Jump to content

വാമ്പനൂഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാമ്പനൂഗ്
Regions with significant populations
Bristol County, Massachusetts, Dukes County, Massachusetts, Barnstable County, Massachusetts, Mashpee, Massachusetts and Nantucket, Massachusetts
Languages
English, historically Wôpanâak
Religion
Wampanoag spirituality, Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
other Algonquian peoples
Block's map of his 1614 voyage, with the first appearance of the term "New Netherland"

വാമ്പനൂഗ് /ˈwɑːmpənɔːɡ/ വടക്കേ അമേരിക്കയിൽ അധിവസിക്കുന്ന ഒരു തദ്ദേശീയ അമേരിന്ത്യൻ ജനതയാണ്. അവർ Massasoit,[1]  ഭാഷാന്തരമായി Wôpanâak എന്നൊക്കെ വിളിക്കപ്പെടുന്നു. വിവിധ ഗോത്രങ്ങൾ ഒന്നുചേർന്ന അവ്യവസ്ഥിതമായ ഒരു കൂട്ടായ്മായിരുന്നു ഈ വർഗ്ഗം. അനേകം വാമ്പനോഗ് ജനങ്ങൾ ഇക്കാലത്ത് മാഷ്പീ വാമ്പനൂഗ് ട്രൈബ്, വാമ്പനൂഗ് ട്രൈബ് ഓഫ് ഗേ ഹെഡ് അല്ലെങ്കിൽ മസാച്ചുസെറ്റ്സിലെ നാല് സംസ്ഥാനതല അംഗീകാരം ലഭിച്ച ഗോത്രങ്ങളിൽ ചേർന്നിരിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ, ഇംഗ്ലീഷുകാരുമായി ആദ്യമായി സമ്പർക്കം പുലർത്തുന്ന സമയത്ത്, വാമ്പനൂഗ് വർഗ്ഗക്കാർ തെക്കുകിഴക്കൻ മാസ്സച്യൂസെറ്റ്സ്, റോഡ് ഐലൻഡ്, (ഇന്നത്തെ മാർത്താസ് വൈൻയാർഡ്, നാൻറുക്കെറ്റ് ദ്വീപുകളാൽ വലയം ചെയ്യപ്പെട്ടു കിടക്കുന്ന പ്രദേശം)   പരിസ്ഥിതിയുടെ സമ്പന്നതയും ചോളം, ബീൻസ്, സ്ക്വാഷ് എന്നിവയുടെ സമൃദ്ധിയായ കൃഷിയും കാരണം അവരുടെ ജനസംഖ്യ എണ്ണത്തിൽ ആയിരക്കണക്കായിരുന്നു. മാർത്താസ് വൈൻയാർഡിൽ മാത്രം ഏകദേശം മൂവായിരത്തോളം വാമ്പനൂഗ് വർഗ്ഗക്കാർ താമസിച്ചിരുന്നു.

1615 മുതൽ 1619 വരെയുള്ള കാലഘട്ടത്തിൽ വാമ്പനൂഗ് വർഗ്ഗക്കാരുടെയിടെയിൽ യൂറോപ്യൻ സമ്പർക്കം കാരണമായി ഒരു വസൂരിയെന്നു സംശയിക്കപ്പെട്ട ഒരു പകർച്ചവ്യാധി ബാധിച്ചിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു നടന്ന ചില ഗവേഷണങ്ങളിൽ ഇത് ഒരു ബാക്ടീരിയ അണുബാധയായ ലെപ്റ്റോസ്പിറോസിസ് (വെൽസ് സിൻഡ്രോം, 7 ഡേ ഫീവർ എന്നും വിളിക്കപ്പെടുന്നു) ആണെന്നാണ് സൂചിപ്പിക്കപ്പെട്ടു.

