കരുവാരക്കുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെറുമ്പ് ഇക്കോ ടൂറിസം വില്ലേജ്
സൈലെന്റ് വാലി ദേശീയ ഉദ്യാനം: ചെറുമ്പ് ഇക്കോ ടൂറിസം വില്ലേജിൽ നിന്നുള്ള കാഴ്ച
ചെറുമ്പ് ഇക്കോ ടൂറിസം

മലപ്പുറം ജില്ലയിലെ നിലമ്പൂർ തലൂക്കിൽ കാളികാവ് ബ്ലോക്കിൽ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലാണ് കരുവാരക്കുണ്ട് എന്ന ഗ്രാമം. ഒരു മലയോര പ്രദേശമായ ഇവിടെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്ത്തികൂടിയാണ്. കരുവാരക്കുണ്ട്, കേരള എസ്റേറ്റ് വില്ലേജുകളിലായി 64.2 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം വടക്ക് അമരമ്പലം, ചോക്കാട്, പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുകളുമായും കിഴക്ക് പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുമായും പടിഞ്ഞാറ് കാളികാവ്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകളുമായും തെക്ക് അലനല്ലൂർ (പാലക്കാട് ജില്ല), എടപ്പറ്റ പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്നു.ഒരു കാർഷിക മേഖലയായ ഈ ഗ്രാമത്തിൽ റബ്ബർ, തെങ്ങ്, കമുക്, മരച്ചീനി, വാഴ, പച്ചക്കറികൾ, സുഗന്ധവിളകളായ ഗ്രാമ്പൂ, ജാതി, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. ഒലിപ്പുഴയും കല്ലംപുഴയുമാണ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴകൾ.[1]

പുറംകണ്ണികൾ[തിരുത്തുക]

  • http://lsgkerala.in/karuvarakundupanchayat/about/. Missing or empty |title= (help)
  • "https://ml.wikipedia.org/w/index.php?title=കരുവാരക്കുണ്ട്&oldid=2788207" എന്ന താളിൽനിന്ന് ശേഖരിച്ചത്