Jump to content

"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

373 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32:
 
=== തദ്ദേശീയ അമേരിക്കൻ ചരിത്രം ===
ഇപ്പോൾ ന്യൂയോർക്കായി അറിയപ്പെടുന്ന പ്രദേശത്തെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ പ്രധാനമായും ഹൌഡെനോസൗണിയും [[അൽഗോങ്കിയൻ വർഗം|അൽഗോൺക്വിയൻ]] വർഗ്ഗക്കാരുമായിരുന്നു. [[ലോംഗ് ഐലന്റ്|ലോംഗ് ഐലൻഡിനെ]] [[വാമ്പനൂഗ്|വാമ്പനോഗും]] [[ലെനപീ|ലെനാപികളും]] തമ്മിൽ പകുതിയായി വിഭജിച്ച് അധിവസിച്ചിരുന്നു. ന്യൂയോർക്ക് ഹാർബറിനു ചുറ്റുമുള്ള മിക്ക പ്രദേശങ്ങളും ലെനാപെ വർഗ്ഗക്കാരാൽ നിയന്ത്രിയ്ക്കപ്പെട്ടു. ലെനാപികളുടെ വടക്കുവശം മൂന്നാമത്തെ അൽഗോൺക്വിയൻ രാഷ്ട്രമായ മൊഹിക്കാൻ വർഗ്ഗക്കാരുടെ ആധിപത്യത്തിലായിരുന്നു. അവയുടെ വടക്കുവശത്തായി, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ മൊഹാവ്ക്, യഥാർത്ഥ ഇറോക്വോയിസ്, പെറ്റൂൺ എന്നിങ്ങനെ മൂന്ന് ഇറോക്വിയൻ രാഷ്ട്രങ്ങളായിരുന്നു നിലനിന്നിരുന്നത്. അവയുടെ തെക്ക്, അപ്പലേചിയ മേഖലയാൽ ഏതാണ്ട് വിഭജിക്കപ്പെട്ട  പ്രദേശത്ത് സുസ്‌കെഹാനോക്ക്, ഈറി വംശജർ അധിവസിച്ചിരുന്നു..<ref>{{cite web|url=http://www.everyculture.com/multi/Ha-La/Iroquois-Confederacy.html|title=Iroquois Confederacy—History, Relations with non-native americans, Key issues|accessdate=March 3, 2018|website=www.everyculture.com}}</ref><ref>{{cite web|url=http://www.departments.bucknell.edu/environmental_center/sunbury/website/HistoryofSusquehannockIndians.shtml|title=Susquehannock Indians|accessdate=March 3, 2018|website=www.departments.bucknell.edu}}</ref><ref>{{cite web|url=https://www.accessgenealogy.com/native/erie-tribe.htm|title=Erie Tribe—Access Genealogy|accessdate=March 3, 2018|date=July 9, 2011|publisher=}}</ref><ref>{{cite web|url=http://www.wyandot.org/rb10.htm|title='PETUN' AND THE PETUNS|accessdate=March 3, 2018|last=English|first=J.|website=www.wyandot.org}}</ref><ref>{{cite web|url=https://www.accessgenealogy.com/native/mahican-tribe.htm|title=Mahican Tribe—Access Genealogy|accessdate=March 3, 2018|date=July 9, 2011|publisher=}}</ref><ref>Barron, Donna. "The Long Island Indians & Their New England Ancestors". 2006</ref>
 
