Jump to content

മിഠി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഠി നദി
മാഹിം നദി
River
മിഠി നദി, ബാന്ദ്ര
രാജ്യം ഇന്ത്യ
സംസ്ഥാനം മഹാരാഷ്ട്ര
District മുംബൈ സബർബൻ
പട്ടണം മുംബൈ
Primary source വിഹാർ തടാകം
ദ്വിതീയ സ്രോതസ്സ് പവായ് തടാകം
 - location ആരേ കോളനി, ഗോരേഗാവ്
അഴിമുഖം അറബിക്കടൽ
 - സ്ഥാനം മാഹിം ഉൾക്കടൽ
നീളം 15 km (9 mi)
The Mithi river is in the centre.

സാൽസെറ്റ് ദ്വീപിൽ ഒഴുകുന്ന ഒരു നദിയാണ് മിഠി നദി. വിഹാർ തടാകത്തിൽ ഉത്ഭവിച്ച് മുംബൈ നഗരത്തിലൂടെ ഒഴുകി മാഹിം എന്ന സ്ഥലത്ത് ഇത് അറബിക്കടലിൽ പതിക്കുന്നു. 2005 ജൂലൈ 26-ന് കനത്ത മഴയെ തുടർന്ന് മിഠി കരകവിഞ്ഞ്, പരിസരപ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായിരുന്നു[1].

ഭൂമിശാസ്ത്രം

[തിരുത്തുക]

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന വിഹാർ തടാകത്തിൽ നിന്നാണ് ഈ നദിയുടെ ഉത്ഭവം. 17.8 കിലോമീറ്ററാണ് ഇതിന്റെ നീളം[2]. മഴക്കാലത്ത് തടാകം നിറഞ്ഞൊഴുകുന്ന വെള്ളം മിഠി നദിയിലൂടെ അറബിക്കടലിലെത്തുന്നു. പവായ് തടാകത്തിലെ അധികജലവും ഈ നദിയിലേക്ക് ഒഴുകിയെത്തുന്നു. പവായ്, സാക്കി നാക്ക, കുർള, സാന്തക്രൂസ്, കലീന, വകോല, ധാരാവി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി മാഹിം ഉൾക്കടലിലെത്തുന്നു. തുടക്കത്തിൽ 5 മീറ്ററും മധ്യഭാഗത്ത് 25 മീറ്ററും അവസാനഭാഗത്ത് 70 മീറ്ററുമാണ് ഇതിന്റെ ശരാശരി വീതി.

പരിസ്ഥിതി

[തിരുത്തുക]

മിഠി നദി അറബിക്കടലിനോട് ചേരുന്ന മാഹിം ഉൾക്കടൽ പ്രദേശം ഒരു പക്ഷിസങ്കേതമാക്കുവാൻ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളതാണ്[3]. ഇവിടെയുള്ള കണ്ടൽ വനപ്രദേശത്ത് ദേശാടനപ്പക്ഷികളെ ധാരാളമായി കണ്ടുവരുന്നു. ഈ നദിയിലെ മലിനീകരണത്തോത് വളരെ ഉയർന്നതാണ്[4]. വൻ തോതിലുള്ള നികത്തൽ ഭീഷണിയും മിഠി നദി നേരിടുന്നുണ്ട്. നദിയുടെ 54% വിസ്തീർണ്ണം കയ്യേറ്റത്തിന് വിധേയമായി കഴിഞ്ഞുവെന്ന് 2017-ലെ കണക്കുകൾ സൂചിപ്പിക്കുന്നു[5]. നദിയുടെ കരകൾ സംരക്ഷിച്ചുനിർത്തിയിരുന്ന കണ്ടൽ കാടുകൾക്ക് നേരിട്ട നാശം നദിയേയും ബാധിക്കുകയുണ്ടായി. 2005-ലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഈ നദിയുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ ആസൂതണം ചെയ്യപ്പെട്ടു[6].

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിഠി_നദി&oldid=3534347" എന്ന താളിൽനിന്ന് ശേഖരിച്ചത്