ചെങ്കൽ
Chenkal ചെങ്കൽ | |
---|---|
ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | തിരുവന്തപുരം |
Talukas | Neyyattinkara |
Government | |
• ഭരണസമിതി | Gram panchayat |
ജനസംഖ്യ (2001) | |
• ആകെ | 35,992 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695132[1] |
വാഹന റെജിസ്ട്രേഷൻ | KL- |
ചെങ്കൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്. ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഈ ഗ്രാമത്തിലാണ് സി.വി. രാമൻപിള്ള ജനിച്ചത്[2]
അതിരുകൾ[തിരുത്തുക]
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, തിരുപുറം, കൊല്ലയിൽ, കുളത്തൂർ, കാരോട്, പാറശ്ശാല എന്നിവയാണ് ഈ ഗ്രാമത്തിന്റെ അതിർത്തികൾ[3]
സ്ഥാനം[തിരുത്തുക]
കേരളത്തിന്റെ തെക്കേ അറ്റത്തായി, നെയ്യാറ്റി
റിനോട് തൊട്ട് സ്ഥിതിചെയ്യുന്നു
ജനസംഖ്യ[തിരുത്തുക]
2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 35992 ആണ്, ഇതിൽ 17825 പുരുഷന്മാരും 18167 സ്ത്രീകളും ഉൾപ്പെടുന്നു. [4]
ആരാധനാലയം[തിരുത്തുക]
സ്വർഗ്ഗാരോപിതമാതാ ദൈവാലയം വ്ളാത്താങ്കര:[തിരുത്തുക]
തെക്കൻ കേരളത്തിലെ അതിപുരാതനവും അതിപ്രശസ്തവുമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് വ്ലാത്താങ്കരയിൽ സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ഫെറോനാ ദൈവാലയം. പരിശുദ്ധ മറിയത്തെ വാഴ്ത്തുന്നതിനു വേണ്ടി അനുദിനമെത്തിയിരുന്ന ഭക്തരെ അനുസ്മരിപ്പിക്കുന്നതീനായി പൂർവ്വികർ വിശ്വാസപൂർവ്വം വിളിച്ചിരുന്ന "വാഴ്ത്താൻകര" പിൽക്കാലത്ത് ലോപിച്ച് 'വ്ലാത്താങ്കര' ആയ തെന്നാണ് കരുതപ്പെടുന്നത്. 1970 ൽ ബെൽജിയം കർമ്മലീത്ത മിഷണറിമാരാണ് ഒരു ദൈവാലയം ഇവിടെ പണികഴിപ്പിച്ചതെങ്കിലും 16-ാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം മുതൽ തന്നെ സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിൽ ഒരു പ്രാർത്ഥനാ സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് 15 ആണ് തിരുനാൾ ദിനം. തളർന്ന മനസുമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ഇവിടെ എത്തുന്ന വിശ്വാസികൾ പ്രധാനമായും കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പത്തികൾ, മംഗല്യഭാഗ്യം ലഭിക്കാത്തവർ, ത്വക്ക് രോഗികൾ, ക്യാൻസർ മുതലായ മാരക രോഗത്താൽ പീഡിപ്പിക്കപ്പെടുന്നവർ, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവർ അനുഗൃഹീതരായി ആഗ്രഹ പൂർത്തീകരണം നേടുമെന്നത് ദിനംപ്രതി ധാരാളം പേർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം[തിരുത്തുക]
കേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതീക്ഷേത്രം. ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയുമാണ്. കൂടാതെ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. 5000 വർഷത്തിലധികം പഴക്കമുണ്ടെന്ന് പ്രശ്നവിധിയിൽ പറയപ്പെടുന്ന ഈ ക്ഷേത്രം പുനർനിർമ്മിച്ചത് സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്യാസിയാണ്. ദ്വാദശ ജ്യോതിർലിംഗങ്ങൾക്കും 32 ഗണപതിരൂപങ്ങൾക്കും പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്നതും. 111.2 അടി ഉയരം വരുന്ന ഈ ശിവലിംഗം, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചതാണ്. ഈ മഹാശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലൊരോന്നിലുമായി ഓരോ ധ്യാനഹാളും പണികഴിപ്പിച്ചിട്ടുണ്ട്. ഏറ്റവും താഴെയുള്ള ഹാളിൽ പ്രതിഷ്ഠിച്ച ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജ നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏറ്റവും മുകളിലെ നിലയിൽ, കൈലാസപർവ്വതത്തിന്റെ ഒരു പ്രതീതിയുമാണ്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം എന്നിവയും പ്രധാന ആഘോഷങ്ങളാണ്.
ഗതാഗതം[തിരുത്തുക]
പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
പ്രധാന റോഡുകൾ[തിരുത്തുക]
NH-66 , ഉദിയൻകുളങ്ങര-വ്ലാത്താങ്കര പൂഴികുന്ന്, ഉദിയൻകുളങ്ങര- പൊഴിയൂർ, പ്ലാമൂട്ടുക്കട - പൂഴി കുന്ന്, പ്ലാമൂട്ടുക്കട - ഇടിച്ചക്കപ്ലാമൂട്, കൊറ്റാമം - CV Rപുരം പൊൻവിള, കൊറ്റാമം - പുതുക്കുളം,
ഭാഷകൾ[തിരുത്തുക]
വിദ്യാഭ്യാസം[തിരുത്തുക]
ഭരണം[തിരുത്തുക]
പ്രധാന വ്യക്തികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "India Post :Pincode Search". മൂലതാളിൽ നിന്നും 2012-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-16.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-17.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-17.
- ↑ "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10.
{{cite web}}
:|first=
missing|last=
(help)