പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം | |||
പ്രമാണം:Pallekele International Cricket Stadium (2).jpg പല്ലെക്കെലെ സ്റ്റേഡിയം | |||
ഗ്രൗണ്ടിന്റെ വിവരണം | |||
---|---|---|---|
സ്ഥാനം | പല്ലെക്കെലെ, കാൻഡി, ശ്രീലങ്ക | ||
നിർദ്ദേശാങ്കങ്ങൾ | 7°16′49″N 80°43′20″E / 7.28028°N 80.72222°E | ||
സ്ഥാപിതം | 27 നവംബർ 2009 | ||
ഇരിപ്പിടങ്ങളുടെ എണ്ണം | 35,000 | ||
ഉടമ | ശ്രീലങ്ക ക്രിക്കറ്റ് | ||
നടത്തിപ്പുകാരൻ | ശ്രീലങ്ക ക്രിക്കറ്റ് | ||
പാട്ടക്കാർ | അന്തർ പ്രവിശ്യ നിശ്ചിത ഓവർ ക്രിക്കറ്റ് അന്തർ പ്രവിശ്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2011 | ||
End names | |||
ഹുന്നസ്ഗിരിയ എൻഡ് രികില്ലസസ്കട എൻഡ് | |||
അന്തർദ്ദേശീയ വിവരങ്ങൾ | |||
ആദ്യ ടെസ്റ്റ് | 1 ഡിസംബർ 2010:![]() ![]() | ||
അവസാന ടെസ്റ്റ് | 7 സെപ്റ്റംബർ 2011:![]() ![]() | ||
ആദ്യ ഏകദിനം | 8 മാർച്ച്[1] 2011:![]() ![]() | ||
അവസാന ഏകദിനം | 6 നവംബർ 2012:![]() ![]() | ||
ആദ്യ അന്താരാഷ്ട്ര ടി20 | 6 ഓഗസ്റ്റ് 2011:![]() ![]() | ||
അവസാന അന്താരാഷ്ട്ര ടി20 | 30 ഒക്ടോബർ 2012:![]() ![]() | ||
Team information | |||
| |||
As of 8 സെപ്റ്റംബർ 2011 Source: ക്രിക്കിൻഫോ |
ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. ശ്രീലങ്കയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഇത്. 2010 ജൂലൈയിൽ കാൻഡിയിൽനിന്നുള്ള പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ മുത്തയ്യ മുരളീധരന്റെ ബഹുമാനാർത്ഥം ഈ സ്റ്റേഡിയത്തെ മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു.[2]
ചരിത്രം
[തിരുത്തുക]2009 നവംബർ 27നാണ് ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കിയത്. 2010 ഡിസംബറിൽ നടന്ന ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് മത്സരമാണ് ഈ സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരം. ശ്രീലങ്കയിലെ എട്ടാമത്തെ അന്താരാഷ്ട്ര ടെസ്റ്റ് ഗ്രൗണ്ട് ആണ് ഈ സ്റ്റേഡിയം. ഇന്ത്യ-ബംഗ്ലാദേശ്-ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച 2011 ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു വേദിയായിരുന്നു ഈ സ്റ്റേഡിയം. 2012ലെ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയായി.
അവലംബം
[തിരുത്തുക]- ↑ ഷെരിൻഹാം, സാം. "ക്രിക്കറ്റ് ലോകകപ്പ്:റോസ് ടെയ്ലർ മിന്നി, ന്യൂസിലൻഡിന് ജയം". ബി.ബി.സി ന്യൂസ്. Retrieved 2010-03-09.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സിറിൽ വിമലസുരേന്ദ്രേ (27 ജൂലൈ 2010). "പല്ലെക്കെലെ ഇനിമുതൽ മുരളീധരന്റെ പേരിൽ". അയലൻഡ് ക്രിക്കറ്റ്. Archived from the original on 2010-08-30. Retrieved 27 നവംബർ 2010.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
- ശ്രീലങ്കയിലെ ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകൾ