പഞ്ചാബി ഭക്ഷണരീതികൾ
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
![]() |
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേയും പാകിസ്താന്റെ കിഴക്ക് ഭാഗവും ചേർന്ന പഞ്ചാബ് പ്രദേശത്തെ ഭക്ഷണരീതികളെ പൊതുവായി പറയുന്നതാണ് പഞ്ചാബ് പാചകരീതികൾ (ഇംഗ്ലീഷ്:Punjabi cuisine, ഹിന്ദി: पंजाबी पकवान, ഉർദു: پنجابی پکوان punjabi pakawan) . ഈ ഭക്ഷണരീതിയിൽ പാകിസ്താന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചില ഭാഗത്തേയും ഉൾപെടുന്നു. ഇതിൽ സസ്യാഹാരവും, മാംസാഹാരവുമായ ഭക്ഷണ രീതികൾ ഉൾപ്പെടുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണരീതികളും, ഇവിടുത്തെ ഭക്ഷണശാലകളിൽ ഉണ്ടാക്കുന്ന രീതികളും വളരെ വ്യത്യസ്തമായ രുചി ഭേദങ്ങളാണുള്ളത്. ഭക്ഷണശാലകളിൽ ധാരാളമായി വെണ്ണ, ക്രീം എന്നിവ ധാരാളമായി ഉപയോഗിക്കുന്നു. പക്ഷേ, വീടുകളിൽ ഉണ്ടാക്കുന്ന അതേ ഭക്ഷണം കൂടുതൽ ഗോതമ്പിനെ ആശ്രയിച്ചാണ്.
പഞ്ചാബ് ഭാഗത്ത് തന്നെ പല രീതിയിലുള്ള അഭിരുചികളുണ്ട്. അമൃതസർ ഭാഗത്തെ ജനങ്ങൾ കൂടുതലായും സ്റ്റഫ് ചെയ്ത പറാഠകളും, പാൽ ഉല്പ്പനങ്ങളും ഇഷ്ടപ്പെടുന്നു. ഈ ഭാഗത്ത് നല്ല പാലുല്പ്പന്നങ്ങളുടെ ഉത്പാദനവും കൂടുതലാണ്. ചില പ്രത്യേക വിഭവങ്ങൾ പഞ്ചാബിന്റെ മാത്രമായുള്ളതാണ്. ഇതിൽ ചിലത് മാ ദി ദാൽ, സരോം ദ സാഗ് (സർസോം കാ സാഗ്) എന്നിവ.
ചില പ്രധാന വിഭവങ്ങൾ[തിരുത്തുക]
നോൺ വെജിറ്റേറിയൻ[തിരുത്തുക]

- ചിക്കൻ - തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ, ചിക്കൻ ടിക്ക
- ആട് - രോഗൻ ജോഷ്, ഭുന ഘോസ്റ്റ്, കടായി ഘോസ്റ്റ്, റാൻ ഘോസ്റ്റ്, ദാൽ ഘോസ്റ്റ്, സാഗ് ഘോസ്റ്റ്, നിഹാരി ഘോസ്റ്റ്, രാര ഘോസ്റ്റ്, പായെ ദ ശോർഭ
- ബീഫ് - നിഹാരി ബീഫ് , ബീഫ് പസന്ത, കടായി ബീഫ്,
- മത്സ്യം - അമൃതസരി ഫിഷ്, തന്തൂരി ഫിഷ്, ഫിഷ് ടിക്ക, ഫിഷ് പകോട
- കബാബ് - വിവിധതരം ചിക്കൻ , ആട്, ബീഫ് കബാബുകൾ
- ബിരിയാണി - ചിക്കൻ ബിരിയാണി , ആട് ബിരിയാണി.
- കീമ നാൻ - ചിക്കൻ കൊത്തിയരിഞ്ഞു നാനിനകത്ത് സ്റ്റഫ് ചെയ്തത്.
- അച്ചാർ - ആട് അച്ചാർ
വെജിറ്റേറിയൻ[തിരുത്തുക]
- സാരോം കാ സാഗ്,
- മഷ്റൂം & ബീൻസ് സബ്ജി
- ദാൽ മഖനി/ദാൽ ഹണ്ടിPulses with butter.
- രാജ്മ (Red kidney bean) and ചോറ്
- ദാൽ അമൃതസരി
- റോംഗി (Black eyed bean)
- ചോലെ (eaten with നാൻ or കുൽച്ച)
- Punj ratani dal[1]
ചിത്രശാല[തിരുത്തുക]
ഉപ്പിട്ട മിന്റ് ലസ്സി പഞ്ചാബിൽ നിന്ന്
അവലംബം[തിരുത്തുക]
- ↑ "Indian Lentil Recipes". മൂലതാളിൽ നിന്നും 2010-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 July 2010.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
