യവത്മാൾ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് യവത്മാൾ ജില്ല. (ഉച്ചാരണം: [jəʋət̪maːɭ]). സംസ്ഥാനത്തിലെ വിദർഭ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാഗ്പൂരും അമരാവതിയും കഴിഞ്ഞാൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിദർഭയിലെ മൂന്നാമത്തെ വലിയ ജില്ലയാണിത്.[1] ജില്ലയുടെ ഭരണ ആസ്ഥാനം യവത്മാൽ നഗരമാണ്.

വാർധ പെൻഗംഗ-വൈൻഗംഗ തടത്തിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് യവത്മാൽ ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം 19.26, 20.42 വടക്കൻ അക്ഷാംശങ്ങളിലും കിഴക്കൻ രേഖയിൽ 77.18 മുതൽ 7.9.9 വരെയുമാണ്.[2] വടക്ക് അമരാവതി, വാർധ ജില്ലകളും കിഴക്ക് ചന്ദ്രപൂർ ജില്ലയും തെലങ്കാന സംസ്ഥാനവും തെക്ക് നാന്ദേഡ് ജില്ലയും പടിഞ്ഞാറ് വാഷിം, ഹിംഗോലി എന്നീ ജില്ലകളുമാണ് യവത്മാൾ ജില്ലയുടെ അതിരുകൾ.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census GIS India". Archived from the original on 11 ജനുവരി 2010. Retrieved 17 നവംബർ 2012.
  2. "Yavatmal District Geographical Information" (in മറാത്തി).
"https://ml.wikipedia.org/w/index.php?title=യവത്മാൾ_ജില്ല&oldid=4045284" എന്ന താളിൽനിന്ന് ശേഖരിച്ചത്