ഉപയോക്താവിന്റെ സംവാദം:Drajay1976/ഒന്നാം നിലവറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ചാറ്റ്. ഇതിനായി ഇവിടെ ഞെക്കുക.

സംവാദം:മദ്ധ്യകർണ്ണം[തിരുത്തുക]

നമസ്കാരം അജയ്,

താങ്കൾക്ക് ഇവിടെ ഒരു സന്ദേശം ഉണ്ട്. ദയവായി പരിശോധിക്കുമല്ലോ.--ഷിജു അലക്സ് (സംവാദം) 10:48, 20 മേയ് 2012 (UTC)

ശലഭപുരസ്കാരം[തിരുത്തുക]

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, മനോജ്‌ .കെ 11:27, 22 മേയ് 2012 (UTC)

നന്ദി!! --അജയ് ബാലചന്ദ്രൻ (സംവാദം) 14:45, 20 ജൂലൈ 2012 (UTC)

ശലഭപുരസ്കാരം[തിരുത്തുക]

Exceptional newcomer.jpg ശലഭപുരസ്കാരം
മലയാളം വിക്കിപീഡിയയുടെ അസ്തിത്വം സാർത്ഥകവും ഫലവത്തുമാക്കുന്ന വിധത്തിലുള്ള ലേഖനങ്ങൾക്കു് ഉത്തമമാതൃകയാണു് താങ്കൾ എഴുതിയ തൂങ്ങിമരണം എന്ന ലേഖനം. ഫോറൻസിക്‌ ശാസ്ത്രത്തെക്കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഗ്രാഹ്യമില്ലാത്ത ശരാശരി മലയാളിയുടെ അറിവിലേക്കു് വിലപ്പെട്ട മുതൽക്കൂട്ടാകാവുന്ന, ഇതുപോലുള്ള ഒട്ടനവധി ലേഖനങ്ങൾ, താങ്കളുടെ വിരൽത്തുമ്പിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്കു് ഒഴുകിച്ചേരട്ടെ എന്നാശംസിച്ചുകൊണ്ടു്,
സസ്നേഹം, ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:54, 22 മേയ് 2012 (UTC)

നന്ദി!! --അജയ് ബാലചന്ദ്രൻ (സംവാദം) 14:46, 20 ജൂലൈ 2012 (UTC)

Death Star Award

--നവീൻ ഫ്രാൻസിസ് (സംവാദം) 04:48, 28 മേയ് 2012 (UTC)

നന്ദി!! --അജയ് ബാലചന്ദ്രൻ (സംവാദം) 14:46, 20 ജൂലൈ 2012 (UTC)

വധശിക്ഷ[തിരുത്തുക]

സംവാദം:വധശിക്ഷ ബ്രിട്ടണിൽ ഈ പേജിൽ ഒരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു :) --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:59, 25 മേയ് 2012 (UTC)

സ്വതന്ത്രമായി വികസിക്കാൻ സാദ്ധ്യത (സ്കോപ്പ്) ഉള്ള ലേഖനങ്ങൾക്കു് അതിന്റേതായ സ്വന്തം താൾ ഉണ്ടാവുന്നതാണു ശരിയും നല്ലതും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:49, 25 മേയ് 2012 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Drajay1976, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. KG (കിരൺ) 07:14, 29 മേയ് 2012 (UTC) float ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:53, 30 മേയ് 2012 (UTC) നന്ദി!! --അജയ് ബാലചന്ദ്രൻ (സംവാദം) 14:46, 20 ജൂലൈ 2012 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Tireless Contributor Barnstar Hires.gif The Tireless Contributor Barnstar
വൈവിധ്യമാർന്ന മികച്ച ലേഖനങ്ങൾ വിക്കിയിലെത്തിക്കുന്ന തളരാത്ത പോരാളിക്ക് ആദരപൂർവ്വം അധ്വാന നക്ഷത്രം സമർപ്പിക്കുന്നു. KG (കിരൺ) 14:06, 6 ജൂൺ 2012 (UTC)
floatഎന്റെയും ആശംസകൾ. -- Raghith 12:30, 11 ജൂൺ 2012 (UTC)

floatഒപ്പുചേർത്തുകൊണ്ട് ഇവർക്കോപ്പം ഞാനും.ബിനു (സംവാദം) 05:06, 16 ജൂൺ 2012 (UTC)


