പടിഞ്ഞാറൻ വിർജീന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മദ്ധ്യ-അറ്റ്ലാന്റിക് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് പടിഞ്ഞാറൻ വിർജീന്യ. തെക്ക് കിഴക്ക് വിർജീന്യ, തെക്ക് പടിഞ്ഞാറ് കെന്റക്കി, വടക്ക് പടിഞ്ഞാറ് ഒഹായോ, വടക്ക് കിഴക്ക് പെൻ‌സിൽ‌വാനിയ , മെരിലാൻ‌ഡ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ചാൾസ്റ്റണാണ് തലസ്ഥാനം. 2007 വരെയുള്ള കണക്കുകൾ പ്രകാരം 1,812,035 ആണ് ജനസംഖ്യ.

1863 ജൂൺ 20-ന് അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് വിർജീന്യയിൽ നിന്ന് വേർതിരിഞ്ഞ് പടിഞ്ഞാറൻ വിർജീന്യ യൂണിയന്റെ ഭാഗമായി. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രൂപവത്കരിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലൊന്നും കോൺഫെഡറേറ്റ് സംസ്ഥാനത്തിൽ നിന്ന് വേർപെട്ട് യൂണിയനിൽ ചേർന്ന ഒരേയൊരു സംസ്ഥാനവുമാണ് പടിഞ്ഞാറൻ വിർജീന്യ.

മുൻഗാമി
കാൻസസ്
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1863 ജൂൺ 20ന് പ്രവേശനം നൽകി (35ആം)
പിൻഗാമി
നെവാഡ
"http://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_വിർജീന്യ&oldid=1714955" എന്ന താളിൽനിന്നു ശേഖരിച്ചത്