അമ്പസ്താനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അന്പസ്താനി സാധാരണ ഒളിച്ചുകളി തന്നെയാണ്. കുറെകുട്ടികൾക്ക് കൂട്ടം ചേർന്ന് ഇത് കളിക്കാം. ഏതെങ്കിലും ഒരാൾ കണ്ണടച്ചുനിന്ന് നിശ്ചിത എണ്ണം എണ്ണുകയും മറ്റുള്ളവർ ഒളിച്ചിരിക്കുകയും ചെയ്യുന്നു. കളി തുടങ്ങുന്നതിന് മുൻപായി എത്രവരെയാണ് എണ്ണേണ്ടത് എന്ന് തീരുമാനിക്കണം. ഉദാ. ഒന്നു മുതൽ അൻപതു വരെ. അല്ലെങ്കിൽ ഒന്നുമുതൽ നൂറുവരെ എന്നിങ്ങനെ. അതിനുശേഷം എണ്ണുന്ന കുട്ടി ഏതെങ്കിലും മരത്തിൻമേലോ, ചുമരിൻമേലോ ചാരിനിന്ന് ഇരു കൈകൾകൊണ്ടും കണ്ണുകൾ നല്ലവണ്ണം പൊത്തിപ്പിടിച്ച് 1,2,3,4......50 എന്നിങ്ങനെ എണ്ണുന്നു. എണ്ണിക്കഴിയുന്പോൾ അന്പസ്താനി എന്ന് ഉറക്കെ വിളിച്ചു പറയും. അതിനുശേഷം ഒളിച്ചിരിക്കുന്ന മറ്റുകുട്ടികളെ തിരഞ്ഞ് കണ്ടുപിടിക്കുന്നു. എണ്ണുന്ന ആൾ മരത്തിൻറെയോ ചുമരിൻറെയോ അടുത്തുനിന്ന് മാറിപ്പോകുന്പോൾ ഒളിച്ചിരിക്കുന്ന കുട്ടികൾ സൂത്രത്തിൽ ഒാടിവന്ന് മരത്തിൽ തൊടുകയും അന്പസ്താനി എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്യും. അതുപോലെ എണ്ണിയ ആൾ ഒളിച്ചിരിക്കുന്ന ഏതെങ്കിലും കുട്ടിയെ കണ്ടെത്തിയാലും മരത്തിൽ തൊട്ട് ഈ ആളെ (പേര്) കണ്ടെത്തിയേ-അന്പസ്താനി- എന്ന് പറയുന്നു. ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എണ്ണിയ ആൾ തന്നെ അടുത്ത വട്ടവും എണ്ണണം. അല്ലെങ്കിൽ കണ്ടുപിടിക്കപ്പെട്ടവരിൽ ആദ്യത്തെ ആളാണ് അടുത്ത തവണ എണ്ണേണ്ടത്.

"https://ml.wikipedia.org/w/index.php?title=അമ്പസ്താനി&oldid=3148752" എന്ന താളിൽനിന്ന് ശേഖരിച്ചത്