്വാദകരുടെ പടമെടുക്കുമ്പോൾ കലാരൂപം അതിൽപ്പെട്ടുപോയെങ്കിൽ പ്രശ്നമുണ്ടാവില്ലായിരുന്നു. സാമാന്യരൂപങ്ങളും നിറങ്ങളും മാത്രം ഉപയോഗിച്ചിരിക്കുന്നു എന്ന വകുപ്പിൽ ഇത് ഉൾപ്പെടുമോ എന്നും ആലോചിക്കേണ്ടതാണ്. --Vssun (സംവാദം) 07:29, 29 ജനുവരി 2013 (UTC)[മറുപടി]
ചിത്രത്തിലെ Crosshair കാണുമ്പോൾ, ചിത്രം പത്രത്താളിന്റെ സ്കാൻ ആകാനുള്ള സാധ്യതയാണ് തോന്നിക്കുന്നത്. ഈ ചിത്രത്തിന് സ്വതന്ത്ര അനുമതി ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാൽ ന്യായോപയോഗ ഉപപത്തിയാകും അനുയോജ്യം. ശ്രീജിത്ത് കെ(സംവാദം)16:13, 31 ഓഗസ്റ്റ് 2012 (UTC)[മറുപടി]
2007-ൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിൽ {{വിവരങ്ങൾ}} എന്ന ഫലകം കൊടുത്തിട്ടില്ല എന്ന് പറഞ്ഞ് മായ്ക്കാൻ നിർദ്ദേശിക്കുന്നത് ഒരു കടന്ന കൈ ആണ്. 2007-2008 കാലത്ത് വിക്കിയിൽ ഈ ഫലകം ഉപയോഗിച്ചിരുന്നില്ല എന്നതിനാൽ ആ കാലത്ത് അപ്‌ലോഡ് ചെയ്ത ഒരു ചിത്രത്തിലും ഈ വിവരങ്ങൾ ഇല്ല. അന്നത്തെ നയങ്ങൾ അനുസരിച്ച് അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഇന്നത്തെ നയങ്ങൾ പാലിക്കുന്നില്ല എന്ന് പറയുന്നത് ക്രൂരത ആണ്. നാളെ പുതിയ ഒരു ഫലകം വന്നാൽ ഇന്ന് ഉള്ള മുഴുവൻ ചിത്രങ്ങളും മായ്ക്കാൻ നിർദ്ദേശിക്കേണ്ടി വരുമോ ഇങ്ങനെ പോയാൽ? --ശ്രീജിത്ത് കെ(സംവാദം)11:53, 17 നവംബർ 2010 (UTC)[മറുപടി]
ഉറവിടം/രചയിതാവ്, അനുമതി എന്നിവ വേണം എന്നത് പണ്ടേയുള്ള നയമാണ്. അതിനു വേണ്ടി വിവരങ്ങൾ എന്ന ഫലകം ഉപയോഗിച്ചിരുന്നില്ലെന്ന് മാത്രമല്ലേയുള്ളൂ. നിലവിലുണ്ടായിരുന്ന വിവരങ്ങൾ കൊണ്ട് ഇത് അപ്‌ലോഡറുടെ സ്വന്തം ചിത്രമാണെന്ന് വാദിക്കാനാകുമോ? --Vssun (സുനിൽ)02:49, 18 നവംബർ 2010 (UTC)[മറുപടി]
മെറ്റാഡാറ്റ മുഴുവനായും ചിത്രത്തിലുണ്ട്. കൂടാതെ മെറ്റാഡാറ്റ പ്രകാരം ചിത്രം എടുത്തിരിക്കുന്ന ദിവസത്തിന്റെ പിറ്റേ ദിവസം തന്നെയാണ് ഈ ചിത്രം വിക്കിയിൽ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡറെ സംശയിക്കാൻ എനിക്ക് കാരണമൊന്നും തോന്നുന്നില്ല. --ശ്രീജിത്ത് കെ(സംവാദം)04:19, 18 നവംബർ 2010 (UTC)[മറുപടി]
വിവരങ്ങൾ എന്ന ഫലകം ഉപയോഗിക്കാതിരുന്ന കാലത്ത് അപ്‌ലോഡ് ചെയ്യുന്നവർ ഉറവിടം, രചയിതാവ് എന്നീ വിവരങ്ങൾ എങ്ങിനെ നൽകണമായിരുന്നു എന്നെനിക്ക് മനസ്സിലാകുന്നില്ല. ഞാൻ എടുത്ത എന്റെ സ്വന്തം പടം എന്നൊക്കെ ആരെങ്കിലും Description-ൽ എഴുതുമോ? എനിക്ക് തോന്നുന്നില്ല. മുൻപേ പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു. 2007-ൽ അപ്‌ലോഡ് ചെയ്ത ചിത്രം 2010-ൽ ഉപയോഗിക്കുന്ന ഫലകം ഉപയോഗിക്കുന്നില്ല എന്ന ന്യായത്തോട് ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. --ശ്രീജിത്ത് കെ(സംവാദം)04:23, 18 നവംബർ 2010 (UTC)[മറുപടി]