ഒപ്പം ഒരു ചോദ്യം കൂടി, വധത്തിൽ നിന്ന് വൈദ്യത്തിലേക്കു് ശ്രദ്ധതിരിച്ചുകൂടേ?ബിനു (സംവാദം) 05:08, 16 ജൂൺ 2012 (UTC)

തീർച്ചയായും ശ്രദ്ധ തിരിക്കുന്നതാണ്. :) രണ്ടു മൂന്നാഴ്ച്ചകൾ കൊണ്ട് വധശിക്ഷയെക്കുറിച്ചുള്ള പ്രധാന താളുകളെല്ലാം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്താം എന്ന് കരുതുന്നു. അതിനു ശേഷം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട താളുകളും (മറ്റു വിഷയങ്ങൾക്കൊപ്പം) കൈവയ്ക്കപ്പെടും. ഇപ്പോൾ സതീഷ് എം. വെളിയം എന്ന വിക്കിപ്പീഡിയന്റെ ചില വൈദ്യശാസ്ത്ര ബന്ധമുള്ള താളുകളിൽ ഞാനും കുറേശ്ശേ എഴുതുന്നുണ്ട്.

--അജയ് ബാലചന്ദ്രൻ 04:31, 6 ജൂലൈ 2012 (UTC)

float

സസ്നേഹം അഖിൽ അപ്രേം (സംവാദം) 15:14, 20 ജൂലൈ 2012 (UTC)

ഒപ്പിലൊരു കണ്ണി[തിരുത്തുക]

ദയവുചെയ്ത് താങ്കളുടെ ഒപ്പിൽ കണ്ണിചേർക്കുക, താളുകളിൽ നിന്നും മറ്റും പെട്ടെന്ന് താങ്കളുടെ സംവാദം താളിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായിക്കും. --എഴുത്തുകാരി സംവാദം 04:29, 6 ജൂലൈ 2012 (UTC)

ഇമെയിൽ നോക്കുമല്ലോ --എഴുത്തുകാരി സംവാദം 04:50, 6 ജൂലൈ 2012 (UTC)
സഹായത്തിനു നന്ദി. ശരിയാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 05:27, 6 ജൂലൈ 2012 (UTC)

അത് നോവലിനെപ്പറ്റിയല്ല ,പഠനത്തേപ്പറ്റിയാണ്[തിരുത്തുക]

അവലംബത്തിലെ പരാമർശം നോവലിനെപ്പറ്റിയല്ല ,പ്രഭാകരന്റെ പഠനത്തെപ്പറ്റിയാണ്.ദയവായി അവലംബം ഒന്നുകൂടി വായിക്കൂ പ്രണാമപൂർവം ബിനു (സംവാദം) 06:06, 20 ജൂലൈ 2012 (UTC)

ബിനു, താങ്കളുടെ അഭിപ്രായത്തിനു നന്ദി. അവലംബത്തിനുപയോഗിച്ച ഭാഗം ഞാൻ ഒന്നുകൂടി ഉദ്ധരിക്കട്ടെ.

ആകുലതകൾ വെളിപ്പെടുത്തുന്ന ഒരു ദാർശനികന്റെ തലത്തിലേക്ക്‌ എഴുത്തുകാരൻ (സി.ആർ. പരമേശ്വരൻ) പരിവർത്തിക്കപ്പെടുന്നതായാണ്‌ പ്രഭാകരൻ നടത്തിയ പഠനം വെളിവാക്കിയത് എന്നാണ് ടി.എസ്‌.നീലാംബരൻ (ജന്മഭൂമിയുടെ ലേഖകൻ) കണ്ടെത്തിയതെന്നാണ് രണ്ടാം വായനയിലും എനിക്കു തോന്നിയത്. എന്തായാലും ഇത് കുഴപ്പം പിടിച്ച ഒരു ഉദ്ധരണിയാണ്. പ്രഭാകരൻ ഓരോ എഴുത്തുകാരെയും എങ്ങനെ വിലയിരുത്തുന്നു എന്ന് ടി.എസ്.നീലാംബരൻ വിവരിക്കുന്നതായാണ് ആ പേജ് മുഴുവൻ വായിച്ചപ്പോൾ എനിക്ക് തോന്നിയത്. ആ നിലയ്ക്ക് ഞാൻ ആദ്യം എഴുതിയത് ശരിയാണെന്നു തോന്നുന്നു. ദയവായി ഒന്നുകൂടി പരിശോധിക്കുക. ആവശ്യമെങ്കിൽ താങ്കൾ തന്നെ മാറ്റം വരുത്തിക്കൊള്ളുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:39, 20 ജൂലൈ 2012 (UTC)

