ലസ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lassi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലസ്സി
മുംബൈയിൽ നിന്ന് കൊഴുപ്പില്ലാത്ത ലസ്സി
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ,പാകിസ്താൻ, നേപ്പാൾ
പ്രദേശം / സംസ്ഥാനം: പഞ്ചാബ്/തനാഹുൻ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: തൈര്, ക്രീം

ഉത്തരേന്ത്യയിൽ‍ ചൂടുകാലങ്ങളിൽ വ്യാപകമായി ലഭിക്കുന്ന ഒരു പാനീയമാണ് ലസ്സി . ഇതിന്റെ പ്രധാന ഘടകം തൈര് ആണ്. ഇന്ത്യയിലെ പഞ്ചാബ് ആണ് ഈ പാനീയത്തിന്റെ ഉറവിടം. [1][2] തൈര്, വെള്ളം, ഉപ്പ്, കുരുമുളക്, മസാലകൾ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. [3] ചിലയിടങ്ങളിൽ ലസ്സിയിൽ പൊടിച്ച ജീരകം ചേർക്കാറുണ്ട്. മധുരമുള്ള ലസ്സിയിൽ മസാലക്ക് പകരം പഞ്ചസാര ചേർക്കുന്നു. [4]

ഒരു വേനൽക്കാലപാനീയമായി അറിയപ്പെടുന്ന ഇത് നന്നായി തണുപ്പിച്ചാണ് കുടിക്കുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം ലസ്സി കുടിക്കുന്ന പതിവ് പലയിടങ്ങളിലും കണ്ടുവരുന്നു. ലസ്സിയിൽ ചെറിയ അളവിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നത് വയറിലെ വായുസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണെന്ന് കണക്കാക്കുന്നു.

തരങ്ങൾ[തിരുത്തുക]

ഉപ്പിട്ട ലസ്സി[തിരുത്തുക]

തുളസിയിലിട്ട ലസ്സി

സാധാരണ രീതിയിലുള്ള ലസ്സിയാണ് ഇത്. പഞ്ചാബിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും വ്യാപകമായി കാണുന്ന ഈ തരം തയ്യാറാക്കുന്നത് തൈര്, വെള്ളം, ഉപ്പ്, മസാലകൾ എന്നിവചേർത്താണ്.

മധുരമുള്ള ലസ്സി[തിരുത്തുക]

മധുരമുള്ള ലസ്സി തയ്യാറാക്കുന്നത് സാധാരണ ലസ്സിയിൽ ഉപ്പിനു പകരം പഞ്ചസാര ഉപയോഗിച്ചിട്ടാണ്. കൂടാതെ മസാലകൾ ഇതിൽ ചേർക്കാറില്ല. ചില സ്ഥലങ്ങളിൽ ഇതിന്റെ പല തരങ്ങൾ പനിനീർ, നാരങ്ങ, സ്ടോബെറി എന്നിവ ചേർത്തും ഉണ്ടാക്കാറുണ്ട്. കൂടാതെ മഖൻ ലസ്സി എന്ന പേരിൽ ബട്ടർ ചേർത്ത ലസ്സിയും ചിലയിടങ്ങളിൽ പ്രത്യേകിച്ചും പഞ്ചാബിൽ വ്യാപകമാണ്. ഞാവല്പഴം മാങ്ങ എന്നിവ ഉപയോഗിച്ചും ലസ്സി ഉണ്ടാക്കാറുണ്ട്. [5]

മാംഗോ ലസ്സി[തിരുത്തുക]

