Jump to content

ഗാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Crown-gall detail.jpg
A crown gall on Kalanchoe infected with Agrobacterium tumefaciens.
Galls can also appear on skeletal animals and in the fossil record. Two galls with perforations on a crinoid stem (Apiocrinites negevensis) from the Middle Jurassic of southern Israel.

ചെടികളുടെയോ മൃഗങ്ങളുടെയോ കൂണുകളുടെയോ പുറം കലകളിലെ മുഴകളുടെ രൂപത്തിലുള്ള വളർച്ചകളാണ് ഗാൾ ( ലാറ്റിൻ galla, “oak-apple”) അല്ലെങ്കിൽ സെസിഡിയ (ഗ്രീക്ക് kēkidion). മൃഗങ്ങളിലെ അപകടകരമല്ലാത്ത മുഴകൾ പോലെ സസ്യങ്ങളിലെ കലകളുടെ അസ്വാഭാവികമായ വളർച്ചയാണ് ഗാളുകൾ. [1] പരാദങ്ങൾ, വൈറസുകൾ, കുമിൾബാധ, ബാക്റ്റീരിയ, മറ്റ് സസ്യങ്ങൾ, കീടങ്ങൾ, പുഴുക്കൾ എന്നിവയൊക്കെ സസ്യങ്ങളിലെ ഗാളുകൾക്ക് കാരണമാകാം. സസ്യങ്ങളിലെ ഗാളുകൾ വ്യക്തമായ രൂപസവിശേഷതകളുള്ളവയായതുകൊണ്ട് കാരണമായ ജീവിയെ തിരിച്ചറിഞ്ഞില്ലെങ്കിലും കാരണം കണ്ടെത്താൻ പ്രയാസമില്ല. സസ്യഗാളുകളെക്കുറിച്ചുള്ള പഠനത്തിന് സെസിഡോളജി എന്ന് പറയുന്നു.

മനുഷ്യരുടെ രോഗനിദാനശാസ്ത്രത്തിൽ ഉരസൽ കാരണമായി തൊലിപ്പുറമേ ഉയർന്നുനിൽക്കുന്ന ചെറിയ മുഴകളാണ് ഗാളുകൾ.[2]

സസ്യഗാളുകളുടെ കാരണങ്ങൾ

[തിരുത്തുക]

കീടങ്ങൾ

[തിരുത്തുക]
Sectioned oak marble gall showing central "cell", inquiline chamber, and exit-hole with a possibly parasitised stunted gall specimen.

സസ്യഭുക്കുകളായ കീടങ്ങൾ അവയുടെ സൂക്ഷ്മ ആവാസവ്യവസ്ഥയ്ക്കായി ഉണ്ടാക്കുന്ന സവിശേഷ സസ്യഘടനകളാണ് കീടഗാളുകൾ. കീടങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സസ്യകലകളാണവ. ഗാൾ സൃഷ്ടിക്കുന്ന കീടത്തിന്റെ ആവാസസ്ഥാനവും ആഹാരസ്രോതസ്സുമായി അത് പ്രവർത്തിക്കുന്നു. ഗാളിനകത്ത് ഭക്ഷ്യയോഗ്യമായ അന്നജവും മറ്റ് കലകളും ഉണ്ടായിരിക്കും.[3] ഗാൾ ശത്രുക്കളിൽ നിന്ന് കീടങ്ങൾക്ക് സംരക്ഷണം കൊടുക്കുകയും ചെയ്യുന്നു.[4][5]

കീടത്തിന്റെ ലാർവയോ, പ്രായപൂർത്തിയായ കീടം തന്നെയോ ചില രാസവസ്തുക്കൾ ചെടിയിലേക്ക് കുത്തിവെച്ചാണ് കീടഗാളുകൾ നിർമ്മിക്കുന്നത്. ഗാൾ രൂപം കൊണ്ട ശേഷം ലാർവകൾ അതിനകത്ത് വളർച്ച പൂർത്തിയാക്കുന്നു. ചെടി വളരുന്ന കാലയളവിലാണ് ഗാൾ രൂപീകരണം നടക്കുക. മിതോഷ്ണ കാലാവസ്ഥയിൽ ഇത് വസന്തകാലത്താണ് നടക്കുക. ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൂടുതൽ കാലം ഈ പ്രക്രിയ നടക്കും

