Jump to content

അകോല ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് അകോല ജില്ല (മറാഠി ഉച്ചാരണം: [əkolaː]). അകോല പട്ടണമാണ് ജില്ലാ ആസ്ഥാനം. ബ്രിട്ടീഷ് ഭരണകാലത്ത് ബെരാർ പ്രവിശ്യയുടെ ഭാഗമായിരുന്ന അമരാവതി ഡിവിഷന്റെ മധ്യഭാഗമാണ് അകോല ജില്ല.

ജില്ലയുടെ വിസ്തീർണ്ണം 5,428 ച.കി.മീ. ആണ്. വടക്കും കിഴക്കും അമരാവതി ജില്ലയും തെക്ക് വാഷിം ജില്ലയും പടിഞ്ഞാറ് ബുൽധാന ജില്ലയുമാണ് അതിർത്തി.[1] വാഷിം മുമ്പ് 1999 വരെ അകോളയുടെ ഭാഗമായിരുന്നു. അകോല ജില്ലയിൽ അകോല, അകോട്ട്, തെൽഹാര, ബാലപൂർ, ബർഷിതക്‌ലി, മൂർതിജാപൂർ, പട്ടൂർ എന്നീ ഏഴ് താലൂക്കുകൾ ഉൾപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ ഗവർണർ ആർതർ വെല്ലസ്‌ലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും നാഗ്പൂരിലെ ഭോസ്‌ലെയുടെ കീഴിലുള്ള മറാഠാ സൈന്യവും തമ്മിലുള്ള യുദ്ധം 1803 നവംബർ 28 ന് ഈ ജില്ലയിലെ തെൽഹാര തെഹ്‌സിലിലെ അഡ്ഗാവ് ഗ്രാമത്തിൽ നടന്നു.[2][3]

അകോല ജില്ലയിലാണ് പല പഴയ കോട്ടകളും സ്ഥിതി ചെയ്യുന്നത്.

നർനാള കോട്ട, അകോല കോട്ട, ബാലപൂർ കോട്ട, വാരി ഭൈരവ്ഗഡ് കോട്ട തുടങ്ങി പഴയ കാലത്തെ പല കോട്ടകളും ഈ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. https://akola.gov.in/map-of-district/
  2. Naravane, M.S. (2014). Battles of the Honourable East India Company. A.P.H. Publishing Corporation. pp. 71–72. ISBN 9788131300343.
  3. Clodfelter, M. (2008). Warfare and Armed Conflicts: A Statistical Encyclopedia of Casualty and Other Figures, 1492–2015 (3rd ed.). Jefferson, NC: McFarland & Company. ISBN 978-0786474707.. Page 235.
"https://ml.wikipedia.org/w/index.php?title=അകോല_ജില്ല&oldid=4072969" എന്ന താളിൽനിന്ന് ശേഖരിച്ചത്