ഇന്ത്യൻ ഭക്ഷണരീതിയിലെ ഉപചാരക്രമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ത്യയിലെ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഇന്ത്യൻ സംസ്കാരത്തോടനുബന്ധിച്ച ഭക്ഷണ ഉപചാരക്രമങ്ങൾ. പ്രാദേശികമായ ആചാരങ്ങളും, പാരമ്പര്യങ്ങളും, മതങ്ങളും അനുസരിച്ച് ഭക്ഷണം കഴിക്കുമ്പോഴുന്ന സമുചിതമായ പെരുമാറ്റങ്ങൾ വ്യത്യസ്തമാണ്. [1][2]

ഉപകരണങ്ങൾ[തിരുത്തുക]

ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിൽ വളരെയധികം വ്യത്യസ്തമായ ഉപകരണങ്ങൾ നിലവിലുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നതിൽ വളരെ കുറച്ചു മാത്രമാണ് ഉപകരണങ്ങൾ നിലവിലുള്ളത്. ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും ഇന്ത്യൻ ബ്രഡുകൾ, കറി എന്നിവ കഴിക്കുന്നത് കൈ ഉപയോഗിച്ച് തന്നെയാണ്. പ്രധാനമായും ഒരു കൈ ഉപയോഗിച്ച് മാത്രമാണ് പൊതുവെ ഭക്ഷണം കഴിക്കുന്നത്. വലതുകൈ കൊണ്ടാണ് സ്വതേ ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം കഴിക്കുന്ന വലതു കൈയിൽ നീണ്ട നഖങ്ങൾ ഉള്ളത് ഒരു വൃത്തിയില്ലായ്മയായി പലയിടത്തും കണക്കാക്കുന്നു. വടക്കേ ഇന്ത്യയിൽ ഭക്ഷണരീതികളിൽ റൊട്ടി, നാൻ എന്നീ ഇന്ത്യൻ ബ്രഡുകൾ കഴിക്കുന്നത് കൈയിലെ വിരലുകൾ ഉപയോഗിച്ചാണ്. ഇത് കൈ കൊണ്ട് ചെറുതായി മുറിച്ച് കറിയിൽ മുക്കിയോ ആണ് കഴിക്കുന്നത്. തെക്കേ ഇന്ത്യയിൽ പ്രധാന ഭക്ഷണമായ അരി ഭക്ഷണം കഴിക്കുമ്പോൾ വലതു കൈ മുഴുവനായി ഉപയോഗിക്കുന്ന രീതിയാണ് പൊതുവെ.

പക്ഷേ എല്ലാ രീതിയിലുള്ള ഭക്ഷണവും കൈ കൊണ്ട് കഴിക്കുന്ന രീതി ഇല്ല. സൂപ്, ദാൽ തുടങ്ങിയ ഭക്ഷങ്ങൾ കഴിക്കുന്നത് സ്പൂൺ ഉപയോഗിച്ചു കൊണ്ടാണ്. [3] വടക്കേ ഇന്ത്യയിൽ അരി ഭക്ഷണം സ്വതേ സ്പൂൺ കൊണ്ടാണ് കഴിക്കുന്നത്. തെക്കേ ഇന്ത്യയിൽ പ്രത്യേക സന്ദർഭങ്ങളിലും, ആഘോഷങ്ങളിലും ഭക്ഷണം വാഴയിൽ വിളമ്പുന്ന രീതിയാണ്.

ഇന്ത്യയിലെ പരമ്പരാഗത ഭക്ഷണ രീതിയിൽ കത്തി, മുള്ള് എന്നിവ ഉപയോഗിക്കുന്ന പതിവില്ല. പുരാതന കാലത്ത് സ്പൂണുകൾ മരത്തടി കൊണ്ട് ഉണ്ടാക്കിയതായിരുന്നു. പിന്നീട് ഇത് ലോഹം കൊണ്ടും, സ്റ്റീൽ കൊണ്ടുള്ളതുമായി മാറി. കത്തി , മുള്ള് (നൈഫ്, ഫോർക്ക്) എന്നിവ പൊതുപരിപാടികളിലും, ആഘോഷങ്ങളിലും ഭക്ഷണം വിളമ്പുമ്പോഴോ, ഭക്ഷണ ശാലകളിൽ ഭക്ഷണം വിളമ്പുമ്പോഴോ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഉച്ഛിഷ്ടം[തിരുത്തുക]