ചെടികളുടെ മെരിസ്റ്റെം കലകളിലാണ് ഗാളുകൾ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇല, തണ്ട്, മുകുളങ്ങൾ, വേരുകൾ, പൂവുകൾ, കായകൾ മറ്റു ഭാഗങ്ങളിലും ഇവ വളരാം. ഗാളുകൾ ഉണ്ടാക്കുന്ന കീടങ്ങൾ പ്രത്യേക സ്പീഷീസ് ചെടികളിലും കലകളിലും ആണ് ഗാളുകൾ ഉണ്ടക്കുന്നത്.

കൂണുകൾ/പൂപ്പലുകൾ

[തിരുത്തുക]
Rhododendron ferrugineum infected by an Exobasidium fungus.

വെസ്റ്റേൺ ഗാൾ റസ്റ്റ് പോലെ പല തുരുമ്പ് പൂപ്പലുകളും പൈൻ മരങ്ങളെ ബാധിക്കുന്നു. ഉങ്ങ് (Millettia pinnata) മരത്തിന്റെ ഇലകളിലും കായകളിലും ഗാളുകൾ കാണാം.

ബാക്റ്റീരിയ, വൈറസ്

[തിരുത്തുക]

മറ്റ് സസ്യങ്ങൾ

[തിരുത്തുക]


ഉപയോഗങ്ങൾ

[തിരുത്തുക]

റെസിനുകളും ടാനിക് ആസിഡും ധാരാളമടങ്ങിയ ഗാളുകൾ മഷികളും നിറങ്ങളും ഉണ്ടാക്കാൻ ഉ പയോഗിക്കുന്നു.[6]

അതിജീവന ഭക്ഷണങ്ങളായും ചൂണ്ടയിടാനുള്ള ഇരയായും ലാർവകളുണ്ടാക്കുന്ന ഗാളുകൾ ഉപയോഗിക്കപ്പെടുന്നു.

Rhus chinensis, Galla chinensi, എന്നീ ഗാളുകൾക്ക് ഔഷധവീര്യമുള്ളതായി കണക്കാക്കപ്പെടുന്നു.[7]

ഇതു കൂടി കാണുക

[തിരുത്തുക]

അടിക്കുറിപ്പ്

[തിരുത്തുക]
  1. "gall(4)", Merriam-Webster Online Dictionary, accessed November 16, 2007: "an abnormal outgrowth of plant tissue usually due to insect or mite parasites or fungi and sometimes forming an important source of tannin".
  2. "gall", medical-dictionary.thefreedictionary.com.
  3. Larson, K. C.; Whitham, T. G. (1991). "Manipulation of food resources by a gall-forming aphid: the physiology of sink-source interactions", Oecologia 88(1): 15–21. doi:10.1007/BF00328398.
  4. Weis, A. E.; Kapelinski, A. (1994). "Variable selection on Eurosta's gall size. II. A path analysis of the ecological factors behind selection", Evolution 48(3): 734–745. doi:10.1111/j.1558-5646.1994.tb01357.x.
  5. Stone, G. N.; Schonrogge, K. (2003) "The adaptive significance of insect gall morphology", Trends in Ecology & Evolution 18(10): 512–522. doi:10.1016/S0169-5347(03)00247-7.
  6. Bavli, tractate Gittin:19a
  7. Zhang, J.; Li, L.; Kim, S. H.; Hagerman, A. E., Lü, J. (2009). "Anti-cancer, anti-diabetic and other pharmacologic and biological activities of penta-galloyl-glucose". Pharmaceutical Research 26(9): 2066–2080. doi:10.1007/s11095-009-9932-0.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Blanche, Rosalind (2012). Life in a Gall: The Biology and Ecology of Insects that Live in Plant Galls. Collingwood, Vic.: CSIRO Publishing. ISBN 064310643X.
  • Redfern, Margaret (2011). Plant Galls. London: Collins. ISBN 0002201445.
  • Russo, Ron (2007). Field Guide to Plant Galls of California and Other Western States. Berkeley, Calif.: Univ. of California Press. ISBN 9780520248854.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗാൾ&oldid=4017616" എന്ന താളിൽനിന്ന് ശേഖരിച്ചത്