പള്ളം (ജലാശയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറിയ ജലാശയങ്ങളെ പള്ളം എന്ന് വിളിക്കുന്നു. വടക്കൻ കേരളത്തിലെ ചെങ്കൽപ്പാറകളിൽ ഇത്തരം ജലാശയങ്ങൾ സാധാരണമാണ്.

വന്യമൃഗങ്ങളുടേയും പക്ഷികളുടേയും കുടിവെള്ള സ്രോതസ്സാണ് ഇത്തരം പള്ളങ്ങൾ. പള്ളങ്ങളിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളം സമീപസ്ഥ ജലസ്രോതസ്സുകളുടെ ജലനിരപ്പ് ഉയർത്തുന്നതിന് കാരണമാകുന്നു. മഴക്കാലത്ത് രൂപപ്പെടുകയും വേനൽ കടുക്കുന്നതോടെ വറ്റുകയും ചെയ്യുന്നവയാണ് പല പള്ളങ്ങളും. എന്നാൽ, കടുത്ത വേനലിലും ജലസമൃദ്ധമായ പള്ളങ്ങളുമുണ്ട്. ഇവയോടനുബന്ധിച്ച് കാവുകളും കാണപ്പെടാറുണ്ട്. കാസർകോഡ് ജില്ലയിലെ ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം കാവും ആമപ്പള്ളവും ഇതിനുദാഹരണമാണ്.നീലേശ്വരത്തിനടുത്ത് അങ്ക കളരി എന്ന സ്ഥലത്ത് മൂന്നോളം പള്ളങ്ങൾ ഉണ്ട്. ചെക്കിപ്പള്ളം, പടിഞ്ഞാറേ പളളം എന്നിങ്ങനെ പേരുകൾ .

ഖനനം മൂലം ചെങ്കൽപ്പാറകൾ നശിക്കുന്നതിന്റെ ഫലമായി പല പള്ളങ്ങളും നാമാവശേഷമായിത്തീർന്നിട്ടുണ്ട്.

സ്ഥലപ്പേരിന് പിന്നിൽ[തിരുത്തുക]

പള്ളങ്ങളുമായി ബന്ധപ്പെടുത്തിയുള്ള സ്ഥലനാമങ്ങൾ:

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പള്ളം_(ജലാശയം)&oldid=3265744" എന്ന താളിൽനിന്ന് ശേഖരിച്ചത്