ബുൽധാന ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ അമരാവതി ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ബുൽധാന ജില്ല (മറാഠി ഉച്ചാരണം: [bulɖʰaːɳa]). വിദർഭ മേഖലയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ്. ജില്ലയിലെ ഏറ്റവും വലിയ നഗരമാണ് ഖംഗാവ്. കൂടാതെ ഷെഗാവ്, മൽകാപൂർ, ലോനാർ, ചിഖ്‌ലി തുടങ്ങിയവയാണ് ബുൽധാനയിലെ പ്രമുഖ പട്ടണങ്ങൾ. വടക്ക് മധ്യപ്രദേശ്, കിഴക്ക് അകോല, വാഷിം, അമരാവതി ജില്ലകൾ, തെക്ക് ജൽന ജില്ല, പടിഞ്ഞാറ് ജൽഗാവ്, ഔറംഗബാദ് ജില്ലകൾ എന്നിവയാണ് ബുൽധാന ജില്ലയുടെ അതിരുകൾ.[1]

ഷെഗാവിലെ ശ്രീ ഗജാനൻ മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ബുൽധാന ജില്ലയ്ക്ക് മതപരമായ പ്രാധാന്യമുണ്ട്.[2]

അംബബർവ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ലോനാർക്കർ ടോപ്പ് (ഏകദേശം 923 മീറ്റർ) ഈ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്.

ദേശീയ ജിയോളജിക്കൽ സ്മാരകങ്ങളിൽ ഒന്നായ ലോനാർ തടാകം ഈ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.[3]

അവലംബം[തിരുത്തുക]

  1. https://buldhana.nic.in/en/map-of-district/
  2. "Shree's Samadhi Mandir". Shegaon, Maharashtra, India: Shri Gajanan Maharaj Sansthan. Archived from the original on 10 February 2015.
  3. "Lonar Lake". Ramsar Sites Information Service. Retrieved 14 November 2020.
"https://ml.wikipedia.org/w/index.php?title=ബുൽധാന_ജില്ല&oldid=4045280" എന്ന താളിൽനിന്ന് ശേഖരിച്ചത്