സിന്ധുദുർഗ് ജില്ല
മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് സിന്ധുദുർഗ് (മറാഠി ഉച്ചാരണം: [sin̪d̪ʱud̪uɾɡ]). രത്‌നഗിരി ജില്ലയിലെ ചില പ്രദേശങ്ങൾ വേർപെടുത്തി രൂപീകരിച്ച ജില്ലയാണ് ഇത്. ജില്ലാ ആസ്ഥാനം ഓറോസ് പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]മഹാരാഷ്ട്രയുടെ തെക്കേ അറ്റത്തുള്ള ജില്ലയാണ് സിന്ധുദുർഗ്.[1] വടക്ക് രത്നഗിരി ജില്ലയും തെക്ക് ഗോവ സംസ്ഥാനവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ടത്തിന്റെ മലനിരകൾക്ക് കുറുകെ കോലാപ്പൂർ ജില്ലയുമാണ് സിന്ധുദുർഗിന്റെ അതിരുകൾ. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഇടുങ്ങിയ തീരപ്രദേശമായ കൊങ്കൺ (തീരദേശ) പ്രദേശത്തിന്റെ ഭാഗമാണ് സിന്ധുദുർഗ്.
ഈ ജില്ലയിൽ ഇരുമ്പ്, ബോക്സൈറ്റ്, മാംഗനീസ് എന്നിവയുടെ നിക്ഷേപമുണ്ട്.
ജനസംഖ്യ
[തിരുത്തുക]2011 ലെ കണക്കനുസരിച്ച് ഈ ജില്ലയിലെ ജനസംഖ്യ 849,651 ആണ്. ഇതിൽ 12.59% നഗരവാസികളാണ്.[2] മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ വെച്ച് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ലയാണിത്.[3]
അവലംബം
[തിരുത്തുക]- ↑ Swami, V.N. (2020). D.C.C. Bank Clerk Grade Examination (in മറാത്തി). Latur , India: Vidyabharti Publication. p. 113.
- ↑ "Sindhudurg District Population Census 2011, Maharashtra literacy sex ratio and density". www.census2011.co.in. Retrieved 6 April 2018.
- ↑ "District Census 2011". census2011.co.in. 2011. Retrieved 30 September 2011.