ഉച്ഛിഷ്ടം എന്ന ഒരു വിശ്വാസം ഇന്ത്യയിൽ പൊതുവെ പ്രചാരത്തിലുള്ളതാണ്. 'entho' (ബംഗാളി), 'aitha' (ഉടീസ), 'jutha' (വടക്കേ ഇന്ത്യ), 'ushta' (പടിഞ്ഞാറൻ ഇന്ത്യ), 'echal' (തമിഴ്), 'echil' (കേരളം), 'enjalu' (കർണാടക), 'engili' (ആന്ധ്ര) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ വിശ്വാസം മറ്റൊരാളുടെ ഉമിനീർ, അല്ലെങ്കിൽ വായുമായി സ്പർശനത്തിൽ വരുന്നതിനെയാണ് പറയുന്നത്. ഒരാൾ കഴിച്ച ബാക്കി വരുന്ന ഭക്ഷണത്തിനെയും ഇത് സൂചിപ്പിക്കുന്നു. ഇങ്ങനെയുള്ള ഭക്ഷണം മറ്റൊരാൾ കഴിക്കുന്നതോ, വിളമ്പുന്നതോ അശുദ്ധമായി ഇന്ത്യയിൽ പൊതുവെ കണക്കാക്കപ്പെടുന്നു. പക്ഷേ, മിക്കയിടങ്ങളിലും ഇത് സ്വന്തം ഭർത്താവോ, ഭാര്യയോ ആണെങ്കിൽ ഇത് മാനിക്കാറില്ല. ചിലയിടങ്ങളിൽ ആഘോഷവേളകളിലോ, വിവാഹവേളകളിലോ ഭാര്യയും ഭർത്താവും ഒരേ ഇലയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന രീതിയുമുണ്ട്. [3]

വലതു കൈ[തിരുത്തുക]

പൊതുവേ ഇന്ത്യയിൽ മിക്കയിടങ്ങളിലും ഭക്ഷണം കഴിക്കുന്നതോ, വിളമ്പുന്നതോ വലതുകൈ കൊണ്ട് വേണമെന്നുള്ള വിശ്വാസമാണുള്ളത്. ഇടതു കൈയന്മാർക്ക് ഇത് തിരിച്ചാണ്. പക്ഷേ, ഭക്ഷണം കഴിക്കുമ്പോൾ ഈ രീതികൾ ഉപയോഗിക്കുന്നത് പ്രധാനമായും ഇന്ത്യൻ ഭക്ഷണങ്ങൾ കഴിക്കുമ്പോളാണ്. മറ്റുള്ള ഭക്ഷണങ്ങളായ, ചൈനീസ്, ഇറ്റാലിയൻ, കോണ്ടിനെന്റൽ എന്നിവ കഴിക്കുമ്പോൾ ഫോർക്, കത്തി എന്നിവ ഉപയോഗിക്കുന്നത് പതിവാണ്.

പശു മാംസം[തിരുത്തുക]

ഇന്ത്യയിൽ മിക്കയിടങ്ങളിലും, പ്രത്യേകിച്ച് ഹിന്ദു കുടുംബങ്ങളിൽ പശു മാംസം വർജിതമാണ്. അത് കൊണ്ട് തന്നെ ഭക്ഷണശാലകളിൽ പശു മാംസം വിളമ്പുന്നത് വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ്. പക്ഷേ, വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ പശു മാംസം ഒരു പ്രധാന വിഭമാണ്. [4]. പക്ഷേ, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ചില ഹിന്ദു സമുദായങ്ങളിൽ മംസ ഭക്ഷണം കഴിക്കുന്നവരും ഉണ്ട്.

അവലംബം[തിരുത്തുക]

  1. "India Etiquette". മൂലതാളിൽ നിന്നും 2016-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-06.
  2. http://www.food-india.com/indianCuisine/1001_1050/1014_Indian_Restaurants_Etiquette.htm
  3. 3.0 3.1 "Food-India".
  4. India targets cow slaughter, In Kerala, Muslims, Christians and even Hindus eat beef.