നന്ദി, വാക്യത്തിന്റെ വിലക്ഷണതയാണ്(ബഹ്വർത്ഥതയാണ്) കുഴപ്പമുണ്ടാക്കിയത്.പ്രകൃതം മുഴുവൻ വയിച്ച തങ്കൾ അങ്ങനെ അഭിപ്രായപ്പെടുന്നെങ്കിൽ എനിക്കും എതിരഭിപ്രായമില്ല ബിനു (സംവാദം) 06:06, 21 ജൂലൈ 2012 (UTC)

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

A small cup of coffee.JPG ഇതു കുടിക്കൂ... ക്ഷീണം മാറട്ടെ. കൂടുതൽ ഉഷാറായി ലേഖനം പടച്ചോളൂ.... അഖിലൻ 12:14, 20 ജൂലൈ 2012 (UTC)

നന്ദി!! --അജയ് ബാലചന്ദ്രൻ (സംവാദം) 14:47, 20 ജൂലൈ 2012 (UTC)

ഡോക്ടർക്ക് വിഷപദാർത്ഥങ്ങളിൽ താത്പര്യമുണ്ടോ[തിരുത്തുക]

ഇവനെകണ്ടോ. പാവം പോലെയല്ലേ കിടപ്പ്. കുറ്റങ്ങളും കുറവുകളും എഴുതി ഒന്നു നാണം കെടുത്തിവിടുമോ? ബിനു (സംവാദം) 06:21, 23 ജൂലൈ 2012 (UTC)

ഒന്നു കൈവച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്യുകയാണ് ചെയ്തത്. കെമിസ്ട്രി പദങ്ങൾ മലയാളത്തിലാക്കാനുള്ള അറിവ് എനിക്ക് വളരെക്കുറവാണ്. മറ്റാരെങ്കിലും കൂടി പരിശ്രമിക്കേണ്ടി വരും. വിഷവസ്തു എന്ന നിലയിൽ കൂടുതൽ വിവരങ്ങൾ (ഇംഗ്ലീഷ് താളിൽ ഇല്ലാത്തവ) ക്രമേണ ഉൾപ്പെടുത്താൻ നോക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:08, 23 ജൂലൈ 2012 (UTC)

കർക്കടകത്തിലെ കാക്കകൾ (ചെറുകഥ)[തിരുത്തുക]

അജയ്,

കർക്കടകത്തിലെ കാക്കകൾ (ചെറുകഥ) എന്ന തലക്കെട്ടിനു പകരം കർക്കടകത്തിലെ കാക്കകൾ എന്ന് മാത്രം കൊടുത്താൽ മതി എന്ന് എന്റെ അഭിപ്രായം. ഒരേ തലക്കെട്ട് കൊണ്ട് ഒന്നിലധികം കാര്യങ്ങൾ വിവക്ഷിക്കുന്നു എങ്കിൽ മാത്രം വലയം ഉപയോഗിച്ചാൽ മതിയാകും. --ഷിജു അലക്സ് (സംവാദം) 06:48, 24 ജൂലൈ 2012 (UTC)

ഇനി അങ്ങനെ ചെയ്യാം. ഇതുവരെ ഉണ്ടാക്കിയ തലക്കെട്ടുകൾ മാറ്റണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:45, 24 ജൂലൈ 2012 (UTC)

തലക്കെട്ട് മാറ്റത്തിനു ഞങ്ങളൊക്കെ സഹായിക്കാം. വലയം ഉള്ള തലക്കെട്ട് തിരിച്ചു വിടൽ താളായി നിലനിർത്താവുന്നതാണ്.--ഷിജു അലക്സ് (സംവാദം) 14:22, 24 ജൂലൈ 2012 (UTC)

ചെറുകഥ[തിരുത്തുക]

മലയാള ചെറുകഥകൾ എന്ന ഉപവർഗ്ഗം ചേർക്കൂ--റോജി പാലാ (സംവാദം) 13:42, 24 ജൂലൈ 2012 (UTC)

