ടെസ്റ്റ് ക്രിക്കറ്റിലെ ട്രിപ്പിൾ സെഞ്ച്വറികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓസ്ട്രേലിയൻ കളിക്കാരനായിരുന്ന ഡൊണാൾഡ് ബ്രാഡ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി ഒന്നിലധികം തവണ നേടിയ നാലുപേരിൽ ഒരാൾ.

ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി എന്നാൽ ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ മുന്നൂറോ അതിലധികമോ റൺസ് നേടുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 22 ബാറ്റ്സ്മാന്മാർ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങളിൽ 7 രാജ്യങ്ങളിലും ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരുണ്ട്.[1] ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഇതുവരെ ഒരു ട്രിപ്പിൾ സെഞ്ച്വറിയും നേടിയിട്ടില്ല.

ഇംഗ്ലണ്ട് ക്രിക്കറ്ററായിരുന്ന ആൻഡി സാൻധാമാണ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ന്യൂസീലൻഡിന്റെ ബ്രണ്ടൻ മക്കല്ലമാണ് ഏറ്റവും അവസാനം ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത് ഇംഗ്ലീഷ് താരം വാലി ഹാമണ്ടാണ് (4 മണിക്കൂർ 48 മിനിറ്റ്). ഏറ്റവും കുറവ് പന്തുകളിൽ നിന്ന് ട്രിപ്പിൾ സെഞ്ച്വറി നേടിയ റെക്കോർഡ് ഇന്ത്യയുടെ വിരേന്ദർ സെവാഗിന്റെ പേരിലാണ് (278 പന്തുകളിൽ നിന്ന്).

ബ്രയാൻ ലാറ, ക്രിസ് ഗെയ്ൽ, വിരേന്ദർ സെവാഗ്, ഡൊണാൾഡ് ബ്രാഡ്മാൻ എന്നിവർ ഒന്നിലേറെ തവണ ട്രിപ്പിൾ സെഞ്ച്വറി നേടിയവരാണ്. ബ്രയാൻ ലാറ നേടിയ 400 റൺസാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

സൂചകങ്ങൾ[തിരുത്തുക]

  • * ബാറ്റ്സ്മാൻ പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു
  • ടെസ്റ്റ് ആ പരമ്പരയിലെ മൊത്തം ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു
  • ഇന്നിങ്സ് ബാറ്റ്സ്മാൻ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഇന്നിങ്സിനെ സൂചിപ്പിക്കുന്നു
  • തീയതി ആ മത്സരം ആരംഭിച്ച ദിവസത്തെ സൂചിപ്പിക്കുന്നു

ട്രിപ്പിൾ സെഞ്ച്വറികൾ[തിരുത്തുക]

