കറുത്ത പക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കറുത്ത പക്ഷികൾ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കറുത്ത പക്ഷികൾ
വി.സി.ഡി. പുറംചട്ട
സംവിധാനംകമൽ
നിർമ്മാണംകലാധരൻ
ഗിരിജ വല്ലഭൻ
രചനകമൽ
അഭിനേതാക്കൾമമ്മൂട്ടി
ജഗതി ശ്രീകുമാർ
പത്മപ്രിയ
മീന
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
സംഗീതംമോഹൻ സിതാര
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
വിതരണംആൽ‌വിൻ ഫിലിം കമ്പനി
ത്രിവേണി മൂവീസ്
സ്റ്റുഡിയോജി.വി. പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2006 നവംബർ 17
രാജ്യംഇന്ത്യ
ഭാഷമലയാളം

കമലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ജഗതി ശ്രീകുമാർ, പത്മപ്രിയ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കറുത്ത പക്ഷികൾ. തമിഴ്നാട്ടിൽ നിന്ന് ജോലിയ്ക്കായ് കേരളത്തിൽ വന്ന വസ്ത്രം തേപ്പുകാരൻ മുരുകന്റെ കഥപറയുന്ന ഈ ചിത്രം സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. ജി.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ കലാധരൻ, ഗിരിജ വല്ലഭൻ എന്നിവർ ചേർന്ന് നിർമ്മിച്ച കറുത്ത പക്ഷികൾ ആൽ‌വിൻ ഫിലിം കമ്പനി, ത്രിവേണി മൂവീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും കമൽ തന്നെയാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.

ഗാനങ്ങൾ
  1. വെൺ‌മുകിലേതോ കാറ്റിൻ കയ്യിൽ – പി. ജയചന്ദ്രൻ
  2. വെൺ‌മുകിലേതോ കാറ്റിൻ കയ്യിൽ – ഷീല മണി
  3. മഴയിൽ രാത്രി മഴയിൽ – മഞ്ജരി

അണിയറ പ്രവർത്തകർ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2007 ഫിലിം ക്രിട്ടിക്സ് അവാർഡ് – മികച്ച നടൻ – മമ്മൂട്ടി
  • 2007 കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് – മികച്ച ബാലതാരം – മാളവിക
  • 2007 കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് – മികച്ച നടി – പത്മപ്രിയ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കറുത്ത_പക്ഷികൾ&oldid=3120510" എന്ന താളിൽനിന്ന് ശേഖരിച്ചത്