അങ്ങനെ ചെയ്യാം --അജയ് ബാലചന്ദ്രൻ (സംവാദം) 13:46, 24 ജൂലൈ 2012 (UTC)

താങ്കളുടെ സംവാദമറുപടി അതാത് ഉപയോക്താവിന്റെ സംവാദതാളിൽ നൽകുകയാണെങ്കിൽ അവർക്കതൊരു പുതിയ സന്ദേശമായി ലഭിക്കും. പിന്നീടുള്ള പരിശോധനക്കായി താങ്കളുടെ താളിലും മുകളിൽ അങ്ങനെ ചെയ്യാം എന്നെഴുതിയപോലെ എഴുതുന്നതും നല്ലതാണ്.--റോജി പാലാ (സംവാദം) 13:51, 24 ജൂലൈ 2012 (UTC)

ഇപ്പോൾ മനസ്സിലായി. :) --അജയ് ബാലചന്ദ്രൻ (സംവാദം) 13:55, 24 ജൂലൈ 2012 (UTC)

നായർ[തിരുത്തുക]

സംവാദം:നായർ#ഈഴവർ കാണുക.--Vssun (സംവാദം) 08:32, 26 ജൂലൈ 2012 (UTC)


റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller.png

നമസ്കാരം Drajay1976, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.KG (കിരൺ) 18:40, 26 ജൂലൈ 2012 (UTC)

നന്ദി. ഉത്തരവാദിത്തത്തോടെ ഇതു ചെയ്യാൻ കുറച്ചു ദിവസം പഠനം നടത്തേണ്ടിവരുമെന്നു തോന്നുന്നു. സംശയങ്ങൾ ഉണ്ടാവുമ്പോൾ തീർച്ചയായും ശല്യപ്പെടുത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:32, 27 ജൂലൈ 2012 (UTC)

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം Drajay1976, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. KG (കിരൺ) 18:40, 26 ജൂലൈ 2012 (UTC)

നന്ദി. ഇതെക്കുറിച്ച് ഒന്നു പഠിച്ചു നോക്കട്ടെ. ഈ അവകാശം വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച് ഞാൻ താങ്കളുമായി ബന്ധപ്പെടാം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:36, 27 ജൂലൈ 2012 (UTC)

സാഹിതീയം[തിരുത്തുക]

സാഹിതീയം എന്നതിന് സാഹിത്യത്തെ സംബ്ന്ധിച്ചത് എന്ന് അർത്ഥമുണ്ടെന്നതു നേര്. പക്ഷേ കൂടുതൽ നന്ന് സാഹിത്യസംഭാവനകൾ തന്നെ, ആളുകൽക്ക് കാര്യം വ്യക്തമായി മനസ്സിലാകുമല്ലോ. ബിനു (സംവാദം) 09:06, 27 ജൂലൈ 2012 (UTC) എം.ടി. വാസുദേവൻ നായർ‎-എനിക്കുതെറ്റി താങ്കളല്ല ആ തിരുത്ത് നടത്തിയത്.സാഹിതീയത്തിനു ചുവട്ടിൽ ചിലതൊക്കെ ചെയ്തതേ ഉള്ളൂ താങ്കൾ ബിനു (സംവാദം) 09:14, 27 ജൂലൈ 2012 (UTC)

മലയാളനാടകങ്ങൾ[തിരുത്തുക]

മലയാളനാടകങ്ങൾ എന്ന വർഗ്ഗം ചേർക്കൂ--റോജി പാലാ (സംവാദം) 09:30, 27 ജൂലൈ 2012 (UTC)

LaughingOutLoad.gif--റോജി പാലാ (സംവാദം) 10:04, 27 ജൂലൈ 2012 (UTC)

മലയാളത്തിലുള്ള യാത്രാവിവരണങ്ങൾ[തിരുത്തുക]

എന്ന വർഗ്ഗം ചേർക്കൂ--റോജി പാലാ (സംവാദം) 12:22, 2 ഓഗസ്റ്റ് 2012 (UTC)

തരിക ഭൈഷജം ഭിഷഗ്വരാ[തിരുത്തുക]

വൈദ്യത്തെപ്പറ്റി എന്തെങ്കിലും എഴുതിയിരുന്നെങ്കിൽ പ്രണാമപൂർവം ബിനു (സംവാദം) 09:29, 6 ഓഗസ്റ്റ് 2012 (UTC)

