കോലാപ്പൂർ ജില്ല
കോലാപ്പൂർ ജില്ല | |||||||
---|---|---|---|---|---|---|---|
ജില്ല, മഹാരാഷ്ട്ര | |||||||
മുകളിൽ ഇടത് നിന്നും ഘടികാരദിശയിൽ: ബാജി പ്രഭു ദേശ്പാണ്ഡെയുടെ പ്രതിമ, പൊഹാലെ ഗുഹകൾ, വിശാൽഗഡ് കോട്ട, രാധാനഗരി വന്യജീവിസങ്കേതം, മഹാലക്ഷ്മി ക്ഷേത്രം | |||||||
Location in Maharashtra | |||||||
രാജ്യം | India | ||||||
സംസ്ഥാനം | മഹാരാഷ്ട്ര | ||||||
ഡിവിഷൻ | പൂനെ ഡിവിഷൻ | ||||||
ആസ്ഥാനം | കോലാപ്പൂർ | ||||||
താലൂക്കുകൾ | 1. ഗധിംഗ്‌ലാജ്, 2. കർവീർ, 3. ഭുദർഗഡ്, 4. പന്നാലാ, 5. കാഗൽ, 6. ഷിരോൾ, 7. ഹത്കനങ്കലെ, 8. അജരാ, 9. ചാന്ദ്ഗഡ്, 10. ഗഗൻബാവ്ഡാ, 11. രാധാനഗരി, 12. ഷാഹുവാഡി | ||||||
• ഭരണസമിതി | Kolhapur Zilla Parishad | ||||||
• Guardian Minister | Satej Patil (Minister of State Mha) | ||||||
• President Zilla Parishad |
| ||||||
• District Collector |
| ||||||
• CEO Zilla Parishad |
| ||||||
• MPs | |||||||
• Total | 7,692 ച.കി.മീ.(2,970 ച മൈ) | ||||||
(2011) | |||||||
• Total | 3,874,015[1] | ||||||
• നഗരപ്രദേശം | 32% | ||||||
• Literacy | 82%[1] | ||||||
സമയമേഖല | UTC+05:30 (IST) | ||||||
Major highways | NH-4, NH-204 | ||||||
Average annual precipitation | 1035 mm | ||||||
വെബ്സൈറ്റ് | kolhapur |
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കോലാപ്പൂർ ജില്ല (മറാത്തി ഉച്ചാരണം: [kolʱaːpuɾ]). കോലാപ്പൂർ നഗരമാണ് ഇതിന്റെ ജില്ലാ ആസ്ഥാനം.
ഭൂമിശാസ്ത്രം
[തിരുത്തുക]കോലാപ്പൂർ പൂനെ ഡിവിഷന്റെ ഭാഗമാണ്. പഞ്ചഗംഗ നദിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. വടക്ക് സാംഗ്ലി ജില്ലയും, രത്നഗിരി ജില്ലയും, പടിഞ്ഞാറ് സിന്ധുദുർഗ് ജില്ലയും, കിഴക്ക് കർണാടക സംസ്ഥാനവുമാണ് ഇതിന്റെ അതിർത്തികൾ.[2]ഘടപ്രഭ, താമ്രപർണി, ദുദ്ഗംഗ, കൃഷ്ണ, ഭോഗവതി, വർണ്ണ, കസരി, പഞ്ചഗംഗ, വേദഗംഗ, കുംഭീ നദികൾ ഈ ജില്ലയിലൂടെ ഒഴുകുന്നു. ഭോഗവതി നദിയിലാണ് രാധാനഗരി അണക്കെട്ട്.
ചരിത്രം
[തിരുത്തുക]ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് കോലാപ്പൂർ ഒരു നാട്ടുരാജ്യമായിരുന്നു. 1894 മുതൽ 1922 വരെ ഷാഹു മഹാരാജ് ഇത് ഭരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. മറാഠി ചലച്ചിത്ര വ്യവസായത്തിന്റെ ഒരു കേന്ദ്രമായിരുന്നു കോലാപ്പൂർ. 'ചിത്രനഗരി' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇത് ഇപ്പോൾ ഭൽജി പെൻഡാർക്കർ ചിത്രനഗരി എന്നാണ് അറിയപ്പെടുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Swami, V.N. (2020). जिल्हा मध्यवर्ती सहकारी बँक भरती परीक्षा मार्गदर्शक [District Central Cooperative Bank Clerk Grade Examination] (in മറാത്തി). Latur, India: Vidyabharti Publication. pp. 85–86.
- ↑ Patil, Eknath (2021). तात्यांचा ठोकळा [Uncle's Box] (in മറാത്തി). Kolhapur, Maharashtra: Spardha Vishwa Publication. p. 265.