മൈക്കൽ കോസ്റ്റെർലിറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോൺ മൈക്കൽ കോസ്റ്റർെലിറ്റ്സ്  ബയോകെമിസ്റ്റായ ഹാൻസ് കോസ്റ്റർലിറ്റ്സിന്റെ മകനും  ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ഊർജ്ജതന്ത്രത്തിലെ പ്രൊഫസറുമാണ്.കണ‍്ടെൻസെഡ് മാറ്റർ ഫിസിക്ക്സിലെ പ്രവർത്തനത്തിന് ഡേവിഡ് തൗലീസ്, ഡൺകൺ ഹാൽഡെയ്ൻ എന്നിവർക്കൊപ്പം  അദ്ദേഹം 2016-ലെ ഊർജ്ജതന്ത്രത്തിനുള്ള നൊബേൽ കരസ്ഥമാക്കി.

ആദ്യകാല വിദ്യഭ്യാസം[തിരുത്തുക]

അദ്ദേഹം ജനിച്ചത്, സ്കോട്ട്ലാന്റിലെ അബെർദീനിലാണ്.[1] മാതാപിതാക്കൾ ജർമ്മനിയിലേക്ക് കുടിയേറിപാർത്ത ജൂതന്മാരാണ്. അദ്ദേഹം തന്റെ ബി.എ ഡിഗ്രി കാമ്പ്രിഡ്ജിലെ , ഗോൺ‍‍വില്ലെ ആന്റ് കേയിസ് കോളേജിൽ വച്ച് പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ബി.എ പിന്നീട് എം.എ ആയി മാറ്റപ്പെട്ടു. 1969-ൽ ബ്രാസെനോസ് കോളേജ്, ഓക്സ്ഫോർഡിൽ വച്ച് ഡി.ഫിൽ ഡിഗ്രീ സ്വീകരിച്ചു.[1]

ജോലിയും, റിസെർച്ചും[തിരുത്തുക]

ഡേവിഡ് തൗലോസിനോടൊപ്പം യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മിഗാമിൽ വച്ചുള്ള സ്റ്റിന്റുൾപ്പെടെയുള്ള[1] കുറച്ച് പോസ്റ്റ് ഡോക്ടറാൽ സ്ഥാനങ്ങൾക്കു ശേഷം, 1974-ന് അദ്ദേഹം യൂണിവേഴ്സ്റ്റി ഓഫ് ബ്രഹ്മിങ്ഹാമിലേക്ക് ഒരു ലെക്ക്ച്ചററായും[1] പിന്നീട് ഒരു റീഡറായും, ക്ഷണിക്കപ്പെട്ടു. 1982 വരെ അദ്ദേഹേം ബ്രൗൺ യുണിവേഴ്സിറ്റിയിലെ ഊർജ്ജതന്ത്ര പ്രൊഫസറായിരുന്നു.

കോസ്റ്റെർലിറ്റ്സ് കണ്ടെൻ്സ്ഡ് മാറ്ററിലാണ് ഗവേഷണം നടത്തിയത്. വൺ,ടു, ത്രീ ഡിമെൻഷനൽ ഫിസിക്സായിരുന്നു അത്.ഫേസ് ട്രാൻസിക്ഷൻ, റാൻഡ്ം സിസ്റ്റം, ഇലക്ട്രോൺ ലോകലൈസേഷൻ എന്നിവയായിരുന്നു അതിൽ ഉൽപ്പെട്ടിരുന്നത്. ക്രിറ്റിക്കൽ ഡൈനാമിക്ക്സിൽ മെൽട്ടിങ്ങ് ഫ്രീസിങ്ങ് എന്നിവ.

ബഹുമതികൾ[തിരുത്തുക]

2016-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബേൽ,ഡേവിഡ് തൗലീസ്, ഡൺകൺ ഹാൽഡെയ്ൻ എന്നിവർക്കൊപ്പം മൈക്കൽ കോസ്റ്റർലിറ്റ്സ് പങ്കിട്ടു.. 1981-ൽ ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിൽ നിന്ന് മാക്സവെൽ മെഡൽ ആന്റ് പ്രൈസ് ലഭിച്ചു,തന്റെ കോസ്റ്റെർലിറ്റ്സ് തൗലെസ് ട്രാൻസിക്ഷനുവേണ്ടി  2000 -ൽ അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിൽ നിന്ന് ലാർസ് ഓൺസേഗർ പുരസ്കാരം ലഭിച്ചു. 1993 മുതൽ അദ്ദേഹം അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ ഫെല്ലോ ആയിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Two former Birmingham scientists awarded Nobel Prize for Physics". University of Birmingham. 4 October 2016. Retrieved 4 October 2016.

അധിക ലിങ്കുകൾ[തിരുത്തുക]