സ്റ്റാച്യൂ ഓഫ് ലിബർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റാച്യൂ ഓഫ് ലിബർട്ടി
Statue of liberty 01.jpg
Location ലിബർട്ടി ദ്വീപ്, ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.[1]
Coordinates 40°41′21″N 74°2′40″W / 40.68917°N 74.04444°W / 40.68917; -74.04444Coordinates: 40°41′21″N 74°2′40″W / 40.68917°N 74.04444°W / 40.68917; -74.04444
Built ഒക്ടോബർ 28, 1886
Architect ഫ്രെഡറിക്ക് അഗസ്റ്റെ ബാർത്തോൾഡി
Visitors 3.2 ദശലക്ഷം (in 2007[2])
Governing body യു.എസ്. നാഷണൽ പാർക്ക് സർവീസ്
Type സാംസ്കാരികം
Criteria i, vi
Designated 1984 (8th session)
Reference no. 307
സ്റ്റേറ്റ് പാർട്ടി  United States
പ്രദേശം യൂറോപ്പും വടക്കേ അമേരിക്കയും
Official name: Statue of Liberty National Monument, Ellis Island and Liberty Island
Designated ഒക്ടോബർ 15, 1966[3]
Reference no. 66000058
Designated October 15, 1924
Designated by പ്രസിഡന്റ് കാൽവിൻ കൂളിഡ്ജ്[4]
Type Individual
Designated September 14, 1976[5]

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി. ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി രൂപകൽപ്പന ചെയ്ത് ഗുസ്താവ് ഈഫൽ നിർമ്മിച്ച ഈ ശില്പം രാഷ്ട്രത്തിനു സമർപ്പിച്ചത് 1886 ഒക്ടോബർ 28നാണ്. അമേരിക്കയ്ക്ക് ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് ഈ പ്രതിമ. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമായാണ് പ്രതിമ. വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ (JULY IV MDCCLXXVI) എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായ റ്റബുല അൻസാത്തയുമായാണ് (a tablet evoking the law) പ്രതിമ നിൽക്കുന്നത്. ഒരു തകർന്ന ചങ്ങല പ്രതിമയുടെ കാൽക്കൽ കിടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്. ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടേയും ഒരു പ്രതീകവും അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്നവർക്ക് സ്വാഗതമേകുന്ന കാഴ്ച്ചയുമാണ്. ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Statue of Liberty National Monument". National Park Service. 2007-12-31. ശേഖരിച്ചത് 2008-07-24. 
  2. Hernandez, Javier C. (July 5, 2008). "U.S. to Study Access to Liberty's Crown". The New York Times. ശേഖരിച്ചത് 2010-08-02. 
  3. National Park Service (1994). National Register of Historic Places, 1966–1994: Cumulative List Through January 1, 1994. Washington DC: National Park Service. p. 502. ഐ.എസ്.ബി.എൻ. 0891332545. 
  4. "National Monument Proclamations under the Antiquities Act". National Park Service. 2003-01-16. ശേഖരിച്ചത് 2009-08-01. 
  5. "Statue of Liberty National Monument" (PDF). New York City Landmarks Preservation Commission. September 14, 1976. ശേഖരിച്ചത് 2010-07-19. 
"https://ml.wikipedia.org/w/index.php?title=സ്റ്റാച്യൂ_ഓഫ്_ലിബർട്ടി&oldid=2823937" എന്ന താളിൽനിന്നു ശേഖരിച്ചത്