ഇന്ത്യൻ ബ്രഡ് വിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കെ ഇന്ത്യയിലെ ഒരു പ്രിയപ്പെട്ട വിഭവമാണ്‌ ദോശ

ഇന്ത്യൻ ഭക്ഷണവിഭവങ്ങളിലെ ഒരു പ്രധാന ഘടകമാണ്‌ ബ്രഡുകൾ. ഇത് പൊതുവെ മാവ് കൊണ്ട് ഉണ്ടാക്കുന്നതും, പരന്നതുമായിട്ടുള്ളതുമാണ്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ പലതരത്തിലുള്ള ബ്രഡുകൾ ലഭ്യമാണ്‌. ഓരോ സംസ്കാരത്തിനു ഭക്ഷണരീതിക്കനുസരിച്ചും ഇവയുടെ പാചകരീതിയും, രുചിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ലഭ്യമായ മിക്കവാറും എല്ലാ വിധ ബ്രഡ് വിഭവങ്ങളുടേയും ഉത്ഭവം ഇന്ത്യയിൽ തന്നെയാണെങ്കിലും ചില വിഭവങ്ങളുടേ പേരുകൾ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതാണ്‌. നാൻ എന്ന ബ്രഡ് ഇതിലൊന്നാണ്‌. [1]

ഘടകങ്ങൾ[തിരുത്തുക]

ബ്രഡുകളിൽ പ്രധാനമായും ഉള്ളത് ഗോതമ്പ്, മൈദ മാവ് കൊണ്ട് ഉണ്ടാക്കുന്നതും, കൂടുതൽ ഉപയോഗത്തിലുള്ളത് വടക്കേ ഇന്ത്യയിലുമാണ്‌. ആട്ട , മൈദ, വെള്ളം എന്നിവയാണ്‌ ഇതിലെ പ്രധാന ഘടകങ്ങൾ. പറാത്തയിൽ ചിലപ്പോൾ പച്ചക്കറികൾ സ്റ്റഫ് ചെയ്തു കഴിക്കുന്ന രീതിയും ഉണ്ട്.

തെക്കേ ഇന്ത്യയിൽ ഉണ്ടാക്കുന്ന ബ്രഡ് വിഭവങ്ങൾ അല്പ്പം പുളി ഉള്ളതും, പ്രധാനമായും ഉഴുന്നുപരിപ്പ് കൊണ്ടും അരി കൊണ്ടും ഉണ്ടാക്കുന്നതാണ്‌. ഇതിൽ ചില പ്രധാന വിഭവങ്ങൾ ദോശ, അപ്പം, ഉത്തപ്പം അരി റോട്ടി, റാഗി റോട്ടി എന്നിവയാണ്‌. ഈ വിഭവങ്ങൾ ഉണ്ടാക്കുന്നതിനു മാവ് കുഴച്ച് വച്ചതിനു ശേഷം പുളിപ്പിക്കുന്ന രീതി ഉണ്ട്. തൈര്‌, ബേകിംഗ് സോഡ എന്നിവ ഇതിനു വേണ്ടി ഉപയോഗിക്കുന്നു.

ബ്രഡ് തരങ്ങൾ[തിരുത്തുക]

ഇന്ത്യയിൽ ലഭ്യമായ ചില പ്രധാന ബ്രഡ് വിഭവങ്ങൾ ചപ്പാത്തി, ഫുൽക, പൂരി, റൊട്ടി, പറാത്ത, നാൻ, കുൽ‌ച്ച, ഭട്ടൂര, ബക്കർ ഖാനി, അപ്പം , ദോശ, ലുച്ചി, പുരൺ പൊലി, പത്തിരി, പൊറോട്ട എന്നിവയാണ്‌. ഇതിൽ തന്നെ പറാത്ത, റൊട്ടി എന്നിവയിൽ പല തരങ്ങൾ ഉണ്ട്. പറാത്തയിൽ തന്നെ വെജിറ്റബിൾ, മാംസങ്ങൾ എന്നിവ സ്റ്റഫ് ചെയ്യുന്നതനുസരിച്ച് ഇതിന്റെ തരങ്ങൾ വ്യത്യാസപ്പെടുന്നു.

തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ ഒരു പ്രധാന വിഭവമാണ്‌ അപ്പം. ഇതിൽ തന്നെ പല തരങ്ങളാണ്‌ കള്ളപ്പം, വട്ടേപ്പം , പാലപ്പം (വെള്ളയപ്പം) എന്നിവയാണ്‌.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Indian Breads on Chef at Large [1].
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ബ്രഡ്_വിഭവങ്ങൾ&oldid=1989239" എന്ന താളിൽനിന്നു ശേഖരിച്ചത്