അവധി ഭക്ഷണവിഭവങ്ങൾ
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
വടക്കേ ഇന്ത്യയിലെ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗ ഉൾപ്പെടുന്ന അവധ് മേഖലയിലുള്ള ഭക്ഷണവിഭവങ്ങളെ അവധി (Awadhi Cuisine) (ഹിന്ദി: अवधी खाना, ഉർദു: اودھی کھانا) എന്നുപറയുന്നു. മദ്ധ്യേഷ്യയിലെയും, മദ്ധ്യപൂർവ്വദേശത്തേയും ഭക്ഷണരീതികളോട് ഈ രീതിക്ക് സാമ്യമുണ്ട്. അവധി ഭക്ഷണരീതിയിൽ സസ്യാഹാരവും, മാംസാഹാരവും സാധാരണമാണ്.
മുഗൾ പാചകരീതിയിൽ നിന്നും പലതും കടം കൊണ്ടാണ് അവധി പാചകരീതി വികസിച്ചത്. കശ്മീർ, പഞ്ചാബ് , ഹൈദരബാദ് എന്നിവടങ്ങളിലെ ഭക്ഷണരീതികളുമായും ഇതിനു സാമ്യമുണ്ട്. നവാബി ഭക്ഷണരീതികൾക്ക് അവധ് പേരുകേട്ടതാണ്.
അവധി പാചകക്കാരെ ബാവർച്ചി എന്നാണ് വിളിക്കുന്നത്. ദം പാചകരീതി ഇവരുടെ സംഭാവനയാണ്. കനലിന്റെ ചെറിയ ചൂടിൽ ഭക്ഷണം പാചകം ചെയ്തെടുക്കുന്ന രീതിയാണ് ഇത്. [1] കബാബ്, കോർമ, ബിരിയാണി, കാലിയ, കുൽച്ച, സർദ, ശീർമൽ, റുമാലി റൊടി, വർകി പറാട എന്നിവയാണ് ഇവിടത്തെ ഭക്ഷണവിഭവങ്ങളിൽ പ്രധാനം.
ഇവരുടെ വിഭവങ്ങളിൽ അതിന്റെ വ്യത്യസ്തതക്ക് പുറമേ, ഇതിൽ ചേർക്കുന്ന ഘടകങ്ങളായ മട്ടൺ, പനീർ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും അതിന്റെ തനതായ രുചിയിൽ പ്രധാന പങ്ക് വഹിക്കുന്നു.
വിഭവങ്ങൾ
[തിരുത്തുക]ചില പ്രധാന അവധ് ഭക്ഷണവിഭവങ്ങൾ താഴെപ്പറയുന്നവയാണ്. [2]:
- അദ്രകി മുർഗ്
- ആൽമണ്ട് കുൾഫി
- ആൽമണ്ട് സീര
- ബദാം ഹൽവ
- ബൂന്ദി റായ്ത
- ക്യാരട് ഹൽവ
- ചിക്കൻ കോർമ
- ദഹി ഗോസ്റ്റ്
- ദഹി വട
- ഡക് പാൻകേക്ക്
- ഫിഷ് കബാബ്
- മരവിപ്പിച്ച പനീർ മസാല
- ഗലൗടി കബാബ്
- ഗ്രീൻ പീസ് പറാന്ത
- ഗുജിയ
- ഗുലാബ് ജാമുൻ
- ഗുൽഖണ്ട് പേട
- ഇമാർതി
- ഇന്ത്യൻ കീമ
- ജലേബി
- കചോരി
- കദ്ദു കി ഖീർ
- കാഞ്ചി കെ വട
- കാത്തി കബാബ്
- കേലേ കി സബ്ജി
- ഖാജ
- കോഫ്ത കറി
- കുർമുറ ലഡ്ഡു
- കുത്തു പറാത്ത
- ലച്ചാ പറാത്ത
- ലാംബ് കബാബ്
- മലായി കോഫ്ത
- മാംഗോ ബർഫി
- മേതി പറാത്ത
- മൂംഗ് കി ഹൽവ
- മോത്തിച്ചൂർ ലഡ്ഡു
- മുർഗ് മുസൽമാൻ
- മഷ്റൂം ബിരിയാണി
- മട്ടൺ കബാബ്
- നാൻ
- നർഗീസി കോഫ്ത
- നവരതൻ കുറുമ
- നവരതൻ പുലാവ്
- നവാബി കറി
- പാലക് പനീർ
- പനീർ കോർമ
- പനീർ സ്റ്റഫ്ഡ് പറാത്ത
- പനീർ ടിക്ക
- പാപ്ടി
- പീസ് പുലാവ്
- ഫിർണി
- റബ്ടി
- സമോസ
- ശാഹി പനീർ
- ശമ്മി കബാബ്
- തഹരി
- തണ്ടൈ
- തിൽ പാപ്ടി
- വെജിറ്റബിൾ ബിരിയാണി
- വെജിറ്റബിൾ പുലാവ്
- യാഖ്നി പുലാവ്
- സാഫ്രാണി പുലാവ്
അവലംബം
[തിരുത്തുക]- ↑ http://www.tribuneindia.com/2003/20030713/spectrum/main2.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-04. Retrieved 2010-07-30.