ക്രമ നം. സ്കോർ ബാറ്റ്സ്മാൻ ടീം എതിരാളി ഇന്നിങ്സ് ടെസ്റ്റ് വേദി തീയതി
1 325 ആൻഡി സാൻധാം  ഇംഗ്ലണ്ട്  വെസ്റ്റ് ഇൻഡീസ് 1st 4th സബീന പാർക്ക്, ജമൈക്ക 3 April 1930
2 334 ഡൊണാൾഡ് ബ്രാഡ്മാൻ  ഓസ്ട്രേലിയ  ഇംഗ്ലണ്ട് 1st 3rd ഹെഡിങ്ലി സ്റ്റേഡിയം, ലീഡ്സ് 11 July 1930
3 336* വാലി ഹാമണ്ട്  ഇംഗ്ലണ്ട്  ന്യൂസിലൻഡ് 1st 2nd ഈഡൻ പാർക്ക്, ഓക്‌ലൻഡ് 31 March 1933
4 304 ഡൊണാൾഡ് ബ്രാഡ്മാൻ  ഓസ്ട്രേലിയ  ഇംഗ്ലണ്ട് 1st 4th ഹെഡിങ്ലി സ്റ്റേഡിയം, ലീഡ്സ് 20 July 1934
5 364 ലെൻ ഹട്ടൻ  ഇംഗ്ലണ്ട്  ഓസ്ട്രേലിയ 1st 5th ദി ഓവൽ, ലണ്ടൻ 20 August 1938
6 337 ഹാനിഫ് മൊഹമ്മദ്  പാകിസ്താൻ  വെസ്റ്റ് ഇൻഡീസ് 2nd 1st കെൻസിങ്ടൺ ഓവൽ, ബ്രിഡ്ജ്ടൗൺ 17 January 1958
7 365* ഗാർഫീൽഡ് സോബേഴ്സ്  വെസ്റ്റ് ഇൻഡീസ്  പാകിസ്താൻ 1st 3rd സബീന പാർക്ക്, ജമൈക്ക 26 February 1958
8 311 ബോബ് സിംപ്സൺ  ഓസ്ട്രേലിയ  ഇംഗ്ലണ്ട് 1st 4th ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ട്, മാഞ്ചസ്റ്റർ 23 July 1964
9 310* ജോൺ എഡ്റിച്ച്  ഇംഗ്ലണ്ട്  ന്യൂസിലൻഡ് 1st 3rd ഹെഡിങ്ലി സ്റ്റേഡിയം, ലീഡ്സ് 8 July 1965
10 307 ബോബ് കൗപ്പർ  ഓസ്ട്രേലിയ  ഇംഗ്ലണ്ട് 1st 5th മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 11 February 1966
11 302 ലോറൻസ് റോവ്  വെസ്റ്റ് ഇൻഡീസ്  ഇംഗ്ലണ്ട് 1st 3rd കെൻസിങ്ടൺ ഓവൽ, ബ്രിഡ്ജ്ടൗൺ 6 March 1974
12 333 ഗ്രഹാം ഗൂച്ച്  ഇംഗ്ലണ്ട്  ഇന്ത്യ 1st 1st ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം, ലണ്ടൻ 26 July 1990
13 375 ബ്രയാൻ ലാറ  വെസ്റ്റ് ഇൻഡീസ്  ഇംഗ്ലണ്ട് 1st 5th ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്, സെന്റ് ജോൺസ് 16 April 1994
14 340 സനത് ജയസൂര്യ  ശ്രീലങ്ക  ഇന്ത്യ 1st 1st ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ 2 August 1997
15 334* മാർക്ക് ടെയ്ലർ  ഓസ്ട്രേലിയ  പാകിസ്താൻ 1st 2nd അർബാബ് നിയാസ് സ്റ്റേഡിയം, പെഷവാർ 15 October 1998
16 329 ഇൻസമാം-ഉൽ-ഹഖ്  പാകിസ്താൻ  ന്യൂസിലൻഡ് 1st 1st ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ 1 May 2002
17 380 മാത്യു ഹെയ്ഡൻ  ഓസ്ട്രേലിയ  സിംബാബ്‌വേ 1st 1st വാക്ക ഗ്രൗണ്ട്, പെർത്ത് 9 October 2003
18 309 വിരേന്ദർ സെവാഗ്  ഇന്ത്യ  പാകിസ്താൻ 1st 1st മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയം 28 March 2004
19 400* ബ്രയാൻ ലാറ  വെസ്റ്റ് ഇൻഡീസ്  ഇംഗ്ലണ്ട് 1st 4th ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്, സെന്റ് ജോൺസ് 10 April 2004
20 317 ക്രിസ് ഗെയ്ൽ  വെസ്റ്റ് ഇൻഡീസ്  ദക്ഷിണാഫ്രിക്ക 1st 4th ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്, സെന്റ് ജോൺസ് 29 April 2005
21 374 മഹേല ജയവർദ്ധനെ  ശ്രീലങ്ക  ദക്ഷിണാഫ്രിക്ക 1st 1st സിൻഹളീസ് എസ്.സി., കൊളംബോ 27 July 2006
22 319 വിരേന്ദർ സെവാഗ്  ഇന്ത്യ  ദക്ഷിണാഫ്രിക്ക 1st 2nd എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ 26 March 2008
23 313 യൂനുസ് ഖാൻ  പാകിസ്താൻ  ശ്രീലങ്ക 1st 1st നാഷണൽ സ്റ്റേഡിയം (കറാച്ചി), കറാച്ചി 21 February 2009
24 333 ക്രിസ് ഗെയ്ൽ  വെസ്റ്റ് ഇൻഡീസ്  ശ്രീലങ്ക 1st 1st ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം 15 November 2010
25 329* മൈക്കൽ ക്ലാർക്ക്  ഓസ്ട്രേലിയ  ഇന്ത്യ 2nd 2nd സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 3 January 2012
26 311* ഹാഷിം ആംല  ദക്ഷിണാഫ്രിക്ക  ഇംഗ്ലണ്ട് 1st 1st ദി ഓവൽ

19 July 2012

27 319 കുമാർ സംഗക്കാര  ശ്രീലങ്ക  ബംഗ്ലാദേശ് 1st 2nd ചിറ്റഗോങ്

4 February 2014

28 302 ബ്രണ്ടൻ മക്കല്ലം  ന്യൂസിലൻഡ്  ഇന്ത്യ 2nd 2nd ബേസിൻ റിസേർവ് , വെല്ലിംഗ്ടൺ

18 February 2014

അവലംബം[തിരുത്തുക]