ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ഗാൾ, ശ്രീലങ്ക |
സ്ഥാപിതം | 1876 |
ഇരിപ്പിടങ്ങളുടെ എണ്ണം | 35,000 |
ഉടമ | ഗാൾ ക്രിക്കറ്റ് ക്ലബ് |
പാട്ടക്കാർ | ശ്രീലങ്കൻ ക്രിക്കറ്റ് ഗാൾ ക്രിക്കറ്റ് ക്ലബ് |
End names | |
സിറ്റി എൻഡ് ഫോർട്ട് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 3 ജൂൺ 1998: ശ്രീലങ്ക v ന്യൂസിലൻഡ് |
അവസാന ടെസ്റ്റ് | 8 മാർച്ച് 2013: ശ്രീലങ്ക v ബംഗ്ലാദേശ് |
ആദ്യ ഏകദിനം | 25 ജൂൺ 1998: ശ്രീലങ്ക v ഇന്ത്യ |
അവസാന ഏകദിനം | 6 ജൂലൈ 2000: ശ്രീലങ്ക v ദക്ഷിണാഫ്രിക്ക |
Domestic team information | |
ഗാൾ ക്രിക്കറ്റ് ക്ലബ് (? – തുടരുന്നു) | |
As of 11 മാർച്ച് 2013 Source: ക്രിക്കിൻഫോ |
ശ്രീലങ്കയിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെയും, ഗാൾ ക്രിക്കറ്റ് ക്ലബ്ബിന്റെയും ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്താണ് ഈ സ്റ്റേഡിയം നിലകൊള്ളുന്നത്.
ചരിത്രം
[തിരുത്തുക]1876ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. തുടക്കത്തിൽ ഒരു റേസ് കോഴ്സായാണ് ഇത് ആരംഭിച്ചത്. സാവധാനം പുതിയ നവീകരണപ്രവർത്തനങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്തുകയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമായി അതിനെ മാറ്റിയെടുക്കുകയും ചെയ്തു. 1998 ജൂണിൽ നടന്ന ശ്രീലങ്ക-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരമാണ് ഈ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം. ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്ന ശ്രീലങ്കയിലെ ഏഴാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാൾ സ്റ്റേഡിയം.[1] 2004ലെ സുനാമി ദുരന്തത്തിൽ പെട്ട് ഈ സ്റ്റേഡിയത്തിന് ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു.[2] പിന്നീട് 2006 ഈ സ്റ്റേഡിയം പുതുക്കിപണിതു.
ഗ്രൗണ്ട് വിവരങ്ങൾ
[തിരുത്തുക]പൊതുവേ സ്പിൻ ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചാണ് ഈ സ്റ്റേഡിയത്തിലേത്. മികച്ച കുറേ സ്പിൻ ബൗളർമാരും, സ്പിൻ ബൗളിങ്ങിനെതിരെ മികച്ചരീതിയിൽ കളിക്കാൻ സാധിക്കുന്ന കുറേ മികച്ച ബാറ്റ്സ്മാന്മാരും ഉണ്ടായിരുന്ന ശ്രീലങ്കൻ ടീമിന് ഈ ഗ്രൗണ്ടിൽ മികച്ച റെക്കോഡാണ് ഉള്ളത്. ഇവിടെ കളിച്ച 13 ടെസ്റ്റ് മത്സരങ്ങളിൽ 7 എണ്ണത്തിലും ശ്രീലങ്ക വിജയിച്ചിട്ടുണ്ട്. 4.216 ഹെക്ടറാണ് ഈ സ്റ്റേഡിയത്തിന്റെ ആകെ വിസ്തീർണം. ഈ സ്റ്റേഡിയത്തിലെ ശരാശരി ആദ്യ ഇന്നിങ്സ് സ്കോർ 340 റൺസാണ്.
റെക്കോഡുകൾ
[തിരുത്തുക]ടെസ്റ്റ് ക്രിക്കറ്റ്
[തിരുത്തുക]റാങ്ക് | ടീം | സ്കോർ | ഓവറുകൾ | റൺറേറ്റ് | ഇന്നിങ്സ് | എതിരാളി | തീയതി | ടെസ്റ്റ് നം. | അവലംബം |
---|---|---|---|---|---|---|---|---|---|
1 | ബംഗ്ലാദേശ് | 638 | 196.0 | 3.25 | 2 | ശ്രീലങ്ക | 8 മാർച്ച് 2013 | 2078 | [3] |
2 | പാകിസ്താൻ | 600/8d | 175.2 | 3.42 | 2 | ശ്രീലങ്ക | 21 ജൂൺ 2000 | 1501 | [4] |
3 | ശ്രീലങ്ക | 590/9d | 202.4 | 2.91 | 2 | വെസ്റ്റ് ഇൻഡീസ് | 13 നവംബർ 2001 | 1567 | [5] |
4 | വെസ്റ്റ് ഇൻഡീസ് | 580/9d | 163.2 | 3.55 | 1 | ശ്രീലങ്ക | 15 നവംബർ 2010 | 1977 | [6] |
5 | ശ്രീലങ്ക | 570/4d | 135.0 | 4.22 | 1 | ബംഗ്ലാദേശ് | 8 മാർച്ച് 2013 | 2078 | [7] |
അവലംബം
[തിരുത്തുക]- ↑ http://www.galleinternationalcricketstadium.lk/groundhistory.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.telegraph.co.uk/sport/cricket/2325778/Race-to-restore-Galle-to-full-glory.html
- ↑ http://stats.espncricinfo.com/srilanka/engine/match/602472.html (scorecard)
- ↑ http://stats.espncricinfo.com/srilanka/engine/match/63886.html (scorecard)
- ↑ http://stats.espncricinfo.com/srilanka/engine/match/63958.html (scorecard)
- ↑ http://stats.espncricinfo.com/srilanka/engine/match/464987.html (scorecard)
- ↑ http://stats.espncricinfo.com/srilanka/engine/match/602472.html (scorecard)