യൂറോപ്പ്യൻ കുടിയേറ്റക്കാരെ തങ്ങളുടെ ദേശത്തുനിന്ന് പിന്തള്ളാനുള്ള മിക്ക ന്യൂ ഇംഗ്ലണ്ട് ഗോത്രങ്ങളുടേയും സംയുക്ത പരിശ്രമമായ [[കിംഗ് ഫിലിപ്പ് യുദ്ധം|കിംഗ് ഫിലിപ്പ് യുദ്ധത്തിൽ]] [[വാമ്പനൂഗ്|വാമ്പനോഗ്]], മൊഹിക്കൻ ജനങ്ങളിൽ അനേകംപേർ പിടിക്കപ്പെട്ടു. അവരുടെ നേതാവായ ചീഫ് ഫിലിപ്പ് മെറ്റാകോമെറ്റിന്റെ മരണശേഷം, ആ ജനങ്ങളിൽ ഭൂരിഭാഗവും ഉൾനാടുകളിലേക്ക് പലായനം ചെയ്യുകയും അബെനാക്കി, ഷാഗ്ടിക്കോക്ക് വർഗ്ഗങ്ങൾക്കിടയിലേയ്ക്ക് പിരിഞ്ഞുപോകുകയും ചെയ്തു. 1800 വരെ മൊഹിക്കൻ വർഗ്ഗക്കാരിൽ പലരും ഈ പ്രദേശത്ത് തുടർന്നുവെന്നിരുന്നാലും ഒബാനോ എന്നറിയപ്പെടുന്ന ഒരു ചെറിയ സംഘം [[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീനിയയുടെ]] തെക്കുപടിഞ്ഞാറ പ്രദേശത്തേയ്ക്ക്  മുമ്പുതന്നെ കുടിയേറിയിരുന്നു. അവർ [[ഷാവ്നീ ഇന്ത്യൻ ജനത|ഷാവ്നീ]] വർഗ്ഗക്കാരുമായി ലയിപ്പിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്.<ref>John Heckewelder (Loskiel): Conoys, Ganawese, etc. explains Charles A. Hanna (Vol II, 1911:96, Ganeiens-gaa, Margry, i., 529; ii., 142–43,) using La Salle's letter of August 22, 1681 Fort Saint Louis (Illinois) mentioning "Ohio tribes" for extrapolation.</ref><ref>Hanna 1911:158</ref>
വരി 41:
 
=== 16 ആം നൂറ്റാണ്ട് ===
1524-ൽ ഫ്രഞ്ച് കിരീടത്തിന്റെ സേവനത്തിൽ ഇറ്റാലിയൻ പര്യവേക്ഷകനായ [[ജിയോവന്നി ഡാ വെരാസാനോ]], ന്യൂയോർക്ക് ഹാർബറും നരഗാൻസെറ്റ് ബേയും ഉൾപ്പെടെ കരോലിനകൾക്കും ന്യൂഫൌണ്ട് ലാൻഡിനുമിടയിൽ [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] അറ്റ്ലാന്റിക് തീരത്ത് പര്യവേക്ഷണം നടത്തി. 1524 ഏപ്രിൽ 17-ന് വെറാസാനോ ന്യൂയോർക്ക് ബേയിൽ പ്രവേശിക്കുകയും ഇപ്പോൾ നാരോസ് എന്ന് വിളിക്കപ്പെടുന്ന കടലിടുക്കിലൂടെ വടക്കൻ ഉൾക്കടലിലിലെത്തി അതിന് ഫ്രാൻസിലെ രാജാവിന്റെ സഹോദരിയുടെ ബഹുമാനാർത്ഥം സാന്താ മാർഗരിറ്റ എന്ന് പേരിടുകയും ചെയ്തു. "എല്ലാത്തരം കപ്പലുകൾക്കും കടന്നുപോകാൻ കഴിയുന്നത്ര ആഴത്തിലുള്ള അഴിമുഖമുള്ളതും വിശാലവുമായ തീരപ്രദേശമാണ്" ഇതെന്ന് വെറാസാനോ വിശേഷിപ്പിച്ചു.  "ഇത് ഒരു നാവികമൈലോളം ഉൾനാടുകളിലേക്ക് വ്യാപിച്ചുകിടക്കുകയും മനോഹരമായ ഒരു [[തടാകം|തടാകമായി]] മാറുകയും ചെയ്യുന്നു. ഈ വിശാലമായ ജലാശയത്തിൽ തദ്ദേശീയരുടെ വള്ളങ്ങൾ കൂട്ടത്തോടെ കാണപ്പെട്ടിരുന്നു " എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.  അദ്ദേഹം മാൻഹട്ടന്റെ അഗ്രത്തിലും ഒരുപക്ഷേ ലോംഗ് ഐലൻഡിന്റെ ഏറ്റവുമടുത്ത സ്ഥലത്തും എത്തിച്ചേർന്നിരുന്നു. വെരാസാനോയുടെ  പ്രദേശത്തെ താമസം ഒരു കൊടുങ്കാറ്റിനാൽ തടസ്സപ്പെടുകയും അദ്ദേഹം വടക്കോട്ട് മാർത്താസ് വൈൻയാർഡിലേയ്ക്ക് തള്ളിമാറ്റപ്പെടുകയും ചെയ്തു.<ref>{{cite web|url=http://www.verrazzano.org/en/index2.php?c=viaggioscoperte|title=Centro Studi Storici Verrazzano—Official web site|accessdate=March 3, 2018|date=April 15, 2009|publisher=|archiveurl=https://web.archive.org/web/20090415202640/http://www.verrazzano.org/en/index2.php?c=viaggioscoperte|archivedate=April 15, 2009|url-status=dead}}</ref>
 
