ലിസ് ബ്ലാക്ക്ബേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Elizabeth Blackburn
With AIC Gold Medal, 2012
ജനനംElizabeth Helen Blackburn
(1948-11-26) 26 നവംബർ 1948 (പ്രായം 71 വയസ്സ്)
Hobart, Tasmania, Australia
താമസംUS
പൗരത്വംAustralian and American
മേഖലകൾMolecular biology
സ്ഥാപനങ്ങൾ
ബിരുദം
പ്രബന്ധംSequence studies on bacteriophage ØX174 DNA by transcription (1974)
ഡോക്ടറേറ്റിനുള്ള ഉപദേശകൻFrederick Sanger[1]
ഗവേഷണവിദ്യാർത്ഥികൾinclude Carol W. Greider
പ്രധാന പുരസ്കാരങ്ങൾ
വെബ്സൈറ്റ്
biochemistry2.ucsf.edu/labs/blackburn

ലിസ് ബ്ലാക്ക്ബേൺ എന്ന എലിസബെത്ത് ഹെലെൻ ബ്ലാക്ക്ബേൺ,AC, FRS, FAA, FRSN [2](ജനനം: 1948 നവംബർ 26) അസ്ട്രേലിയൻ-അമേരിക്കൻ പൗരത്വമുള്ള ആസ്ട്രേലിയക്കാരിയായ നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞയാണ്. ഇപ്പോൾ അവർ, സാൾക്ക് ഇൻസ്റ്റിട്യൂട്ട് ഓഫ് ബയോളജിക്കൽ സ്റ്റഡീസിന്റെ പ്രസിഡന്റ് ആകുന്നു.[3] മുമ്പ്, അവർ, സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ ജീവശാസ്ത്രഗവേഷകയായിരുന്നു. ക്രോമസോമിനെ സംരക്ഷിക്കുന്നതും അതിന്റെ അറ്റത്തു കാണപ്പെടുന്നതുമായ ടിലോമിയറിനെപ്പറ്റിയാണ് ലിസ് ബ്ലാക്ക്ബേൺ ഗവേഷണം നടത്തിയിരുന്നത്. ബ്ലാക്ക്ബേൺ, ടിലോമിയറിനെ പുനഃസൃഷ്ടിക്കുന്ന എൻസൈമായ ടിലോമെറേസ് മറ്റുള്ളവരുമായിച്ചേർന്ന് കണ്ടെത്തി. ഈ കണ്ടുപിടിത്തത്തിന് അവർക്ക്, കാരൾ ഡബ്ലിയു ഗ്രൈഡർ, ജാക്ക് ഡബ്ലിയു സോസ്താക്ക് എന്നിവരുമായിച്ചേർന്ന് 2009ലെ വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമുള്ള [നോബൽ സമ്മാനം]] നേടി. ടാസ്മാനിയയിൽ ജനിച്ച ആദ്യ നോബൽ സമ്മാനജേതാവായി അവർ മാറി. വൈദ്യശാസ്ത്രനൈതിക കമ്മറ്റിയുടെ അദ്ധ്യക്ഷയായി. എന്നാൽ അവരുടെ നിലപാടുകൾ കാരണം പ്രസിഡന്റ് ബുഷ് അവരെ ആ കമ്മറ്റിയിൽനിന്നും ഒഴിവാക്കി. [4]\

അവലംബം[തിരുത്തുക]

  1. "Nobel Prize in Physiology or Medicine 2009". Nobel Foundation. ശേഖരിച്ചത് 2009-10-05.
  2. 2.0 2.1 "Fellows of the Royal Society". London: Royal Society. മൂലതാളിൽ നിന്നും 2015-03-16-ന് ആർക്കൈവ് ചെയ്തത്.
  3. "Nobel laureate Elizabeth Blackburn named Salk Institute President". ശേഖരിച്ചത് 2016-01-24.
  4. Brady, Catherine (2007). Elizabeth Blackburn and the Story of Telomeres. Cambridge, Massachusetts: The MIT Press. ISBN 978-0-262-02622-2.
"https://ml.wikipedia.org/w/index.php?title=ലിസ്_ബ്ലാക്ക്ബേൺ&oldid=2387360" എന്ന താളിൽനിന്ന് ശേഖരിച്ചത്