താങ്കൾ ഒരു വിഷയം പറയാമോ? ഞാൻ ശരീരശാസ്ത്രത്തെപ്പറ്റിയും ചില അസുഖങ്ങളെപ്പറ്റിയും താളുകൾ എഴുതിയിരുന്നു. ഇംഗ്ലീഷ് വൈദ്യശാസ്ത്ര ജാർഗൺ മലയാളത്തിലാക്കാൻ വലിയ വിഷമം നേരിടുന്നു. അതാണ് അങ്ങോട്ടു നീങ്ങാൻ ഒരു മടി. വധശിക്ഷാരീതികളിലും അൽപ്പം വൈദ്യശാസ്ത്രവിജ്ഞാനം അടങ്ങിയിട്ടുണ്ട്. എന്തായാലും വൈദ്യത്തിലേയ്ക്കു തന്നെ എത്തിപ്പെടും. കുറച്ചു കൂടി ക്ഷമിക്കൂ.

പി.എസ്: കേരള സാഹിത്യ അക്കാദമി പുരസ്കാരം തെരഞ്ഞെടുക്കപ്പെട്ട പട്ടികയാക്കാൻ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 11:54, 7 ഓഗസ്റ്റ് 2012 (UTC)

അടിയന്തര വൈദ്യസഹായം ആവശ്യമായ താൾ[തിരുത്തുക]

ദയവായി ഈ താളിനെ ഒന്നു ചികിത്സിക്കുമോ? സന്ധിവാതം ബിനു (സംവാദം) 05:51, 14 ഓഗസ്റ്റ് 2012 (UTC) രോഗിക്ക് നല്ല ആശ്വാസമുണ്ട്- കൈപ്പുണ്യത്തിന് അഭിനന്ദനങ്ങൾ.

നന്ദി ബിനു (സംവാദം) 07:57, 16 ഓഗസ്റ്റ് 2012 (UTC)

) --അജയ് ബാലചന്ദ്രൻ (സംവാദം) 08:28, 16 ഓഗസ്റ്റ് 2012 (UTC)

പുലിവാൽ[തിരുത്തുക]

സംവാദം:പുലിവാൽ കാണുക . നന്ദി ---Johnchacks (സംവാദം) 17:33, 14 ഓഗസ്റ്റ് 2012 (UTC)

മൂട്ടിപ്പഴം[തിരുത്തുക]

താങ്കളുടെ മാറ്റം (ഇന്റർവിക്കി) ജനുസ്സിലേക്കായതിനാൽ ഒഴിവാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 09:45, 20 ഓഗസ്റ്റ് 2012 (UTC)

കൊല്ലമുള/കേരളം[തിരുത്തുക]

ഇതു മലയാളത്തിലാക്കരുത്. ബോക്സിന്റെ പ്രവർത്തനത്തിൽ അപാകത ഉണ്ടാകും. ഞാൻ തിരിച്ചാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 10:38, 23 ഓഗസ്റ്റ് 2012 (UTC)

ഫലകം:Infobox Indian Jurisdiction എന്ന ഫലകത്തിലെ state_name എന്ന കമന്റിനാണ് മാറ്റം വേണ്ടത്. അതേതു തരത്തിലാണു ചെയ്യേണ്ടതെന്നു എനിക്കു വശമില്ല. --റോജി പാലാ (സംവാദം) 04:30, 24 ഓഗസ്റ്റ് 2012 (UTC)
☑Y ചെയ്തു--റോജി പാലാ (സംവാദം) 10:51, 20 സെപ്റ്റംബർ 2012 (UTC)

ടാറ്റാപുരം സുകുമാരൻ[തിരുത്തുക]

ടാറ്റാപുരം സുകുമാരൻ ലേഖനത്തിലെ 1 മുതൽ 8 വരെയുള്ള അവലംബങ്ങളിൽ എല്ലാം ആവശ്യമുണ്ടോ എന്നൊരു സംശയമുണ്ട്. പ്രത്യേകിച്ച് അവിശ്വസനീയതയൊന്നും തോന്നാത്ത വരികൾക്ക് (കൂട്ടത്തിൽ മെച്ചമായ) ഒന്നോ രണ്ടോ അവലംബങ്ങൾ മതിയാകുമെന്നൊരു അഭിപ്രായമുണ്ട്.---Johnchacks (സംവാദം) 03:12, 26 ഓഗസ്റ്റ് 2012 (UTC)


ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ[തിരുത്തുക]

സെയിന്റ് സെബാസ്റ്റിൻ അമ്പെയ്യപ്പെട്ട് കൊല്ലപ്പെട്ടെന്ന പരാമർശം തെറ്റാണ്. അത് വായനക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കും. അതുകൊണ്ടാണ് ആ വാചകം നീക്കം ചെയ്തത്. സെബസ്ത്യാനോസ് എന്ന വിക്കിലേഖനം കാണുക. -ജിതിൻ- (സംവാദം) 19:29, 2 സെപ്റ്റംബർ 2012 (UTC)

Confirmation link[തിരുത്തുക]

I confirm that I am Drajay1976 and I would like to use the id Drajay1976 in English Wikipedia which I currently use in Malayalam wikipedia and Wikimedia Commons. --അജയ് ബാലചന്ദ്രൻ (സംവാദം) 05:52, 7 സെപ്റ്റംബർ 2012 (UTC)

ലേഖനപുരസ്കാരം[തിരുത്തുക]

Stethoscope 1.jpg താങ്കൾക്ക് ഒരു സ്റ്റെതസ്കോപ്പ്!
ഇംഗ്ലിഷിൽ സ്വാഗതമാണ് നൽകിയതെങ്കിൽ മലയാളത്തിൽ താരകമാണ് നൽകേണ്ടത്! വൈദ്യശാസ്ത്ര സംബന്ധിയായ ഒരുപാട് മികച്ച ലേഖനങ്ങൾ വിക്കിക്ക് നൽകിയ അജയേട്ടന് ഒരു സ്റ്റെതസ്കോപ്പ് പുരസ്കാരം!

സസ്നേഹം, നത (സംവാദം) 18:23, 14 സെപ്റ്റംബർ 2012 (UTC)

ഫലകം:Country data[തിരുത്തുക]

ഇത്തരം ഫലകങ്ങൾ മലയാളം വിക്കിയിൽ നിലവിലുണ്ടെങ്കിൽ നിലവിലുള്ള ഫലകങ്ങളുടെ തലക്കെട്ട് മാറ്റിയാൽ മതിയാകും. (പുതിയതായി സൃഷ്ടിക്കേണ്ടതില്ല) അല്ലെങ്കിൽ ഒരേ പേരിൽ രണ്ടു ഫലകങ്ങൾ നിലനിൽക്കും. മലയാളത്തിലാക്കാനായി മേല്പറഞ്ഞ ഫലകങ്ങളുടെ തലക്കെട്ട് ഇതുപോലെ മാറ്റുക.--റോജി പാലാ (സംവാദം) 09:20, 21 സെപ്റ്റംബർ 2012 (UTC)

float റോജി പറഞ്ഞതുതന്നെയാണ് നല്ല രീതി. എന്തെങ്കിലും യാന്ത്രികമായ പണികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ പറയുക. (ഉദാഹരണത്തിന് ഒരുകൂട്ടം ഫലകങ്ങളെ മറ്റൊരു പേരിലേക്ക് മാറ്റുന്നതിനോ മറ്റോ --Vssun (സംവാദം) 16:40, 21 സെപ്റ്റംബർ 2012 (UTC)
ഏറെക്കുറെ എല്ലാം മലയാളത്തിലേക്കാക്കിയിട്ടുണ്ട്. ഒപ്പം ഇരട്ട ഫലകങ്ങൾ മായ്ച്ചു. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ച ശേഷം ഇത്തരം പ്രവർത്തി നടത്തുന്നത് താങ്കളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താതിരിക്കും. രാജ്യങ്ങളുടെയെല്ലാം ഈ ഫലകങ്ങൾ എല്ലാം വർഷങ്ങൾക്കുമുൻപെ തന്നെ മലയാളം വിക്കിയിൽ നിലവിലുണ്ടായിരുന്നവയാണ്. അവയുടെ തലക്കെട്ടു മാറ്റുന്ന പ്രവർത്തി മാത്രം നമ്മൾ മാനുഷികമായി ചെയ്താൽ മതിയായിരുന്നു.--റോജി പാലാ (സംവാദം) 20:59, 28 സെപ്റ്റംബർ 2012 (UTC)