1540-ൽ ന്യൂ ഫ്രാൻസിൽ നിന്നുള്ള ഫ്രഞ്ച് വ്യാപാരികൾ ഇന്നത്തെ ആൽബാനിയിലെ കാസിൽ ദ്വീപിൽ ഒരു പ്രഭുമന്ദിരം നിർമ്മിക്കുകയും അടുത്ത വർഷം [[വെള്ളപ്പൊക്കം]] കാരണം ഇത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 1614-ൽ ഡച്ചുകാർ ഹെൻഡ്രിക് കോർസ്റ്റിയായെൻസന്റെ നേതൃത്വത്തിൽ ഫ്രഞ്ച് പ്രഭുമന്ദിരം പുനർനിർമിച്ച് അതിന് ഫോർട്ട് നസ്സാവു എന്ന് പേരിട്ടു വിളിച്ചു. വടക്കേ അമേരിക്കയിലെ ആദ്യത്തെ ഡച്ച് വാസസ്ഥലമായിരുന്ന ഫോർട്ട് നസ്സാവു, ഹഡ്സൺ നദിയോരത്ത് ഇന്നത്തെ ആൽ‌ബാനിയ്ക്കുള്ളിലായി  സ്ഥിതിചെയ്യുന്നു. ഈ ചെറിയ കോട്ട ഒരു ട്രേഡിംഗ് പോസ്റ്റായും വെയർഹൌസായും പ്രവർത്തിച്ചിരുന്നു. ഹഡ്‌സൺ നദിയിലെ വെള്ളപ്പൊക്ക സമതലത്തിൽ സ്ഥിതിചെയ്തിരുന്ന ഈ ബാല്യാവസ്ഥയിലുള്ള "കോട്ട" 1617 ൽ<ref>{{cite web|url=http://www.nysm.nysed.gov/albany/na/castle.html|title=Castle Island|publisher=}}</ref> വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുകയും ഇതിനു സമീപത്തായി 1623 ൽ ഫോർട്ട് ഓറഞ്ച് (ന്യൂ നെതർലാന്റ്) നിർമ്മിക്കപ്പെടുകയും ചെയ്തു.<ref name="Chronicles">{{cite book|url=https://archive.org/details/bub_gb_XNU0AAAAIAAJ|title=Albany Chronicles: A History of the City Arranged Chronologically|author=Reynolds, Cuyler|publisher=J.B. Lyon Company|year=1906|page=[https://archive.org/details/bub_gb_XNU0AAAAIAAJ/page/n55 18]|quote=fort nassau albany.}}</ref>
വരി 48:
[[ഹെൻഡ്രി ഹഡ്സൺ|ഹെൻ‌റി ഹഡ്‌സന്റെ]] 1609 നാവിക യാത്ര ഈ പ്രദേശവുമായുള്ള യൂറോപ്യൻ ഇടപെടലിനു തുടക്കം കുറിച്ചു. [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി|ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുവേണ്ടി]] കപ്പൽ യാത്ര നടത്തി ഏഷ്യയിലേക്കുള്ള ഒരു പാത തേടിയിരുന്ന അദ്ദേഹം ആ വർഷം സെപ്റ്റംബർ 11 ന് അപ്പർ ന്യൂയോർക്ക് ബേയിൽ പ്രവേശിച്ചു.<ref>[http://blog.insidetheapple.net/2008/09/new-yorks-many-911-anniversaries-staten.html Nevius, Michelle and James, "New York's many 9/11 anniversaries: the Staten Island Peace Conference"], ''Inside the Apple: A Streetwise History of New York City'', September 8, 2008. Retrieved September 24, 2012.</ref> പ്രാദേശിക അമേരിക്കൻ ഗോത്രവർഗ്ഗക്കാരുമായി ലാഭകരമായ രോമക്കച്ചവടത്തിനായി പര്യവേക്ഷണം നടത്താൻ ഡച്ച് വ്യാപാരികളെ ഹഡ്സന്റെ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിച്ചു.
 
