ഭണ്ഡാര ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭണ്ഡാര ജില്ല (മറാഠി ഉച്ചാരണം: [bʰəɳɖaːɾa]) . ഭണ്ഡാര നഗരമാണ് ജില്ലാ ആസ്ഥാനം. 3717 ച.കി.മീ. വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 1,200,334 (605,520 പുരുഷന്മാരും 594,814 സ്ത്രീകളും) ആണ്. ഇതിൽ 19.48% നഗരവാസികളാണ്. 2011 ലെ കണക്കനുസരിച്ച് ഭണ്ഡാരയുടെ വളർച്ചാ നിരക്ക് 5.56% ആണ്.

വലിയ തോതിൽ അരി ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ടതാണ് ഭണ്ഡാര. ഭണ്ഡാരയിലെ തുംസാർ എന്ന പട്ടണം ഒരു പ്രശസ്തമായ അരി വിപണിയാണ്. പിച്ചള ഉൽപ്പന്ന വ്യവസായത്തിനു പേരുകേട്ട ഭണ്ഡാര നഗരം "ബ്രാസ് സിറ്റി" എന്നും അറിയപ്പെടുന്നു. [1]

അംബാഗഡ് കോട്ട, ബ്രഹ്മി, ചിഞ്ച്ഗഡ്, ദിഘോരി എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭണ്ഡാരയിലുണ്ട്.[2] ഇന്ത്യൻ സായുധ സേനയ്‌ക്കായി ആയുധങ്ങൾ നിർമ്മിക്കുന്ന ഓർഡനൻസ് ഫാക്ടറികളിലൊന്ന് ഭണ്ഡാരയിൽ ജവഹർനഗർ കോളനിയിൽ സ്ഥിതി ചെയ്യുന്നു. ഭണ്ഡാര ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയവും ഇവിടെയാണുള്ളത്. ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലെയ്‌ലാൻഡിന് ഭണ്ഡാരയ്ക്കടുത്തുള്ള ഗഡേഗാവിൽ ഒരു ഉൽപ്പാദന കേന്ദ്രമുണ്ട്. സൺഫ്ലാഗ് അയൺ സ്റ്റീൽ കമ്പനി, ശിവമംഗൾ ഇസ്പാത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന വ്യവസായ സ്ഥാപനങ്ങൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭണ്ഡാര_ജില്ല&oldid=4045281" എന്ന താളിൽനിന്ന് ശേഖരിച്ചത്