കോമൺസ് ചിത്രങ്ങൾ[തിരുത്തുക]

കോമൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാൻ മലയാളം വിക്കിയിൽ പുതിയതായി താൾ സൃഷ്ടിക്കേണ്ട ആവശ്യമില്ല. ചിത്രങ്ങൾ കോമൺസിൽ നിന്നും തനിയെ ദൃശ്യമാകുന്നതിനാൽ ഇവിടെ താൾ സൃഷ്ടിക്കുന്നത് അനാവശ്യമാണ്. താങ്കൾ FPC ചേർക്കുമ്പോൾ അവയെല്ലാം മലയാളം വിക്കിയിൽ പുതിയതായി പ്രമാണങ്ങൾ സൃഷ്ടിക്കപ്പെടുന്നു.--റോജി പാലാ (സംവാദം) 05:51, 4 ഒക്ടോബർ 2012 (UTC)

മലയാളം വിക്കിയിൽ പ്രമാണങ്ങൾ ഇല്ലെന്നു തന്നെ പറയാം. കാരണം മലയാളം വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ അപ്പോൾതന്നെ യന്ത്രസഹായത്താൽ കോമൺസിലേക്കു മാറ്റുകയാണ് പതിവ്. മറ്റുള്ളവരുടേയും അഭിപ്രായം ആരായാം--റോജി പാലാ (സംവാദം) 06:09, 4 ഒക്ടോബർ 2012 (UTC)

നന്ദി[തിരുത്തുക]

മറുപടി കാണുക; നന്ദി. -- Jkadavoor (സംവാദം) 05:12, 5 ഒക്ടോബർ 2012 (UTC)

File:Junonia_atlites.jpg[തിരുത്തുക]

File:Junonia_atlites.jpg ന്റെ ഹയർ റസലൂഷൻ ഉണ്ടോ? ഇപ്പോഴുള്ളത് 2എം.പി. യിൽ താഴെയേ ഉള്ളൂ എന്ന കാരണത്താൽ Quality Image നോമിനേഷൻ തഴഞ്ഞിരിക്കുകയാണ്. ഉണ്ടെങ്കിൽ അപ്‌ലോഡാൻ താത്പര്യം.. :) --വൈശാഖ്‌ കല്ലൂർ (സംവാദം) 17:40, 15 ഒക്ടോബർ 2012 (UTC)

കൈവശം ഇതേ ഉള്ളൂ. :( ഇതിന്റെ ഒറിജിനൽ RAW ഫോർമാറ്റിൽ ഉണ്ടായിരുന്നു. ഡിലീറ്റ് ആയി പോയി. അതിന്റെ വലിപ്പം 15 MB-ഓളമുണ്ടായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:58, 17 ഒക്ടോബർ 2012 (UTC)

ഫലകം:Infobox legislation[തിരുത്തുക]

ഫലകം:Infobox legislation നിലവിലുണ്ടല്ലോ അജയ്. ‎Infobox legislation അബദ്ധത്തിൽ സൃഷ്ടിച്ചതാണെന്ന് കരുതുന്നു -- റസിമാൻ ടി വി 06:44, 25 ഒക്ടോബർ 2012 (UTC)

അബദ്ധത്തിൽ സംഭവിച്ചതാണ്. ഫലകങ്ങൾ ഉണ്ടാക്കാനുള്ള എന്റെ ശ്രമങ്ങൾ ഭൂരിഭാഗവും അബദ്ധത്തിലാണ് കലാശിക്കാറ്.--അജയ് ബാലചന്ദ്രൻ (സംവാദം) 08:16, 25 ഒക്ടോബർ 2012 (UTC)
(: ഇംഗ്ലീഷ് വിക്കിയിൽ നിന്ന് വല്ല ഫലകവും ഇമ്പോർട്ട് ചെയ്യാൻ സഹായം വേണമെങ്കിൽ സംവാദത്താളിൽ കുറിപ്പിട്ടാൽ മതി, ഞാൻ സഹായിക്കാം -- റസിമാൻ ടി വി 08:31, 25 ഒക്ടോബർ 2012 (UTC)
നന്ദി. അങ്ങനെ ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:35, 25 ഒക്ടോബർ 2012 (UTC)