ഹിംഗോലി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഹിംഗോലി ജില്ല (മറാഠി ഉച്ചാരണം: [ɦiŋɡoliː]). ഹിംഗോലി നഗരമാണ് ജില്ലയുടെ ആസ്ഥാനം. 4,526 ച്.കി.മീ. വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 11,77,345 ആണ്. അതിൽ 15.60% നഗരവാസികളും ആണ്.[1]

വിദർഭയുമായി അതിർത്തി പങ്കിടുന്നതിനാൽ ഹിംഗോലി യഥാർത്ഥത്തിൽ ഹൈദരാബാദ് നിസാമിന്റെ സൈനിക താവളം എന്ന നിലക്കാണ് അറിയപ്പെട്ടിരുന്നത്. ആ കാലഘട്ടത്തിൽ ഹിംഗോലിയിൽ സൈനിക സേനയും സൈനിക ആശുപത്രികളും മൃഗാശുപത്രിയും പ്രവർത്തിച്ചിരുന്നു. ഒരു സൈനിക താവളമായതിനാൽ ഹൈദരാബാദ് സ്റ്റേറ്റിലെ പ്രധാനപ്പെട്ടതും പ്രശസ്തവുമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു നഗരം. പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഔന്ധ നാഗ്‌നാഥ് സ്ഥിതി ചെയ്യുന്നത് ഹിംഗോലി ജില്ലയിലാണ്.

2011 ലെ കണക്കനുസരിച്ച്, സിന്ധുദുർഗിനും ഗഡ്ചിരോളിക്കും ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മൂന്നാമത്തെ ജില്ലയാണിത്.[2]

അവലംബം[തിരുത്തുക]

  1. "Census GIS India". Archived from the original on 11 January 2010. Retrieved 27 August 2009.
  2. "District Census Hand Book – Hingoli" (PDF). Census of India. Registrar General and Census Commissioner of India.
"https://ml.wikipedia.org/w/index.php?title=ഹിംഗോലി_ജില്ല&oldid=4070248" എന്ന താളിൽനിന്ന് ശേഖരിച്ചത്