ഇതേ കാരണം കൊണ്ട് മുൻപ് പല ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട് (ഇതൊരു വാദമല്ല). കണിശമായ തീരുമാനമാണ് എപ്പോഴും ഗുണം ചെയ്യുക എന്നാണ് അനുഭവം. പൂർണ്ണവിവരങ്ങളോടുകൂടിയ സമാനചിത്രം നിർമ്മിക്കുക അസാദ്ധ്യമല്ലാത്തതിനാൽ നീക്കം ചെയ്യുന്നതാണ് നല്ലതെന്നു കരുതുന്നു. --Vssun (സുനിൽ) 08:24, 21 ഡിസംബർ 2010 (UTC)[മറുപടി]
ലൈസൻസ് ഒക്കെ ശരിയാണ്. പക്ഷെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്ത ചിത്രം എന്ന് കരുതുന്നു. അങ്ങിനെ എങ്കിൽ നിലനിർത്തേണ്ടത് എന്തിനാണെന്ന് കൂടി ശ്രദ്ധിക്കണം. --ശ്രീജിത്ത് കെ(സംവാദം)18:27, 5 ജനുവരി 2011 (UTC)[മറുപടി]
ഇത് ന്യായോപയോഗപരിധിയിൽ വരില്ലെന്ന് സംശയിക്കുന്നു. നിലനിൽക്കുന്ന വസ്തുവായതിനാൽ ചിത്രം നിർമ്മിക്കാനാകില്ല എന്ന ഗണത്തിൽപ്പെടില്ല. രേഖാചിത്രമായതിനാൽ പുനർനിർമ്മാണം സാധ്യവുമാണ്. Vssun (സംവാദം) 15:59, 13 ജനുവരി 2012 (UTC)[മറുപടി]
നിഷ്പക്ഷം മീനിന്റെ നിറവും ആകാരവും നേരിയ തോതിൽ മനസ്സിലാക്കാമെങ്കിലും, വിക്കി ഒരു സംഭരണി ആക്കേണ്ടതില്ലെന്ന് തോന്നുന്നു. അക്വേറിയത്തിലെ മത്സ്യങ്ങളുടെ ഫോട്ടോ എടുക്കുമ്പോൾ ഫ്ലാഷ് ഒഴിവാക്കേണ്ടതായിരുന്നു. --വൈശാഖ് കല്ലൂർ (സംവാദം) 12:25, 21 ഫെബ്രുവരി 2012 (UTC)[മറുപടി]
മാവ് എന്ന പേജ് കണ്ടിട്ടാണ് അഭിപ്രായം എന്നു കരുതുന്നു. വലിയ മാവുകളുടെ ചിത്രം പൂർണ്ണമായി കൊടുക്കാൻ സാധിക്കില്ല എന്നതുകൊണ്ട് കൊടുത്തു എന്നേ ഉള്ളൂ. മാവിന്റെ ഒരു നല്ല ചിത്രം ലഭിക്കും വരേക്കെങ്കിലും അതിനവിടെ സാംഗത്യമുണ്ടെന്നാണ് എന്റെ അഭിപ്രായം. പിന്നെ ഭവാന്റെ ഇഷ്ടം--ദിനേശ് വെള്ളക്കാട്ട് 09:41, 31 മേയ് 2012 (UTC)
എതിർക്കുന്നു മാവ് എന്ന താളിൽ ഈ ചിത്രം യോജിക്കുന്നില്ലെങ്കിലും ചിത്രത്തിനു് കേവലമായ വിജ്ഞാനകോശസ്വഭാവമില്ലെന്നു തീരുമാനിക്കുന്നതു് അനുചിതമാണു്. ഈ താളും ഈ താളും കാണുക. ഉഷ്ണമേഖലാപ്രദേശത്തെ സസ്യങ്ങളുടെ പത്രമേഖലയെക്കുറിച്ച് എന്നെങ്കിലും എഴുതുമ്പോൾ ഈ ചിത്രത്തിനു് ഉപയോഗമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:58, 31 മേയ് 2012 (UTC)[മറുപടി]
ഈ ചിത്രം പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കാൻ ആകുമോ? ചിത്രത്തിലുള്ള മുദ്ര പകർപ്പവകാശം ഉള്ളതല്ലേ? ചിത്രത്തിലുള്ള എഴുത്തിന്റെ പകർപ്പവകാശം അപ്ലോഡ് ചെയ്ത ഉപയോക്താവിനുണ്ടോ എന്നും സംശയമുണ്ട്. ശ്രീജിത്ത് കെ(സംവാദം)04:36, 23 ഫെബ്രുവരി 2014 (UTC)[മറുപടി]
