ഗഡ്ചിരോളി ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് ഗഡ്ചിരോളി ജില്ല (മറാഠി ഉച്ചാരണം: [ɡəɖt͡ʃiɾoliː]). ഗഡ്ചിരോളി നഗരമാണ് ജില്ലയുടെ ഭരണ ആസ്ഥാനം.
വടക്ക് ഗോന്ദിയ ജില്ലയും, കിഴക്ക് ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ-അംബഗർ ചൗക്കി, കാങ്കർ, നാരായൺപൂർ, ബീജാപൂർ ജില്ലകളും തെക്ക് തെലങ്കാനയിലെ ജയശങ്കർ ഭൂപാൽപള്ളി ജില്ലയും തെലങ്കാനയിലെ മഞ്ചേരിയൽ, കൊമരം ഭീം, ചന്ദ്രപൂർ എന്നീ ജില്ലകളും ഗഡ്ചിരോളി ജില്ലയുടെ അതിരുകളായി വരുന്നു.
ചരിത്രം
[തിരുത്തുക]പുരാതന കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്നത് രാഷ്ട്രകൂടരും ചാലൂക്യരും ദേവ്ഗിരിയിലെ യാദവരും പിന്നീട് ഗഡ്ചിരോളിയിലെ ഗോണ്ടുകളും ആയിരുന്നു.
1905 ൽ ബ്രഹ്മപുരിയിൽ നിന്നും ചന്ദ്രപൂർ തഹസിൽ നിന്നുമുള്ള ജമീന്ദാരി എസ്റ്റേറ്റുകൾ ചേർത്ത് ഗഡ്ചിരോളി തഹസിൽ രൂപീകരിച്ചു.ചന്ദ്രപൂർ ജില്ലയിൽ നിന്ന് വേർപെടുത്തിയ ഗഡ്ചിരോളി, സിറോഞ്ച താലൂക്കുകൾ ചേർത്ത് 1982 ഓഗസ്റ്റ് 26 നാണ് ഗഡ്ചിരോളി ജില്ല രൂപീകൃതമായത്.[1]