ഇത് ഈ സമൂഹത്തിൻറെയിടയിൽ ഉയർന്ന മരണനിരക്ക് സൃഷ്ടിക്കുകയും സമൂഹത്തെ ഏതാണ്ട് നശിപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് മാസ്സച്യൂസെറ്റ്സ് ബേ കോളനിയിലെ തങ്ങളുടെ പുതിയ കോളനികൾ കൂടുതൽ എളുപ്പത്തിൽ സ്ഥാപിക്കുന്നതിന് ഇംഗ്ലീഷ് കോളനിസ്റ്റുകൾക്ക് ഇക്കാരണത്താൽ സാധിച്ചു എന്നാണ് ഗവേഷകരുടെ അഭിപ്രായം.[2]  പിന്നീട് 50 വർഷങ്ങൾക്കു ശേഷം ഇംഗ്ലീഷ് കോളനിസ്റ്റുകൾക്കെതിരായ ഇന്ത്യൻ സഖ്യകക്ഷികളുടെ  കിങ് ഫിലിപ്പ് യുദ്ധത്തിൽ (1675-1676) അവശേഷിച്ച 40 ശതമാനത്തിലധികം വാമ്പനൂഗ് വർഗ്ഗക്കാർ മരണമടഞ്ഞു.  ഈ വർ‌ഗ്ഗത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും ബെർമുഡയിലോ വെസ്റ്റ് ഇൻഡീസിലോ അടിമകളായി വിൽക്കപ്പെട്ടു. അനേകം സ്ത്രീകളേയും കുട്ടികളേയും ന്യൂ ഇംഗ്ലണ്ടിലെ കോളനിസ്റ്റുകൾ അടിമകളാക്കി മാറ്റി.

പതിനെട്ടാം നൂറ്റാണ്ട് മുതൽ ചരിത്രരേഖകളിൽ നിന്ന് ഈ ഗോത്രവർഗ്ഗം ഏതാണ് അപ്രത്യക്ഷമാവുകയാണുണ്ടാതെങ്കിലും ആ വർഗ്ഗത്തിലെ ആളുകളും സന്തതിപരമ്പരകളും നിലനിന്നു. വിപത്തുകളെ അതിജീവിച്ചർ തങ്ങളുടെ പരമ്പരാഗത മേഖലകളിൽ തുടർന്നും ജീവിച്ചുതുടങ്ങുകയും തങ്ങളുടെ സംസ്കാരത്തിന്റെ പല വശങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ മറ്റു ജനവിഭാഗങ്ങളുമായി വിവാഹ ബന്ധങ്ങളിലേർപ്പെടുകയും വലിയ സമൂഹത്തിലെ സാമ്പത്തികവും സാംസ്കാരികവുമായ ആവശ്യങ്ങൾക്കൊത്തു മാറുകയും ചെയ്തു.

Massachusett ഭാഷയുടെ അവസാന ഭാഷകനായിരുന്ന Wôpanaka, നൂറ് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. 1993 മുതൽ വാമ്പനൂഗ് ജനത തങ്ങളുടെ ഭാഷയുടെ പുനരുജ്ജീവന പദ്ധതിയിൽ പ്രവർത്തിക്കുകയും തദ്ദേശീയ ഭാഷ സംസാരിക്കുന്നവരെ വാർത്തെടുക്കുകയും ചെയ്യുന്നു. പാഠ്യപദ്ധതികളിലും അധ്യാപകരെ വാർത്തെടുക്കുന്നതിലും ഈ പദ്ധതി പ്രവർത്തിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

Federally recognized

State recognized Colonial Era Tribe

Other

  1. Szasz, Margaret Connell (2007-07-07). Indian Education in the American Colonies, 1607-1783. University of Nebraska Press. p. 107. ISBN 9780803259669.
  2. Marr JS, Cathey JT. "New hypothesis for cause of an epidemic among Native Americans, New England, 1616–1619", Emerging Infectious Disease, Centers for Disease Control, 2010 Feb doi:10.3201/edi1602.090276
"https://ml.wikipedia.org/w/index.php?title=വാമ്പനൂഗ്&oldid=3938041" എന്ന താളിൽനിന്ന് ശേഖരിച്ചത്