സ്കോപ് ഇല്ലാത്ത ചിത്രമാണെന്ന് തോന്നുന്നില്ല, കോമൺസിലോട്ട് മാറ്റാം. ഇപ്പോളുപയോഗിക്കുന്നില്ലന്ന് ആരോപിച്ച് നീക്കം ചെയ്യുന്നത് ഭാവി ഉപയോഗത്തെ തടയുകയായേക്കാം.--പ്രവീൺ:സംവാദം07:58, 12 ജനുവരി 2011 (UTC)[മറുപടി]
വെള്ളത്തിൽ വീണു കിടക്കുന്ന ഇലകളും ആ കുഴിയും തമ്മിൽ താരതമ്യം ചെയ്ത് നോക്കുക. അഞ്ചടി പോലും വ്യാസമില്ലാത്ത ഒരു കുഴി ആണിത്. മുട്ടറ്റം പോലും ആഴവും കാണാൻ വഴിയില്ല. ഈ ചിത്രം യാതൊരു രീതിയിലും വിജ്ഞാനദായകമല്ല, അതുകൊണ്ടു തന്നെ ഒരു വിജ്ഞാനകോശത്തിന് അഭികാമ്യവുമല്ല. --ശ്രീജിത്ത് കെ(സംവാദം)06:02, 18 ജനുവരി 2011 (UTC)[മറുപടി]
ഇപ്പോഴത്തെ ഫയൽ നാമവും ചിത്രവും യാതൊരു ബന്ധവുമില്ലാത്തതാണ് പ്രശ്നം. Kulam എന്നതിനു പകരം Kuzhi എന്നോ മറ്റോ മാറ്റിയാൽ പിന്നേയും നിലനിർത്താം. എങ്കിലും, ഈ ചിത്രം എന്തെങ്കിലും തരത്തിൽ ഉപകാരപ്പെടുമോ എന്നറിയില്ല. --ശ്രീജിത്ത് കെ(സംവാദം)10:04, 27 ജനുവരി 2011 (UTC)[മറുപടി]
ഉപരിതലത്തിലെ മണ്ണടുക്കുകൾ എങ്ങനെ വാർഷികാടിസ്ഥാനത്തിൽ പ്രാദേശിക ജലസംഭരണികൾ ആയി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അടുത്ത വർഷം ഒരു ലേഖനം എഴുതാൻ ഞാൻ ആലോചിക്കുന്നു. അതിനു് ഈ ചിത്രം ആവശ്യമായി വരും. ദയവുചെയ്തു് അതുവരെ ഇതു മാച്ചുകളയരുതെന്നു് അഭ്യർത്ഥിച്ചുകൊള്ളുന്നു. ഈ ഒരു fayal വിക്കിമീഡിയയിൽ ശേഖരിക്കാൻ വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകൾ വഹിക്കാൻ ഞാൻ തയ്യാറാണെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു. വിശ്വപ്രഭ ViswaPrabha Talk18:15, 19 ഓഗസ്റ്റ് 2012 (UTC)[മറുപടി]
സ്പേഷ്യൽ ഡാറ്റ (ഷേപ്പ് ഫയലുകൾ) ഉപയോഗിക്കാനുള്ള അനുമതിയല്ലേ ഐ.യു.സി.എൻ. തരുന്നത്. അവരുടെ വെബ്സൈറ്റിലുള്ള ഭൂപടങ്ങൾ അല്ലല്ലോ? വെബ്‌സൈറ്റിലുള്ള ഭൂപടങ്ങൾ എടുത്ത് നമ്മൾ ഉണ്ടാക്കിയാലല്ലേ മുകളിൽ പറഞ്ഞവിധം ഉപയോഗിക്കാനാകൂ?--Vssun (സുനിൽ) 17:04, 1 മാർച്ച് 2011 (UTC)[മറുപടി]
സ്പാഷൽ ഡേറ്റ എന്നാൽ ഡിസ്ട്രിബ്യൂഷൻ മാപ്സ് തന്നെയല്ലേ? IUCN-Headquarters.jpg The use of spatial data from the IUCN red list web site to produce species distribution maps is subject to the Attribution-Share Alike Creative Commons License. In short: you are free to distribute and modify the file as long as you attribute its authors and the IUCN Red List. ഇങ്ങനെയാണ് ഫലകത്തിൽ കിടക്കുന്നതും--പ്രവീൺ:സംവാദം20:46, 11 മാർച്ച് 2011 (UTC)[മറുപടി]
