ട്രോംബേ
Trombay | |
---|---|
Suburb | |
Coordinates: 19°00′N 72°54′E / 19.0°N 72.9°E | |
Country | India |
State | Maharashtra |
District | Mumbai Suburban |
City | Mumbai |
• ഭരണസമിതി | Brihanmumbai Municipal Corporation (MCGM) |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
മുംബൈ നഗരത്തിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരപ്രാന്തപ്രദേശമാണ് ട്രോംബേ. വി.എൻ. പുരവ് മാർഗ്ഗ് എന്ന പാതയുടെ ഒരു ശാഖ അവസാനിക്കുന്നത് ഇവിടെയാണ്.
ചരിത്രം
[തിരുത്തുക]ഒരു കാലത്ത് ഈ പ്രദേശം ഏകദേശം 8 കി.മീ നീളവും അത്ര തന്നെ വീതിയുമുള്ള ഒരു ദ്വീപായിരുന്നു. ഇന്നും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട പോർച്ചുഗീസ് പള്ളികളുടെ അവശിഷ്ടങ്ങൾ ഇവിടങ്ങളിൽ കാണാം.[1] ദ്വീപിലെ ആദ്യകാലവാസികൾ മുക്കുവരായിരുന്നു. ഇന്നും ട്രോംബേ കോളിവാഡാ എന്നറിയപ്പെടുന്ന മുക്കുവഗ്രാമം ഇവിടെയുണ്ട്. മുംബൈയിൽ തന്നെ ഏറ്റവും പഴക്കമേറിയ മോസ്ക്കുകളിലൊന്ന് ട്രോംബേയ്ക്കടുത്തുള്ള പായ്‌ലിപാഡാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
പ്രദേശം
[തിരുത്തുക]താനെ ക്രീക്ക് അറബിക്കടലിനോടു ചേരുന്ന ഭാഗമാണിത്. നാവികസേനയുടെ ചില യൂണിറ്റുകൾ, ഭാഭാ ആണവ ഗവേഷണ കേന്ദ്രം, അണുശക്തി നഗർ, എസ്സെൽ സ്റ്റുഡിയോ തുടങ്ങിയവ ട്രോംബേയ്ക്കടുത്താണ്. 1430 മെഗാവാട്ട് ശേഷിയുള്ള ഒരു താപവൈദ്യുതനിലയവും ഇവിടെ പ്രവർത്തിക്കുന്നു.[2] ഏറ്റവുമടുത്ത സബർബൻ റെയിൽവേ സ്റ്റേഷൻ ഹാർബർ ലൈനിലെ മാൻഖുർദ് ആണ്
അവലംബം
[തിരുത്തുക]- ↑ Gazetteers of the Bombay Presidency - Thana - http://www.maharashtra.gov.in/pdf/gazeetter_reprint/Thane-III/places_Trombay.html - Retrieved on 3 December 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-17. Retrieved 2021-02-02.