ഇന്ത്യയിലും പാകിസ്താനിലും മാംഗോ ലസ്സി വളരെ വ്യാപകമായി ലഭിക്കുന്നു. ഇത് മാംഗോ അഥവ പഴുത്ത മാങ്ങയുടെ പൾപ്പ് തൈരുമായി ചേർത്ത്, ക്രീം അല്ലെങ്കിൽ ഐസ് ക്രീം എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ്. ഇതിനു മുകളിൽ നന്നായി കഷ്യൂ നട്ട്, ഉണക്ക മുന്തിരി എന്നിവ ചേർത്ത് അലങ്കരിക്കുന്നു. ഈ തരം ഇന്ത്യ, പാകിസ്താ‍ൻ എന്നിവടങ്ങളിൽ കൂടാതെ യു.കെ, മലേഷ്യ, സിംഗപ്പൂർ എന്നിവടങ്ങളിലും വ്യാപകമാണ്. [6]

ഭാംഗ് ലസ്സി[തിരുത്തുക]

ഭാംഗ് ലസ്സി മറ്റൊരു പ്രത്യേകതയുള്ള ലസ്സിയാണ്. ഇത് ഒരു ലഹരി പാനീയമായ ഭാംഗ്ചേർത്ത് ഉണ്ടാക്കുന്നതാണ്. ഭാംഗ് കഴിക്കുന്നത് ഇന്ത്യയിൽ പലയിടത്തും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിയമപരമാണ്. അത് കൊണ്ട് ഇവിടങ്ങളിൽ ഭാംഗ് അടങ്ങിയ ലസ്സി, പ്രത്യേകിച്ചും ഹോളി ആഘോഷവേഷയിൽ ധാരാളം കാണാറുണ്ട്. രാജസ്ഥാനിൽ നിയമപരമായി ലൈസൻ‌സ് ഉള്ള ഭാംഗ് ഷോപ്പുകൾ കാണുന്നു.

ചാസ് /ചാച്ച്[തിരുത്തുക]

ചാസ് അല്ലെങ്കിൽ ചാച്ച് എന്നത് ലസ്സിയുടെ മറ്റൊരു രൂപമാണ്. ചാസിൽ വെള്ളത്തിന്റെ അളവ് കൂടുതലും കൊഴുപ്പടങ്ങിയ ബട്ടർ നീക്കിയതുമാണ്. ഇതിന് ലസ്സിയുടെ അത്ര കട്ടിയില്ല.ഇതിലും ഉപ്പാണ് ചേർക്കുന്നത്. കൂടാതെ ജീരകവും ഇതിന്റെ ഒരു രുചി വ്യത്യാസത്തിനായി ചേർക്കുന്നു.


ആര്യൻ[തിരുത്തുക]

ടർക്കിയിൽ ലഭ്യമായ ഒരു പാനീയമാണ് ഇത്. ലസ്സിക്ക് സമാനമായ ഇത് തൈരും വെള്ളവും ചേർത്ത് നിർമ്മിക്കുന്ന ഒന്നാ‍ണ്. ഇറാനിൽ ചില പ്രദേശങ്ങളിൽ ഇതിന് സമാനമായ ഡൂഫ് (Doogh) എന്ന പേരിൽ മറ്റൊരു പാനീയം ലഭ്യമാണ്.


താഹ്‌ൻ[തിരുത്തുക]

താഹ്‌ൻ (Tahn) തൈര് അടങ്ങിയ മറ്റൊരു പാനീയമാണ്. ഇത് പ്രധാനമായും അർമേനിയയിൽ ലഭ്യമായ ഒന്നാണ്.

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-29.
  2. "The Hindustan Times article". Hindustan Times. മൂലതാളിൽ നിന്നും 2006-05-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2005-07-16.
  3. "The Hindustan Times article". Hindustan Times. മൂലതാളിൽ നിന്നും 2006-05-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2005-07-16.
  4. http://www.bharatwaves.com/Punjabi-Lassi-212-recipe.html
  5. "ഞാവൽപ്പഴം മാമ്പഴം ലസ്സി, ഉള്ളം തണുപ്പിക്കും സ്വാദ്". ശേഖരിച്ചത് 2023-05-17.
  6. https://archive.today/20120722073713/www.bbc.co.uk/food/recipes/database/mangolassi_67363.shtml

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലസ്സി&oldid=3970858" എന്ന താളിൽനിന്ന് ശേഖരിച്ചത്