Jump to content

ഉഡുപ്പി പാചകവിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തെക്കേ ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ പ്രധാനമായും ഉഡുപ്പി ജില്ല, ഉഡുപ്പി നഗരം എന്നീ സ്ഥലങ്ങളിൽ കഴിക്കുന്ന ആഹാരങ്ങളെയാണ് ഉഡുപ്പി പാചകവിഭവങ്ങൾ Udupi cuisine (തുളു: ಉಡುಪಿ ವನಸ್, കന്നഡ: ಉಡುಪಿ ಶೈಲಿಯ ಆಹಾರ) .[1] ഇവ മധ്വാചാര്യർ സ്ഥാപിച്ച അഷ്ടമഠങ്ങളിൽനിന്നു് ഉദ്ഭവിക്കുന്നു. ഈ വിഭവങ്ങളിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഫലങ്ങൾ എന്നിവ പ്രധാന ചേരുവകളാണ്. മത്സ്യം, മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ ഉഡുപ്പി പാചകവിഭങ്ങളിൽ വർജ്ജ്യമാണു്.[അവലംബം ആവശ്യമാണ്]

പ്രധാന വിഭവങ്ങൾ

[തിരുത്തുക]

ഉഡുപ്പി ഉച്ച ഭക്ഷണത്തിലെ വിഭവങ്ങൾ

[തിരുത്തുക]
An Idly served in an Udupi restaurant
An Udupi vegetarian meal

ഉഡൂപ്പി ഭക്ഷണവിഭവങ്ങളിലെ പ്രധാന ഭക്ഷണമായ മീൽസ് അഥവാ ഉച്ച ഭക്ഷണം വിളമ്പുന്നത് വാഴയിലയിലാണ്. സാധാരണ രീതിയിൽ നിലത്ത് ഇരുന്നാണ് കഴിക്കുന്നത്. വിഭവങ്ങൾ ഒരു പ്രത്യേക അനുക്രമത്തിലാണ്. ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ എല്ലാവരും ഒന്നിച്ച് കഴിച്ചു തുടങ്ങണമെന്നും, അവസാനിപ്പിക്കുന്നതും ഒന്നിച്ചായിരിക്കണമെന്നുമാണ് പൊതുവെയുള്ള വിശ്വാസം. ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് ഭക്ഷണം കഴിച്ചു തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും.

വിളമ്പുന്ന രീതിയിൽ ഭക്ഷണവിഭവങ്ങൾ താഴെപ്പറയുന്നവയാണ്.


ഉഡുപ്പി ഭക്ഷണശാലകൾ

[തിരുത്തുക]

ഉഡുപ്പി ഭക്ഷണശാലകൾ ലോകത്ത് വിവിധയിടങ്ങളിൽ ഇന്ത്യയിൽ പ്രധാനമായും സ്ഥിതിചെയ്യുന്നു. പരമ്പരാഗതമായി ഈ ഭക്ഷണശാലകളിൽ ഉഡുപി കൃഷ്ണ മഠത്തിൽ നിന്നും ഭക്ഷണരീതികൾ പഠിച്ച പാചകക്കാരാണ് ചെയ്തു വന്നിരുന്നത്. [2] പക്ഷേ, പിന്നീട് പലയിടങ്ങളിലും ആളുകൾ ഉഡുപ്പി ഭക്ഷണശാലകൾ വ്യവസായിക അടിസ്ഥാനത്തിൽ സ്ഥാപിച്ചു. [3]. പിൽക്കാലത്ത് ഉഡുപ്പി ഭക്ഷണശാലകളിൽ ആധുനിക രീതിയിൽ ഭക്ഷണവിഭവങ്ങൾ വ്യത്യസ്തമായി. [4]. fin Room]]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Udupi". www.karnataka.com. Retrieved 2009-09-23.
  2. "Utterly Udipi". www.thehinduonnet.com. Archived from the original on 2005-05-09. Retrieved 2009-09-23.
  3. "In Udupi,food is the greatest binder". www.in.rediff.com. Retrieved 2009-09-23.
  4. "Ingredients in melting". mumbaimirror.com. Archived from the original on 2012-09-15. Retrieved 2009-09-23.
"https://ml.wikipedia.org/w/index.php?title=ഉഡുപ്പി_പാചകവിഭവങ്ങൾ&oldid=3970616" എന്ന താളിൽനിന്ന് ശേഖരിച്ചത്