ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ. പ്രാദേശിക ഭാഷകളിൽ ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അധികം സഹായകമായ ഒരു സംവിധാനമാണ് ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ. ഇതിന്റെ ഓൺലൈൻ പതിപ്പും ഓഫ്‌ലൈൻ പതിപ്പും ലഭ്യമാണ്. ഓൺലൈൻ പതിപ്പായ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ വെബ്‌സൈറ്റ് ഉപയോഗിക്കാൻ ഒരു ഇന്റർനെറ്റ് സൗകര്യം ആവശ്യമാണ്. ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ചതിന് ശേഷം ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കാം. അതിനു ശേഷം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപഗ്യോഗിച്ചു തന്നെ തിരഞ്ഞെടുത്ത ഭാഷയിൽ ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണമായി മലയാളം എന്ന് ടൈപ്പ് ചെയ്യുന്നതിന് വേണ്ടി ആദ്യമായി ഭാഷ മലയാളം എന്ന് തിരഞ്ഞെടുക്കുക. അതിനു ശേഷം Malayalam എന്ന് ടൈപ്പ് ചെയ്യുക. ഉടൻ തന്നെ അതിനു മലയാള ലിപ്യന്തരണം സംഭവിക്കും.

ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഓഫ്‌ലൈൻ പതിപ്പ് കൂടുതൽ സൌകര്യപ്രദമാണ്.അതുപയോഗിച് ഏതൊരു ഉപകരണത്തിലും പ്രാദേശിക ഭാഷയിൽ ടൈപ്പ് ചെയ്യാൻ സാധിക്കും. അതായത്‌ മൈക്രോസോഫ്ട്‌വേർഡ്, വേർഡ്‌പാഡ്, നോട്ട്‌പാഡ്, ഇന്റർനെറ്റ് ബ്രൌസർ തുടങ്ങിയ എല്ലാ സംവിധാനങ്ങളിലും അനായാസമായി പ്രാദേശിക ഭാഷയിൽ ടൈപ്പ് ചെയ്യാൻ സാധിക്കും. അതിനു വേണ്ടി ഇന്റർനെറ്റ് സംവിധാനം ആവശ്യമില്ല. പക്ഷെ അതിനു വേണ്ടി ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഐ.എം.ഇ. എന്നാ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഈ സോഫ്റ്റ്‌വെയർ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ വെബ്‌സൈറ്റിൽ നിന്നും സൗജന്യമായി ലഭ്യമാണ്. ഓരോ ഭാഷക്കും പ്രത്യേകം സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യണം. സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെkoya.a.pയ്തതിനു ശേഷം ഇൻസ്റ്റോൾ ചെയ്യുക. അതിനു ശേഷം അത് ആക്റ്റീവ് ആക്കുന്നതിന് വേണ്ടി ഷോർട്ട്‌കട്ട് കീ തിരഞ്ഞെടുക്കാവുന്നതാണ്. പിന്നീട് ഷോർട്ട്‌കട്ട് കീ ഉപയോഗിച്ച എപ്പോൾ വേണമെങ്കിലും ഈ സംവിധാനം പ്രവർത്തന നിരതം ആക്കാവുന്നതാണ്.

ബാഹ്യ കണ്ണികൾ[തിരുത്തുക]

ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ വെബ്സൈറ്റ്
ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഐ.എം.ഇ.