കൈകുത്തിക്കളി
ദൃശ്യരൂപം
കേരളത്തിലെ കൊച്ചുകുട്ടികൾക്കിടയിൽ പ്രചാരമുണ്ടായിരുന്ന ഒരു വിനോദമാണ് കൈകുത്തിക്കളി.കുറേ കുട്ടികൾ വട്ടത്തിലിരുന്ന് കൈപ്പടം നിലത്ത് പതിപ്പിച്ച് വയ്ക്കും. ഒരു കുട്ടി രസകരമായ പാട്ടുപാടിക്കൊണ്ട് , മുഷ്ടികൊണ്ട് കൈപ്പത്തിയിന്മേൽ മെല്ലെ കുത്തും. കുത്ത് കിട്ടിയയാൾ കൈപ്പത്തി മലർത്തി വയ്ക്കണം.
കേരളത്തിൽ പലയിടത്തും പലതരം പാട്ടുകളാണ് ഈ കളിക്ക് പാടാറുള്ളത്.
"അത്തിക്കുത്തിപ്പതിനാറ് ആരുപറഞ്ഞു പതിനാറ് ഞാൻ പറഞ്ഞു പതിനാറ് പതിനാറല്ലേലെണ്ണിക്കോ!"
"അക്കുത്തിക്കുത്താനവരമ്പേ കല്ലേക്കുത്തു കരിങ്കുത്ത്"
"അത്തളപിത്തള തവളാച്ചി ചുക്കുമ്മിരിക്കണ ചൂലാപ്പ്.."
തുടങ്ങിയ പാട്ടുകൾ ഉദാഹരണമാണ്. ചിലയിടങ്ങളിൽ ഒരേപാട്ടുതന്നെ വ്യത്യസ്തമായി പാടാറുണ്ട്.
അവലംബം
[തിരുത്തുക]