ചീനച്ചട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ ഭക്ഷണങ്ങൾ വിളമ്പാനുപയോഗിക്കുന്ന കടായിയും (karahi) (ഇടത്) ഹണ്ടിയും (വലത്)

പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ്‌ ചീനച്ചട്ടി അല്ലെങ്കിൽ കടായി (Karahi ) ( Kadai, Karai—both pronounced the same, ka-rai /kəˈraɪ/). ഇത് കട്ടികൂടിയ വട്ടത്തിലിരിക്കുന്ന ഒരു പാത്രമാണ്‌. ഇന്ത്യൻ , പാകിസ്താനി ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനു ഇത് ഉപയോഗിക്കുന്നു. പൊതുവേ, എണ്ണയിൽ മുക്കി മധുരപലഹാരങ്ങൾ , ഇറച്ചി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനാണ്‌ ഇതുപയോഗിക്കുന്നത്.

ചീനച്ചട്ടി ഉണ്ടാക്കുന്നത് കാസ്റ്റ് അയേൺ ഉപയോഗിച്ചാണ്‌.[അവലംബം ആവശ്യമാണ്] പച്ചിരുമ്പ്, സ്റ്റെയിൻ‌ലെസ്സ് സ്റ്റീൽ, ചെമ്പ്, അലൂമിനിയം എന്നിവ കൊണ്ടുള്ള ചീനച്ചട്ടിയും കാണാം. ഇക്കാലത്ത് നോൺ സ്റ്റിക് ചീനച്ചട്ടികളും ഉപയോഗത്തിലുണ്ട്.

കടായി[തിരുത്തുക]

ആംബർ കോട്ടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വലിയ ഒരു ചീനച്ചട്ടി

കടായി എന്നത് ഇന്ത്യൻ രീതിയിലുള്ള ഒരു പാചകരീതിയെയും പ്രതിനിധാനം ചെയ്യുന്നു. [1] [2][3] ഈ കടായിൽ തയ്യാറാക്കുന്നതു കൊണ്ട് തന്നെ പല വിഭവങ്ങളുടേയും പേര്‌ കടായി ചേർത്ത് പറയാറുണ്ട്. ഇതിൽ ചിലത് കടായി ചിക്കൻ, കടായി പനീർ എന്നിവയാണ്‌.

അവലംബം[തിരുത്തുക]

  1. "Kadhai". Indianfood.about.com. 2009-09-25. ശേഖരിച്ചത് 2009-11-02. 
  2. Promodini Varma, Dheeraj Paul Indian Menu Planner Introduction Roli Books Private Limited, 1995 ISBN 81-7437-018-8, 9788174370181 192 pages
  3. J. Inder Singh Kalra Prashad Cooking with Indian Masters page 28

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചീനച്ചട്ടി&oldid=2282416" എന്ന താളിൽനിന്നു ശേഖരിച്ചത്