ട്രോംബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trombay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മുംബൈ നഗരത്തിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരപ്രാന്തപ്രദേശമാണ് ട്രോംബേ. വി.എൻ. പുരവ് റോഡ് അവസാനിക്കുന്നത് ഇവിടെയാണ്.

ചരിത്രം[തിരുത്തുക]

ഒരു കാലത്ത് ഈ പ്രദേശം ഏകദേശം 8 കി.മീ നീളവും അത്ര തന്നെ വീതിയുമുള്ള ഒരു ദ്വീപായിരുന്നു. ഇന്നും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട പോർച്ചുഗീസ് പള്ളികളുടെ അവശിഷ്ടങ്ങൾ ഇവിടങ്ങളിൽ കാണാം. ദ്വീപിലെ ആദ്യകാലവാസികൾ മുക്കുവരായിരുന്നു. ഇന്നും ട്രോംബേ കോളിവാഡാ എന്നറിയപ്പെടുന്ന മുക്കുവഗ്രാമം ഇവിടെയുണ്ട്. മുംബൈയിൽ തന്നെ ഏറ്റവും പഴക്കമേറിയ മോസ്ക്കുകളിലൊന്ന് ട്രോംബേയ്ക്കടുത്തുള്ള പായ്‌ലിപാഡാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

പ്രദേശം[തിരുത്തുക]

താനെ കടലിടുക്ക് അറബിക്കടലിനോടു ചേരുന്ന ഭാഗമാണിത്. നാവികസേനയുടെ ചില യൂണിറ്റുകൾ, ഭാഭാ ആണവ ഗവേഷണ കേന്ദ്രം, അണുശക്തി നഗർ, എസ്സെൽ സ്റ്റുഡിയോ തുടങ്ങിയവ ട്രോംബേയ്ക്കടുത്താണ്. ഏറ്റവുമടുത്ത സബ്-അർബൻ റെയിൽവേ സ്റ്റേഷൻ ഹാർബർ ലൈനിലെ മാൻഖുർദ് ആണ്

"https://ml.wikipedia.org/w/index.php?title=ട്രോംബേ&oldid=1687606" എന്ന താളിൽനിന്ന് ശേഖരിച്ചത്