എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്
ജനനംഎഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്
1889 നവംബർ 30(1889-11-30)
ഹാംസ്റ്റെഡ്, ലണ്ടൻ, ഇംഗ്ലണ്ട്
മരണം1977 ഓഗസ്റ്റ് 4(1977-08-04) (പ്രായം 87)
കേംബ്രിഡ്ജ്
ദേശീയതയുണൈറ്റഡ് കിങ്ഡം
മേഖലകൾഇലക്ട്രോഫിസിയോളജി
സ്ഥാപനങ്ങൾകേംബ്രിഡ്ജ് സർവകലാശാല
ബിരുദംകേംബ്രിഡ്ജ് സർവകലാശാല

നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977)[1][2]. 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ൽ റോയൽ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു.

1937 മുതൽ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. കേംബ്രിഡ്ജ് സർവകലാശാലയുടെ വൈസ് ചാൻസലർ (195759) ചാൻസലർ (196875) റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1977-ൽ ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ബാലിമെഡൽ (ശാസ്ത്രസംഭാവനകൾ -1929)
  • നോബൽ സമ്മാനം (മസ്തിഷ്ക-നാഡീവ്യൂഹ പഠനം - 1932)
  • റോയൽ മെഡൽ (1934)
  • ഓർഡർ ഒഫ് മെരിറ്റ് (1942)
  • പ്രഭുസ്ഥാനം (1955)

കൃതികൾ[തിരുത്തുക]

ചില പ്രധാന കൃതികൾ:-

  • ദി ബേസിസ് ഒഫ് സെൻസേഷൻ (The Basis of Sensation - 1928)
  • ദി മെക്കാനിസം ഒഫ് നെർവസ് ആക്ഷൻ (The Mechanism of nervous action-1932),
  • ദി ഫിസിക്കൽ ബേസിസ് ഒഫ് പെഴ്സപ്ഷൻ (The Physical Basis of Perception-1947)

അവലംബം[തിരുത്തുക]

  1. GRO Register of Births: DEC 1889 1a 650 HAMPSTEAD - Edgar Douglas Adrian
  2. GRO Register of Deaths: SEP 1977 9 0656 CAMBRIDGE - Edgar Douglas Adrian, DoB = 30 Nov 1889

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എഡ്‌ഗാർ_ഡഗ്ലസ്_അഡ്രിയൻ&oldid=2263485" എന്ന താളിൽനിന്നു ശേഖരിച്ചത്