തവ
ഇന്ത്യയിലും പാകിസ്താനിലും പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ് തവ (tava). [1] [2] വലിപ്പമേറിയതും, പരന്നതുമായ അൽപം അകത്തോട് ചെറുതായി കുഴിവുള്ളതുമായ ഒരു ഡിസ്കിന്റെ രൂപത്തിലുള്ള പാത്രമാണിത്. കാസ്റ്റ് അയേൺ, സ്റ്റീൽ , അലുമിനിയം എന്നിവയിലേതെങ്കിലുമുപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.ടെഫ്ലോൺ പൂശിയ തവകൾ ആണ് കൂടുതലും പ്രചാരത്തിലുള്ളത്. പൊതുവെ ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ റൊട്ടി , പലതരം ഇന്ത്യൻറൊട്ടികളായ ചപ്പാത്തി, പറാത്ത, ചാപ്, പാവ് ബാജി, ചാട് എന്നിവയാണ്. തെക്കേ ഇന്ത്യൻ വിഭവങ്ങളായ ദോശ, പേസരട്ട് എന്നിവ തവ ഉപയോഗിച്ചാണുണ്ടാക്കുന്നത്. തവ ഫ്രൈ, തവ മസാല എന്നിവയും തവയിലാണുണ്ടാക്കുന്നത്.
അവലംബം[തിരുത്തുക]

Tava എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Your Desi (Indian) Kitchen on the Net". ശേഖരിച്ചത് 2008-04-01.
- ↑ "Pots, Pans, and Griddles". മൂലതാളിൽ നിന്നും 2008-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-01.