പതിനേഴാം നൂറ്റാണ്ടിൽ [[ലെനപീ|ലെനാപെ]], [[ഇറോക്വോയിസ്]], മറ്റ് ഗോത്രങ്ങൾ തുടങ്ങിയവരിൽനിന്നുള്ള രോമ വ്യാപാരത്തിനായി സ്ഥാപിതമായ ഡച്ച് വ്യാപാര പോസ്റ്റുകൾ ന്യൂ നെതർലാന്റ് കോളനിയിൽ സ്ഥാപിക്കപ്പെട്ടു. ഈ ട്രേഡിംഗ് പോസ്റ്റുകളിൽ ആദ്യത്തേത് ഫോർട്ട് നസ്സാവു (1614, ഇന്നത്തെ ആൽബാനിക്ക് സമീപം); മറ്റുള്ളവ ഫോർട്ട് ഓറഞ്ച് (1624, നിലവിലെ ആൽബാനി നഗരത്തിന് തൊട്ട് തെക്ക് ഹഡ്സൺ നദിയോരത്ത് ഫോർട്ട് നസ്സാവുവിന് പകരമായി നിർമ്മിക്കപ്പെട്ടു), ബെവർവിജ്ക്ക് (1647) കുടിയേറ്റ കേന്ദ്രമായി വികസിക്കുകയും ഇന്നത്തെ ആൽബാനി ആയിത്തീരുകയും ചെയ്തു; ഫോർട്ട് ആംസ്റ്റർഡാം (1625 ൽ ന്യൂ ആംസ്റ്റർഡാം പട്ടണമായി വികസിക്കുകയും ഇന്നത്തെ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരമായിത്തീരുകയും]] ചെയ്തു); ഇസോപ്പസ് (1653, ഇപ്പോൾ [[കിംഗ്സ്റ്റൺ, ന്യൂയോർക്ക്|കിംഗ്സ്റ്റൺ]]) എന്നിവയുമായിരുന്നു. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിന്റെ]] പകുതി വരെ അൽബാനിയെ വലയം ചെയ്ത് നിലനിന്നിരുന്ന റെൻസീലേഴ്‌സ്വിക്ക് (1630) എന്ന ഡച്ച് കൊളോണിയൽ എസ്റ്റേറ്റ് ഭൂമിയുടെ പട്രൂൺഷിപ്പിന്റെ (കൈവശാവകാശം) വിജയവും കോളനിയുടെ ആദ്യകാല വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധത്തിൽ ഇംഗ്ലീഷുകാർ കോളനി പിടിച്ചടക്കുകയും ന്യൂയോർക്ക് പ്രവിശ്യയായി ഭരണം നടത്തുകയും ചെയ്തു. എന്നാൽ മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധത്തിൽ (1672-1674) ന്യൂയോർക്ക് നഗരം ഡച്ചുകാർ തിരിച്ചുപിടിക്കുകയും ന്യൂ ഓറഞ്ച് എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. ഒരു വർഷത്തിനുശേഷം വെസ്റ്റ്മിൻസ്റ്റർ ഉടമ്പടി പ്രകാരം ഇത് ഇംഗ്ലീഷുകാർക്ക് തിരിച്ചുകൊടുത്തു.<ref>Scheltema, Gajus and Westerhuijs, Heleen (eds.), ''Exploring Historic Dutch New York''. Museum of the City of New York/Dover Publications, New York (2011). {{ISBN|978-0-486-48637-6}}</ref>
 
