മുംബൈ സബർബൻ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈ സബർബൻ ജില്ല
മുംബൈ സബർബൻ ജില്ല (മഹാരാഷ്ട്ര)
മുംബൈ സബർബൻ ജില്ല (മഹാരാഷ്ട്ര)
രാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ഭരണനിർവ്വഹണ പ്രദേശംകൊങ്കൺ
ആസ്ഥാനംബാന്ദ്ര
താലൂക്കുകൾ1. കുർള, 2. അന്ധേരി, 3. ബോറിവലി,
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾ1. മുംബൈ നോർത്ത്, 2. മുംബൈ നോർത്ത് വെസ്റ്റ് 3. മുംബൈ നോർത്ത് ഈസ്റ്റ് 4. മുംബൈ നോർത്ത് സെൻട്രൽ 5. മുംബൈ സൗത്ത് സെൻട്രൽ (ഭാഗികം)
 • നിയമസഭാ മണ്ഡലങ്ങൾ26
ജനസംഖ്യ
 (2001/2011)
 • ആകെ9,332,481
പ്രധാന പാതകൾദേശീയപാത 3, ദേശീയപാത 8
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
മുംബൈ സിറ്റി, മുംബൈ സബർബൻ ജില്ലകൾ

മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കൺ ഡിവിഷനിൽ ഉള്ള ഒരു ജില്ലയാണ് മുംബൈ സബർബൻ. ബാന്ദ്ര ആണ് ഇതിന്റെ ആസ്ഥാനം. കുർള, അന്ധേരി, ബോറിവലി എന്നീ മൂന്ന് ഭരണവിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് മുംബൈ സബർബൻ ജില്ല [1]. മുംബൈ സിറ്റി, മുംബൈ സബർബൻ എന്നിങ്ങനെ രണ്ട് ജില്ലകൾ ചേർന്നതാണ് മുംബൈ മെട്രോപോളിസ്.

ബാന്ദ്ര മുതൽ ദഹിസർ വരെയും കുർള (ചുനാഭട്ടി) മുതൽ മുളുണ്ട് വരെയും കുർള മുതൽ ട്രോംബേ ഉൾക്കടൽ വരെയും ഈ ജില്ല വ്യാപിച്ചു കിടക്കുന്നു. ഈ ജില്ലക്ക് 446 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് [2]. മഹാരാഷ്ട്രയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ജില്ലയാണ് ഇത്. മിഠി നദിയാണ് പ്രധാന നദി.

ജനസംഖ്യ[തിരുത്തുക]

ജനസംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് മുംബൈ സബർബൻ ജില്ല. 2011 ലെ സെൻസസ് അനുസരിച്ച് നിലവിലെ ജനസംഖ്യ 9,332,481 ആണ് [3]. ഇത് ഏകദേശം പടിഞ്ഞാറൻ ആഫ്രിക്കയിലെ ബെനിൻ എന്ന രാജ്യത്തിലേതിന് തുല്യമാണ്. ചതുരശ്ര കിലോമീറ്ററിന് 25,291.28 ജനസാന്ദ്രത ഉണ്ട്. 2001-2011 കാലഘട്ടത്തിൽ ജനസംഖ്യ വളർച്ചാ നിരക്ക് 8.01 ശതമാനമായിരുന്നു. 1000 പുരുഷന്മാർക്ക് 857 സ്ത്രീകൾ എന്നതാണ് ഈ ജില്ലയിലെ ലിംഗ അനുപാതം. സാക്ഷരതാ നിരക്ക് 90.9%. ആണ്.

ചരിത്രം[തിരുത്തുക]

1990 ഒക്ടോബർ 1 നാണ് മുംബൈ സബർബൻ ജില്ല രൂപീകരിക്കപ്പെട്ടത്. മുംബൈ സിറ്റി, മുംബൈ സബർബൻ എന്നിങ്ങനെ രണ്ട് ജില്ലകളായി വിശാല മുംബൈ വേർതിരിക്കപ്പെട്ടു [4].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mumbai Suburban District". Mumbaisuburban.gov.in. മൂലതാളിൽ നിന്നും 2013-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-01.
  2. Mumbai Suburban Official Website Archived 2013-08-06 at the Wayback Machine.. Retrieved 28 April 2008.
  3. "District Census 2011". Census2011.co.in. 2011. ശേഖരിച്ചത് 2011-09-30.
  4. "District Profile". mumbaisuburban.gov.in. മൂലതാളിൽ നിന്നും 2 December 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 June 2015.
"https://ml.wikipedia.org/w/index.php?title=മുംബൈ_സബർബൻ_ജില്ല&oldid=3704818" എന്ന താളിൽനിന്ന് ശേഖരിച്ചത്