മറ്റൊരു ചിത്രത്തിന്റെ ചിത്രമല്ല. ശ്രദ്ധിച്ചുനോക്കൂ. ആ ചിത്രം പൂന്തോട്ടത്തിൽ സ്ഥിതിചെയ്യുന്ന കിണറിനുചുറ്റും പൂക്കൂടയുടെ ആകൃതിയിൽ ഉള്ള നിർമ്മിതിയാണ്. ജനാലയിലൂടെ എടുത്തപ്പോൾ ജനൽചില്ലിലാണ് ഫ്ലാഷ് പതിഞ്ഞത്. ചിത്രം ഞാൻ എടുത്തതാണ് . ഫ്ലാഷ് ഉപയോഗിച്ചു, സ്വയം പ്രവർത്തന രീതി, ചുവന്ന-കണ്ണ് ഒഴിവാക്കുന്ന വിധം ഉള്ള സെറ്റിംഗ് ആയിരുന്നു.--Ranjith Siji - Neon » Discuss14:38, 19 ഏപ്രിൽ 2011 (UTC)[മറുപടി]
തൽക്കാലം നിവർത്തിയില്ല. കാരണം ഇത് നിർമ്മിച്ച സ്ഥലം തൃശൂരുള്ള ഒരു വലിയ വീട്ടിലാണ് - പണിനടക്കുന്ന സമയത്ത് എടുത്ത ചിത്രമാണിത്. - ഞാൻ ഇപ്പോൾ അങ്കമാലിയിലാണ് - ഈ ചിത്രത്തിനായി അവിടെ പോവുക എന്നത് പ്രായോഗികമല്ല. പോയാലും ആ വീട്ടിൽ കയറാനാവില്ല. --Ranjith Siji - Neon » Discuss14:51, 19 ഏപ്രിൽ 2011 (UTC)[മറുപടി]
മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ചിത്രത്തിന്റെ താളിൽ ചേർക്കൂ. എന്നിട്ട് ചിത്രം കോമൺസിലേയ്ക്ക് മാറ്റേണ്ടതില്ല എന്നും അവിടെ പറഞ്ഞ് വയ്ക്കൂ. അല്ലെങ്കിൽ എന്നെങ്കിലും ആരെങ്കിലും ചിത്രം കോമൺസിലേയ്ക്ക് മാറ്റുകയും അത് മായ്ക്കപ്പെടുകയും ചെയ്തേക്കാം. --ശ്രീജിത്ത് കെ(സംവാദം)06:04, 20 ഏപ്രിൽ 2011 (UTC)[മറുപടി]
1966-ലെ പതിപ്പാണെങ്കിലും അതു പതിനാറാമത്തെ അച്ചടിയാണെന്ന് താളിൽ പറയുന്നുണ്ട്. ആദ്യപതിപ്പ് എന്നിറങ്ങി എന്ന് എന്റെ കയ്യിലുള്ള പഴകിദ്രവിച്ച പ്രതിയിൽ നിന്നു മനസ്സിലാകുന്നില്ല. അവതാരികയുടെ തിയതി 1938 സെപ്തംബർ 8 ആണ്. പരിഭാഷകനായ ക.നി.മൂ.സ. മാണിക്കത്തനാർ എഴുതിയ മുഖവുര 1940 ജൂലൈ 3-ൽ എഴുതിയതും ആണ്. പുസ്തകത്തിന്റെ ടൈറ്റിൽ താളിന്റെ ചിത്രമായതു കൊണ്ട് കുഴപ്പമില്ലെന്നു കരുതി. സാങ്കേതികത്തിൽ ഞാൻ പൂജ്യമാണ്. നിലനിർത്താൻ പകർപ്പവകാശസംബന്ധമായ തടസ്സമുണ്ടെങ്കിൽ നീക്കം ചെയ്യാം.ജോർജുകുട്ടി (സംവാദം) 11:41, 16 ജൂലൈ 2012 (UTC)[മറുപടി]
അവതാരികയും മുഖവുരയും മാറ്റാത്ത നിലയ്ക്ക് 1966 എന്നത് ഉള്ളടക്കം മാറ്റാതെ വീണ്ടും അച്ചടിച്ച വർഷമാവില്ലേ? ആ നിലയ്ക്ക് 1938ൽ പ്രസിദ്ധീകരിച്ച പുസ്തകമെന്നവണ്ണം വേണം ചട്ടയുടെ പടത്തിന്റെ പകർപ്പവകാശം കണക്കാക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 03:27, 18 ജൂലൈ 2012 (UTC)[മറുപടി]
പകരം ചിത്രം ലഭ്യമാണെങ്കിൽ പെട്ടെന്ന് തന്നെ ഡെലിറ്റ് ചെയ്തോളൂ. ഇത് വേറൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ന്യായോപയോഗം മുൻനിർത്തി അപ്ലോഡ് ചെയ്തതാണെന്ന് തോന്നുന്നു. ഓർക്കുന്നില്ല. --Manoj Karingamadathil (Talk) 20:14, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]