=== പതിനെട്ടാം നൂറ്റാണ്ട് ===
വരി 71:
 
=== കുടിയേറ്റം ===
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള]] നിയമപരമായ കുടിയേറ്റത്തിനുള്ള ഏറ്റവും വലിയ തുറമുഖമാണ് [[ന്യൂയോർക്ക് നഗരം]]. അമേരിക്കൻ ഐക്യനാടുകളിൽ, 1890 വരെ ഫെഡറൽ സർക്കാർ കുടിയേറ്റം സംബന്ധമായ കാര്യങ്ങളിൽ നേരിട്ടുള്ള അധികാരപരിധി ഏറ്റെടുത്തില്ല.  ഈ സമയത്തിന് മുമ്പ്, വ്യക്തിഗത സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്ന ഈ വിഷയം, തുടർന്ന് സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും തമ്മിലുള്ള കരാർ വഴിയായിരുന്നു നടന്നിരുന്നത്. ന്യൂയോർക്കിലേക്കുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും [[ഹഡ്‌സൺ നദി|ഹഡ്സൺ]], ഈസ്റ്റ് നദികളിലെ തിരക്കേറിയ തുറമുഖങ്ങളിൽ കപ്പലിറങ്ങി അന്തിമമായി ലോവർ മാൻഹട്ടനിൽ എത്തിയിരുന്നു. 1847 മെയ് 4 ന് ന്യൂയോർക്ക് സംസ്ഥാന നിയമസഭ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഇമിഗ്രേഷൻ കമ്മീഷണർമാരുടെ ഒരു ബോർഡ് രൂപീകരിച്ചു.
 
ന്യൂയോർക്കിലെ ആദ്യത്തെ സ്ഥിരമായ ഇമിഗ്രേഷൻ ഡിപ്പോ 1812 ലെ യുദ്ധ കാലഘട്ടത്തിലെ പരിവർത്തനം ചെയ്യപ്പെട്ട ഒരു കോട്ടയും ലോവർ മാൻഹട്ടന്റെ അഗ്രഭാഗത്ത് ഇന്നത്തെ ബാറ്ററി പാർക്കിനുള്ളിലായി സ്ഥിതിചെയ്യുന്നതുമായ കാസിൽ ഗാർഡനിൽ 1855-ൽ സ്ഥാപിക്കപ്പെട്ടു. പുതിയ ഡിപ്പോയിലെത്തിയ ആദ്യ കുടിയേറ്റക്കാർ മൂന്ന് കപ്പലുകളിൽ എത്തിയവരായിരുന്നു. 1890 ഏപ്രിൽ 18 ന് ഫെഡറൽ സർക്കാർ കുടിയേറ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ ന്യൂയോർക്കിലെ കുടിയേറ്റ ഡിപ്പോ ആയി കാസിൽ ഗാർഡൻ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ, എട്ട് ദശലക്ഷത്തിലധികം കുടിയേറ്റക്കാർ അതിന്റെ വാതിലുകളിലൂടെ കടന്നുപോയി (ഓരോ മൂന്ന് യുഎസ് കുടിയേറ്റക്കാരിൽ രണ്ട് പേർ).
58,942

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3401916" എന്ന താളിൽനിന്ന് ശേഖരിച്ചത്