തുലാം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുലാം രാശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുലാം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുലാം (വിവക്ഷകൾ) എന്ന താൾ കാണുക. തുലാം (വിവക്ഷകൾ)
തുലാം

ഭാരതത്തിൽ തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യൻ മലയാള മാസം തുലാത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂൺ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഇതിൽ തിളക്കം കുറഞ്ഞ നക്ഷത്രങ്ങൾ മാത്രമേയുള്ളു. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം.

ഗ്രഹങ്ങൾ[തിരുത്തുക]

Gliese 581 എന്ന നക്ഷത്രത്തിന് ചുരുങ്ങിയത് ആറു ഗ്രഹങ്ങളെങ്കിലും കാണുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. Gliese 581 g ജീവസാന്നിദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹമാണ്. Gliese 581 cയാണ് ആദ്യമായി കണ്ടെത്തിയ ഭൂസമാനഗ്രഹം. മാതൃനക്ഷത്രത്തിൽ നിന്ന് ജീവൻ നിലനിൽക്കുന്നതിന് അനുയോജ്യമായ സ്ഥാനത്താണ് ഇതിന്റെയും സ്ഥാനം. 2007ൽ കണ്ടെത്തിയ Gliese 581 d ആണ് ജീവസാധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഗ്രഹം. Gliese 581 e ആണ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പിണ്ഡം കുറഞ്ഞ സൗരയൂഥേതരഗ്രഹം.

നക്ഷത്രങ്ങൾ[തിരുത്തുക]

പേര് കാന്തികമാനം അകലം
സുബൈനൽ ജെനുബി 2.9 മാഗ്നിറ്റ്യൂഡ് 72 പ്രകാശവർഷം
സുബൈനൽ ഷെമല 2.61 മാഗ്നിറ്റ്യൂഡ് 121 പ്രകാശവർഷം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


"https://ml.wikipedia.org/w/index.php?title=തുലാം_(നക്ഷത്രരാശി)&oldid=1818748" എന്ന താളിൽനിന്ന് ശേഖരിച്ചത്